പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി
കേരള പി.എസ്.സി വനിതാ പോലീസ് ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പര്‍: 94/2020. ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ഥികള്‍ക്കും പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കും ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
ഒഴിവുകളുടെ എണ്ണം: സംസ്ഥാനതലം. പ്രതീക്ഷിത ഒഴിവുകള്‍
നിയമനരീതി: നേരിട്ടുള്ള നിയമനം (സംസ്ഥാനതലം)
പ്രായം: 18-26; ഉദ്യോഗാര്‍ഥികള്‍ 02.01.1994 നും 01.01.2002 നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ)
ഉയര്‍ന്ന പ്രായപരിധി മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് 29 വയസ്സായും പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് 31 വയസ്സായും നിജപ്പെടുത്തിയിരിക്കുന്നു.
യോഗ്യത: ഹയര്‍സെക്കന്‍ഡറി പരീക്ഷ (പ്ലസ്ടു) പാസ്സായിരിക്കണം. അല്ലെങ്കില്‍ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം.
നിശ്ചിത യോഗ്യതയുള്ള മതിയായ എണ്ണം SC/ST വിഭാഗം ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ മാത്രം അവര്‍ക്കായി സംവരണം ചെയ്തിരിക്കുന്ന ക്വാട്ട നികത്തുന്നതിനായി ഹയര്‍സെക്കന്‍ഡറി/ പ്ലസ്ടു പരീക്ഷ തോറ്റ ഉദ്യോഗാര്‍ഥികളെയും പരിഗണിക്കുന്നതാണ്.
ശാരീരിക യോഗ്യതകള്‍:
ഉയരം: കുറഞ്ഞത് 157 സെന്റിമീറ്റര്‍. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് കുറഞ്ഞത് 150 സെ.മീ. ഉയരം ഉണ്ടായിരുന്നാല്‍ മതിയാകും.
കാഴ്ചശക്തി: കണ്ണടവയ്ക്കാതെയുള്ള കാഴ്ചശക്തി താഴെപ്പറയുന്ന തരത്തിലുള്ളതായി സാക്ഷ്യപ്പെടുത്തിയിരിക്കണം.
കാഴ്ച | വലതുകണ്ണ് | ഇടതുകണ്ണ് |
---|---|---|
ദൂരക്കാഴ്ച | 6/6 സ്‌നെല്ലന്‍ | 6/6 സ്‌നെല്ലന്‍ |
സമീപക്കാഴ്ച | 0.5 സ്‌നെല്ലന്‍ | 0.5 സ്‌നെല്ലന്‍ |
i) ഓരോ കണ്ണിനും പൂര്‍ണമായ കാഴ്ചശക്തി ഉണ്ടായിരിക്കണം.
(ii) വര്‍ണാന്ധത, സ്‌ക്വിന്റ് അല്ലെങ്കില്‍ കണ്ണിന്റെയോ ഏതെങ്കിലും കണ്‍പോളകളുടെയോ മോര്‍ബിഡ് ആയിട്ടുള്ള അവസ്ഥ എന്നിവ അയോഗ്യതയായി കണക്കാക്കുന്നതാണ്.
iii) മുട്ടുതട്ട്, പരന്നപാദം, ഞരമ്പ് വീക്കം, വളഞ്ഞകാലുകള്‍, വൈകല്യമുള്ള കൈകാലുകള്‍, കോമ്പല്ല്(മുന്‍ പല്ല്), ഉന്തിയ പല്ലുകള്‍, കേള്‍വിയിലും സംസാരത്തിലുമുള്ള കുറവുകള്‍ എന്നിങ്ങനെയുള്ള ശാരീരിക ന്യൂനതകള്‍ അയോഗ്യതയായി കണക്കാക്കുന്നതായിരിക്കും.
(സി) നാഷണല്‍ ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റിലെ വണ്‍സ്റ്റാര്‍ നിലവാരത്തിലുള്ള എട്ട് ഇനങ്ങളില്‍ ഏതെങ്കിലും അഞ്ച് എണ്ണത്തില്‍ യോഗ്യത നേടിയിരിക്കണം.
ക്രമനമ്പര്‍ | ഇനങ്ങള്‍ | വണ്‍സ്റ്റാര്‍ നിലവാരം |
---|---|---|
1 | 100 മീറ്റര്‍ ഓട്ടം | 17 സെക്കന്‍ഡ് |
2 | ഹൈ ജംപ് | 1.06 മീ. |
3 | ലോങ് ജംപ് | 3.05 മീ |
4 | പുട്ടിങ് ദ ഷോട്ട് (4 കിലോഗ്രാം) | 4.88മീ |
5 | 200 മീ.ഓട്ടം | 36 സെക്കന്‍ഡ് |
6 | ത്രോയിങ് ദ ബോള്‍ | 14 മീറ്റര്‍ |
7 | ഷട്ടില്‍ റേസ് (4x25മീ) | 26 സെക്കന്‍ഡ് |
8 | സ്‌കിപ്പിങ് (ഒരു മിനിറ്റ്) | 80 തവണ |
അപേക്ഷ: കേരള പി.എസ്.സി.യുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് www.keralapsc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി: ഒക്ടോബര്‍ 21.

Content Highlights: Kerala PSC invites application from women candidates for civil police officer post
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..