കേരള പി.എസ്.സി: 76 തസ്തികകളിലേക്കുള്ള പ്രാഥമിക പരീക്ഷ ആദ്യഘട്ടം മേയിൽ തുടങ്ങും


-

തിരുവനന്തപുരം: പത്താം ക്ലാസുവരെ യോഗ്യതയുള്ള 76 തസ്തികകളുടെ പൊതുപ്രാഥമിക പരീക്ഷ മേയ്, ജൂൺ മാസങ്ങളിലായി നാല് ഘട്ടമായി നടത്തും. 157 കാറ്റഗറികളിലായി 60 ലക്ഷത്തോളം അപേക്ഷകളാണുള്ളത്. കമ്പനി/കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, റിസർവ് വാച്ചർ, ഇന്ത്യൻ റിസർവ് ബറ്റാലിയൻ പോലീസ് കോൺസ്റ്റബിൾ, ബിവറേജസ് കോർപ്പറേഷൻ എൽ.ഡി. ക്ലാർക്ക്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തുടങ്ങിയവയാണ് തസ്തികകൾ.

അപേക്ഷകർ പരീക്ഷയെഴുതുമെന്ന് മുൻകൂട്ടി ഉറപ്പ് നൽകണം. മാർച്ച് 11 വരെ ഇതിന് സമയം നൽകും. അതിനുള്ളിൽ ഉറപ്പ് നൽകാത്തവരുടെ അപേക്ഷകൾ അസാധുവാക്കും.

പരീക്ഷയെഴുതുമെന്ന് ഉറപ്പ് നൽകുമ്പോൾ ചോദ്യങ്ങൾ ഏതുഭാഷയിൽ വേണമെന്നും പരീക്ഷാകേന്ദ്രം ഏത് ജില്ലയിലാകണമെന്നും അറിയിക്കണം. സമാനയോഗ്യതയുള്ള തസ്തികകൾക്ക് പൊതുപ്രാഥമികപരീക്ഷയും അതിൽ വിജയിക്കുന്നവർക്ക് അന്തിമപരീക്ഷയും നടത്തുന്ന രീതി കഴിഞ്ഞവർഷമാണ് പി.എസ്.സി. ആരംഭിച്ചത്.

ആദ്യ പ്രാഥമികപരീക്ഷകൾ കഴിഞ്ഞ് ഒരുവർഷം തികയുമ്പോഴേക്കും രണ്ടാമതും പരീക്ഷ നടത്താനാകുന്നത് ഉദ്യോഗാർഥികൾക്ക് അവസരങ്ങൾ ഉറപ്പാക്കാനാണെന്ന് ചെയർമാൻ എം.കെ. സക്കീർ അറിയിച്ചു.

192 തസ്തികകൾക്കാണ് ആദ്യ പത്താംതല പ്രാഥമിക പരീക്ഷ നടത്തിയത്. 18 ലക്ഷത്തോളം അപേക്ഷകൾ അന്നുണ്ടായിരുന്നു. നവംബർ, ഡിസംബർ മാസങ്ങളിൽ അന്തിമപരീക്ഷ നടന്നു. പ്രധാന തസ്തികകളായ ലാസ്റ്റ് ഗ്രേഡ്, എൽ.ഡി. ക്ലാർക്ക് എന്നിവയുടെ സാധ്യതാപട്ടിക മാർച്ചിൽ പ്രസിദ്ധീകരിക്കും.

രേഖാപരിശോധന പൂർത്തിയാക്കി ഏപ്രിൽ, മേയ് മാസങ്ങളിൽ റാങ്ക്പട്ടികയും പുറത്തിറക്കാനാണ് തീരുമാനം.

Content Highlights: Kerala PSC: Preliminary examination for 76 posts will begin in May

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented