പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പി.എസ്.സി. പ്രൊഫൈലിലെ വിവരങ്ങൾ ഉദ്യോഗാർഥികൾക്ക് സ്വയം തിരുത്താനുള്ള സൗകര്യം 26-ന് നിലവിൽ വരും. പേര്, ജനനത്തീയതി, ഫോട്ടോ, ഒപ്പ് എന്നിവ ഒഴികെയുള്ള തിരുത്തലുകൾ നടത്താം.
സമുദായം സംബന്ധിച്ച തിരുത്തലുകളും യോഗ്യതയുടെ വിഷയത്തിലുള്ള തിരുത്തലുകളും വരുത്താം. ഇതിനായി ഉദ്യോഗാർഥി പി.എസ്.സി. ഓഫീസിൽ നേരിട്ടുവരേണ്ടതില്ല. ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്കും ലഭിക്കാത്തവർക്കും തിരുത്തൽ നടത്താം. രേഖാപരിശോധനയുടെ സമയത്ത് തിരുത്തലുകളുടെ വിവരങ്ങൾ പി.എസ്.സി. ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് വിധേയമാക്കണം.
Content Highlights: Kerala PSC One Time Registration
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..