യർ സെക്കൻഡറിയിലെ ലാബ് അസിസ്റ്റന്റ് ഉൾപ്പെടെ 98 തസ്തികകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഇതിൽ 19 തസ്തികകളിൽ ജനറൽ റിക്രൂട്ട്‌മെന്റാണ്. സംവരണ വിഭാഗക്കാർക്ക് മാത്രമുള്ളതാണ് മറ്റ് തസ്തികകൾ.

ഹയർസെക്കൻഡറിയിലെ ലാബോറട്ടറി അസിസ്റ്റന്റ് തസ്തികയ്ക്ക് എസ്.എസ്.എൽ.സി.യാണ് അടിസ്ഥാന യോഗ്യത. നിയമനം കിട്ടിയാൽ പ്രൊബേഷൻ കാലയളവിൽ പി.എസ്.സി. നടത്തുന്ന ലബോറട്ടറി അറ്റൻഡേഴ്‌സ് ടെസ്റ്റ് പാസാവണം. 

പി.ജി. യോഗ്യതയുള്ളവർക്ക് പട്ടികജാതി വികസന ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം. ഡ്രോയിങ് ടീച്ചർ (ഹൈസ്കൂൾ), നഴ്‌സറി ടീച്ചർ, ഗാർഡ്, സെക്യൂരിറ്റി ഗാർഡ്, ഫാം സൂപ്രണ്ട്, കാത്ത് ലാബ് ടെക്‌നീഷ്യൻ തുടങ്ങിയ തസ്തികകളും വിജ്ഞാപനത്തിലുണ്ട്.

www.keralapsc.gov.in എന്ന വെബ്‌സൈറ്റിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ രീതിയിൽ ഓൺലൈനായി അപേക്ഷിക്കണം. ഡിസംബർ 6 വരെ അപേക്ഷ സ്വീകരിക്കും. 

Thozil