പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ജൂണ്‍ 19 വരെ നീട്ടി


ലോക്ഡൗണില്‍ നിയമന നടപടികള്‍ നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് നടപടി

തിരുവനന്തപുരം: കൊറോണ പ്രതിരോധ കാലയളവില്‍ റദ്ദാകുന്ന റാങ്ക്പട്ടികകളുടെ കാലാവധി ജൂണ്‍ 19 വരെ നീട്ടാന്‍ പി.എസ്.സി. തീരുമാനിച്ചു. ലോക്ഡൗണില്‍ നിയമന നടപടികള്‍ നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് നടപടി.

പി.എസ്.സി പരീക്ഷകള്‍, അഭിമുഖങ്ങള്‍, നിയമന ശുപാര്‍ശകള്‍, വകുപ്പുതല പരീക്ഷകള്‍ എന്നിവയെല്ലാം നിലവില്‍ മാറ്റിവെച്ചിരിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവനായും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിക്കപ്പെട്ടതിനാല്‍ ഓഫീസുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും കാര്യമായ ഭംഗം വന്നിരിക്കകുകയാണ്.

സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദേശം പി.എസ്.സി. യോഗം ചര്‍ച്ചചെയ്ത് അംഗീകരിക്കുകയായിരുന്നു. മാര്‍ച്ച് 20 മുതല്‍ ജൂണ്‍ 18 വരെയുള്ള കാലയളവില്‍ റദ്ദാകുന്ന റാങ്ക്പട്ടികകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. യൂണിഫോം സേനകളുടേത് ഉള്‍പ്പെടെ നൂറോളം റാങ്ക്പട്ടികകളിലുള്ളവര്‍ക്ക് ഇതിന്റെ പ്രയോജനമുണ്ടാകും.

കോളേജ് വിദ്യാഭ്യാസ വകുപ്പിലും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലും വിവിധ വിഷയങ്ങളില്‍ ലക്ചറര്‍, ആയുര്‍വേദ കോളേജുകളിലെ വിവിധ തസ്തികകള്‍, ആരോഗ്യവകുപ്പിലെ ഡെപ്യൂട്ടി ഡിസ്ട്രിക്ട് എജ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍, ലൈവ് സ്റ്റോക് ഇന്‍സ്‌പെക്ടര്‍, മുനിസിപ്പല്‍ സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തുടങ്ങി രണ്ടോ മൂന്നോ മാസങ്ങള്‍ക്കകം കാലാവധി തീരുന്ന ലിസ്റ്റുകളില്‍ ഉള്‍പ്പെടുന്നവര്‍ക്കെല്ലാം തീരുമാനം ആശ്വാസമായേക്കും.

Content Highlights: Kerala PSC Extended Validity of Various Rank Lists for Three Months

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented