ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) വിജ്ഞാപനം ക്ഷണിച്ച് കേരള പി.എസ്.സി


3 min read
Read later
Print
Share

29200-62400 രൂപയാണ് ശമ്പളം. ജൂലായ് ഏഴുവരെ അപേക്ഷിക്കാം

പ്രതീകാത്മക ചിത്രം | Photo: gettyimages.in

കേരള പി.എസ്.സി. ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) മലയാളം മാധ്യമം തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് തീയതി: 02.06.2021. അവസാന തീയതി: 07.07.2021 ബുധനാഴ്ച അർധരാത്രി 12 മണി വരെ. 14 ജില്ലയിലും ഒഴിവുണ്ട്. ഒഴിവുകളുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല. കാറ്റഗറി നമ്പർ: 203/2021.

കുറിപ്പ്: ഈ വിജ്ഞാപനപ്രകാരമുള്ള തിരഞ്ഞെടുപ്പ് ജില്ലാടിസ്ഥാനത്തിൽ പ്രത്യേക വ്യവസ്ഥകൾക്കനുസൃതമായി നടത്തുന്നതാണ്. ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം ലഭിക്കുന്ന ഒരാളിന് സർവീസ് ആരംഭിക്കുന്ന തീയതി മുതൽ തുടർച്ചയായി അഞ്ചുവർഷക്കാലത്തിനിടയ്ക്ക് മറ്റേതെങ്കിലും ഒരു ജില്ലയിലേക്ക് മാറ്റം അനുവദിക്കുന്നതല്ല. ഇപ്പോൾ സർക്കാർ സർവീസിൽ ഇതേ ഉദ്യോഗത്തിൽ ഏതെങ്കിലും ഒരു ജില്ലയിൽ ഇരിക്കുന്നവർക്ക് ഈ വിജ്ഞാപനപ്രകാരം അപേക്ഷകൾ അയയ്ക്കുവാൻ അർഹതയില്ല. എന്നാൽ ഇതിലും ഉയർന്ന ഉദ്യോഗത്തിന് അപേക്ഷ ക്ഷണിക്കപ്പെടുമ്പോൾ അപേക്ഷിക്കാവുന്നതാണ്.

തസ്തികയുടെ 3% ഒഴിവുകൾ Locomotor Disabiltiy/ Cerebral palsy, Hearing impairment, Low vision, Blindness എന്നീ ഭിന്നശേഷി വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്നു.

ഉദ്യോഗാർഥികൾ ഏതെങ്കിലും ഒരു ജില്ലയിലേക്ക് മാത്രം അപേക്ഷ സമർപ്പിക്കേണ്ടതും, ജില്ലയുടെ പേര് അപേക്ഷയുടെ നിർദിഷ്ട കോളത്തിൽ രേഖപ്പെടുത്തേണ്ടതുമാണ്. ഇതിന് വിപരീതമായി ഒരു ഉദ്യോഗാർഥി ഒന്നിൽ കൂടുതൽ ജില്ലകളിൽ അപേക്ഷകൾ സമർപ്പിച്ചിട്ടുള്ളതായോ തൻനിമിത്തം തിരഞ്ഞെടുക്കപ്പെടുവാൻ ഇടയായതായോ തെളിഞ്ഞാൽ പ്രസ്തുത അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതും അവരുടെ മേൽ അച്ചടക്കനടപടികൾ സ്വീകരിക്കുന്നതുമാണ്.

നിയമന രീതി: നേരിട്ടുള്ള നിയമനം.

പ്രായം: 18-40. ഉദ്യോഗാർഥികൾ 02.01.1981-നും 01.01.2003-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പടെ). പട്ടികജാതി പട്ടികവർഗ വിഭാഗത്തിലുള്ളവർക്കും മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.

കുറിപ്പ്: യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 വയസ്സ് കവിയാൻ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി ഉയർന്ന പ്രായപരിധിയിൽ അനുവദിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങൾക്ക് ഈ വിജ്ഞാപനം നോക്കുക.

ശമ്പളം: 29200-62400 രൂപ (PR)

യോഗ്യതകൾ: 1) ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിലെ സർവകലാശാലകൾ നൽകിയിട്ടുള്ളതോ അംഗീകരിച്ചിട്ടുള്ളതോ ആയ ബിരുദവും ബന്ധപ്പെട്ട വിഷയത്തിൽ തന്നെയുള്ള ബി.എഡ് /ബി.റ്റി. ബിരുദവും (ബന്ധപ്പെട്ട വിഷയങ്ങൾ ഏതെല്ലാമെന്ന് താഴെ കുറിപ്പ് (ii)ൽ നൽകിയിരിക്കുന്നത് നോക്കുക).

2) കേരളസർക്കാർ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെടെറ്റ്) പാസായിരിക്കണം.
എക്സംപ്ഷൻ: ബന്ധപ്പെട്ട വിഷയത്തിൽ തന്നെ സിടെറ്റ്/നെറ്റ്/ സൈറ്റ്/എം.ഫിൽ/ പിഎച്ച്.ഡി./ ഏതെങ്കിലും വിഷയത്തിൽ എം.എഡ് യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാർഥികളെ ടെറ്റ് യോഗ്യത നേടിയിരിക്കണം എന്ന വ്യവസ്ഥയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കുറിപ്പ്: (1) ബന്ധപ്പെട്ട വിഷയത്തിൽ നേടിയിട്ടുള്ള എം.ഫിൽ യോഗ്യത കേരളത്തിലെ ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽനിന്നുള്ളതോ കേരളത്തിലെ ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാല തത്തുല്യമായി അംഗീകരിച്ചതോ ആയിരിക്കണം.

(ii) ഹിസ്റ്ററി, ഇക്കണോമിക്സ്, ജ്യോഗ്രഫി, പൊളിറ്റിക്സ്, കൊമേഴ്സ്, ഫിലോസഫി, മ്യൂസിക്, സോഷ്യാളജി ഇവയിലേതെങ്കിലും ഐച്ഛിക വിഷയമായെടുത്ത് ബിരുദം സമ്പാദിച്ചിരിക്കണം.

(iii) ബി.കോം ബിരുദവും ബി.എഡ് കോമേഴ്സ് യോഗ്യതയുമുള്ളവരെ തസ്തികയ്ക്ക് പരിഗണിക്കുന്നതാണ്.

(iv) റൂറൽ ഉന്നതവിദ്യാഭ്യാസ നാഷണൽ കൗൺസിൽ നൽകിയിട്ടുള്ള റൂറൽ സർവീസ് ഡിപ്ലോമയും ഡിഗ്രിക്ക് തുല്യമായി ഈ തസ്തികയ്ക്ക് പരിഗണിക്കുന്നതാണ്.

(v) മൈസൂരുവിലെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ നൽകുന്ന ബി.എ.എഡ് (സോഷ്യൽ സ്റ്റഡീസ്, ഇംഗ്ലീഷ്) ഇന്റഗ്രേറ്റഡ് കോഴ്സ് നേടിയവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

(vi) ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ളവർക്കും ബന്ധപ്പെട്ട വിഷയത്തിൽ തന്നെ ബി.എഡ്/ബി.റ്റി. യോഗ്യതയുള്ള പക്ഷം ഈ തസ്തികയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

(vii) എച്ച്.എസ്.ടി. (സോഷ്യൽ സയൻസ്)

തസ്തികയിലെ നിയമനത്തിന് താഴെ പറയുന്ന യോഗ്യതകളും സ്വീകാര്യമാണ്.

a) ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു എന്നിവ ഡബിൾ മെയിനായുള്ള ബി. എ. ഡിഗ്രിയും, സോഷ്യൽ സ്റ്റഡീസിലുള്ള ബി.എഡ്. യോഗ്യതയും. അല്ലെങ്കിൽ

b) ഇസ്ലാമിക് ഹിസ്റ്ററി മെയിൻ ആയും ജനറൽ ഇക്കണോമിക്സും ഇന്ത്യൻ ഹിസ്റ്ററിയും സബ്സിഡിയറിയായും ഉള്ള ബി.എ. ഡിഗ്രിയും ഹിസ്റ്ററിയിലുള്ള ബി.എഡ്. യോഗ്യതയും.
അല്ലെങ്കിൽ

c) ഇസ്ലാമിക് ഹിസ്റ്ററിയും അറബിയും മെയിനായുള്ള ബി.എ. ഡിഗ്രിയും ഹിസ്റ്ററിയിലുള്ള ബി.എഡ് യോഗ്യതയും.
അല്ലെങ്കിൽ

d) ഇസ്ലാമിക് ഹിസ്റ്ററി മെയിൻ ആയും ജനറൽ ഇക്കണോമിക്സും പൊളിറ്റിക്കൽ സയൻസും സബ്സിഡിയറിയായും ഉള്ള ബി.എ. ഡിഗ്രിയും ഹിസ്റ്ററിയിലുള്ള ബി.എഡ് യോഗ്യതയും.
അല്ലെങ്കിൽ

e) ഇസ്ലാമിക് ഹിസ്റ്ററിയും അറബിയും മെയിനായുള്ള ബി.എ. ഡിഗ്രിയും സോഷ്യൽ സ്റ്റഡീസിലുള്ള ബി.എഡ്. യോഗ്യതയും.

അല്ലെങ്കിൽ

f) ഇസ്ലാമിക് ഹിസ്റ്ററി മെയിൻ ആയും ഇന്ത്യൻ ഹിസ്റ്ററിയും പൊളിറ്റിക്കൽ സയൻസും സബ്സിഡിയറിയായും ഉള്ള ബി.എ. ഡിഗ്രിയും ഹിസ്റ്ററിയിലോ സോഷ്യൽ സ്റ്റഡീസിലോ ഉള്ള ബി.എഡ് യോഗ്യതയും.

അല്ലെങ്കിൽ

g) ഇസ്ലാമിക് ഹിസ്റ്ററി മെയിൻ ആയും പൊളിറ്റിക്കൽ സയൻസും ജനറൽ ഇക്കണോമിക്സും സബ്സിഡിയറിയായും ഉള്ള ബി.എ. ഡിഗ്രിയും സോഷ്യൽ സ്റ്റഡീസിലുള്ള ബി.എഡ്. യോഗ്യതയും.

അല്ലെങ്കിൽ

h) ഇസ്ലാമിക് ഹിസ്റ്ററി മെയിൻ ആയും ഔട്ട്ലൈൻസ് ഓഫ് ഇന്ത്യൻ കൾച്ചർ ആൻഡ് ഫ്രീഡം മൂവ്മെന്റും പൊളിറ്റിക്കൽ സയൻസും സബ്സിഡിയറിയായും ഉള്ള ബി.എ. ഡിഗ്രിയും സോഷ്യൽ സ്റ്റഡീസിലുള്ള ബി.എഡ്. യോഗ്യതയും.

Content Highlights: Kerala PSC High school teacher vacancy, Apply now

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
jobs

2 min

ഇന്റലിജന്‍സ് ബ്യൂറോയില്‍ ജൂനിയര്‍ ഓഫീസര്‍: ബിരുദക്കാര്‍ക്കും ഡിപ്ലോമക്കാര്‍ക്കും അവസരം

Jun 8, 2023


PSC

1 min

സ്റ്റാഫ് നഴ്‌സ് ഉള്‍പ്പടെ 20 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം | Kerala PSC

Jun 8, 2023


jobs

3 min

ബിരുദക്കാര്‍ക്ക് ഗ്രാമീണ്‍ ബാങ്കുകളില്‍ ഓഫീസറാകാം: 8612 ഒഴിവുകള്‍

Jun 7, 2023

Most Commented