കേരള സെക്രട്ടേറിയറ്റ്, പി.എസ്.സി., അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്, ലോക്കല്‍ഫണ്ട് ഓഡിറ്റ്, വിജിലന്‍സ് ട്രിബ്യൂണല്‍, സ്‌പെഷ്യല്‍ ജഡ്ജസ് ആന്‍ഡ് എന്‍ക്വയറി കമ്മിഷണര്‍ ഓഫീസ് എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് നിയമനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. ഗസറ്റഡ് പദവിയിലേക്ക് പ്രമോഷന്‍ ലഭിക്കാവുന്ന തസ്തികയാണിത്. 

യോഗ്യത: ബിരുദം/തത്തുല്യം. പ്രായം: 1836 (നിയമാനുസൃത ഇളവ് ലഭിക്കും)

റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങി മറ്റ് 18 തസ്തികകളിലേക്കും ഇതോടൊപ്പം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. www. keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ രീതിയില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.