പ്രതീകാത്മക ചിത്രം | Photo: Mathrubhumi archives
തിരുവനന്തപുരം: സര്‍ക്കാരുമായി കൂടിയാലോചിച്ച് പരീക്ഷകളും അഭിമുഖങ്ങളും ജൂലായില്‍ പുനരാരംഭിക്കാന്‍ പി.എസ്.സി. യോഗം തീരുമാനിച്ചു. ജൂണ്‍ 30 വരെയുള്ള പരീക്ഷകളും അഭിമുഖങ്ങളുമാണ് പി.എസ്.സി. മാറ്റിവെച്ചിട്ടുള്ളത്.
ബിരുദതല പ്രാഥമിക പരീക്ഷ, പട്ടികജാതി വികസന ഓഫീസര്‍ പരീക്ഷ തുടങ്ങിയവയും മാറ്റിവെച്ചതാണ്. ഇവ നടത്താന്‍ സ്‌കൂളുകളുടെയും അധ്യാപകരുടെയും സേവനം ആവശ്യമുണ്ട്. അത് ഉറപ്പുവരുത്തി ജൂലായില്‍ത്തന്നെ ഇവ നടത്താനാണ് ആലോചിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ കുറേക്കൂടി കര്‍ശനമാക്കി അഭിമുഖങ്ങള്‍ ആരംഭിക്കാനും തീരുമാനിച്ചു. അടിയന്തരമായി നടത്തേണ്ട ആരോഗ്യമേഖലയിലെ നിയമനങ്ങള്‍ക്ക് അഭിമുഖം ഒഴിവാക്കി റാങ്ക്പട്ടിക വേഗം പ്രസിദ്ധീകരിക്കും.
അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിയമനത്തിനുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കി. മുഖ്യപട്ടികയില്‍ 60 പേരെ ഉള്‍പ്പെടുത്തും. ആനുപാതികമായി സംവരണ വിഭാഗങ്ങള്‍ക്കുള്ള ഉപ പട്ടികയും തയ്യാറാക്കും. അഭിമുഖത്തിനുശേഷം റാങ്ക്പട്ടിക പ്രസിദ്ധീകരിക്കും. കാസര്‍കോട് ജില്ലയില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (സംസ്‌കൃതം) എന്‍.സി.എ. (പട്ടികജാതി, മുസ്ലിം), കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) എന്‍.സി.എ (ഹിന്ദു നാടാര്‍, പട്ടിക വര്‍ഗം) എന്നീ വിജ്ഞാപനങ്ങളുടെ അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്താന്‍ ധാരണയായി.
ഉത്തരക്കടലാസ് പുനഃപരിശോധനയ്ക്കും ഫോട്ടോകോപ്പി ലഭ്യമാക്കാനുമുള്ള കാലാവധി 30-നുള്ളില്‍ അവസാനിക്കുന്നവയ്ക്ക് ജൂണ്‍ 15 വരെ അപേക്ഷിക്കാന്‍ സമയം അനുവദിച്ചു. അടച്ചിടല്‍ പ്രഖ്യാപിച്ച മേയ് എട്ടുമുതല്‍ 30 വരെയുള്ള കാലയളവില്‍ അവസാന തീയതി വരുന്നവയ്ക്കാണ് ഇളവ് നല്‍കുന്നത്. പത്താംതലം പ്രാഥമിക പരീക്ഷയുടെ അവസാനഘട്ടം ജൂലായ് മൂന്നിന് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ അഡ്മിഷന്‍ ടിക്കറ്റ് ജൂണ്‍ 21 മുതല്‍ ലഭ്യമാക്കും.
Content Highlights: Kerala PSC to resume recruitment process, Covid-19, lockdown
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..