Representational Image | Photo: mathrubhumi
സര്‍വകലാശാലകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്സ് നിയമനത്തിനുള്ള പി.എസ്.സി.യുടെ ആദ്യ വിജ്ഞാപനത്തിന് 4,32,681 അപേക്ഷകള്‍ ലഭിച്ചു. ഇവര്‍ക്കുള്ള പ്രാഥമിക പരീക്ഷ ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ നടത്തും. പ്രാഥമിക പരീക്ഷയില്‍ നിശ്ചിത മാര്‍ക്ക് നേടുന്നവര്‍ക്ക് മുഖ്യപരീക്ഷ ഒക്ടോബറില്‍ നടത്തും. 2024 ആദ്യം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാകുമെന്നാണ് കരുതുന്നത്.
13 സര്‍വകലാശാലകളിലെ ഒഴിവുകളിലേക്കാണ് പി.എസ്.സി. വിജ്ഞാപനം ക്ഷണിച്ചത്. കേരള, എം.ജി., കുസാറ്റ്, കാലിക്കറ്റ്, കാര്‍ഷികം, കാലടി സംസ്‌കൃതം, നുവാല്‍സ്, ആരോഗ്യം, മൃഗസംരക്ഷണം, ഫിഷറീസ്, തിരൂര്‍ മലയാളം, സാങ്കേതികം, കണ്ണൂര്‍ എന്നീ സര്‍വകലാശാലകളിലെ ഒഴിവുകളിലാണ് ഈ റാങ്ക്പട്ടികയില്‍നിന്ന് നിയമനം നടത്തേണ്ടത്. ആയിരത്തിലേറെ ഒഴിവുകളുണ്ടാകുമെന്നാണ് പ്രതീക്ഷ. ഡിജിറ്റല്‍ സര്‍വകലാശാല, ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല എന്നിവയുടെ ഒഴിവുകളും ഈ റാങ്ക്പട്ടികയില്‍നിന്ന് നികത്താന്‍ സാധ്യതയുണ്ട്. ഈ സര്‍വകലാശാലകളുടെ ചട്ടങ്ങള്‍ അതനുസരിച്ചാണ് തയ്യാറാക്കുന്നത്.
ബിരുദധാരികളല്ലാത്ത ഏഴാംക്ലാസ് ജയിച്ചവരാണ് ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്സിന് അപേക്ഷിച്ചത്. പ്രാഥമിക പരീക്ഷയുടെ തീയതി പ്രഖ്യാപിക്കുന്നതിനൊപ്പം പാഠ്യപദ്ധതിയും പ്രസിദ്ധീകരിക്കും. പ്രാഥമിക പരീക്ഷയെഴുതുന്നതിന് അപേക്ഷകര്‍ പ്രൊഫൈലിലൂടെ ഉറപ്പ് നല്‍കേണ്ടതുണ്ട്. മാര്‍ച്ചിലോ ഏപ്രിലിലോ ഇതിനുള്ള അറിയിപ്പ് നല്‍കും.
Content Highlights: kerala PSC University last grade examination
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..