Representational Image | Photo: mathrubhumi
കഴിഞ്ഞവര്‍ഷത്തെ ബിരുദതല പ്രാഥമികപരീക്ഷയുടെ അര്‍ഹതപ്പട്ടിക പ്രസിദ്ധീകരിച്ചുതുടങ്ങി. കെ.എസ്.ആര്‍.ടി.സി., കെ.എല്‍.ഡി.ബി., സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍ തുടങ്ങിയ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷന്‍ ജൂനിയര്‍ അസിസ്റ്റന്റ്/എല്‍.ഡി.ക്ലാര്‍ക്ക് അര്‍ഹതപ്പട്ടികയില്‍ 48,343 പേരെ ഉള്‍പ്പെടുത്തി.
കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ പ്രാഥമികപരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് അര്‍ഹതപ്പട്ടിക തയ്യാറാക്കിയത്. 37.6497 മാര്‍ക്കാണ് കട്ട്-ഓഫ്.
പട്ടികയിലുള്‍പ്പെട്ടവര്‍ക്കുള്ള മുഖ്യപരീക്ഷ ജൂണ്‍ 17-ന് നിശ്ചയിച്ചിരിക്കുകയാണ്. ഇതെഴുതുന്നതിന് മുന്‍കൂര്‍ ഉറപ്പുനല്‍കേണ്ടതില്ല. പട്ടികയിലുള്ളവര്‍ക്ക് ജൂണ്‍ മൂന്നുമുതല്‍ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭിക്കും.
ബെവ്കോ അസിസ്റ്റന്റ്: 25,114 പേര്‍
ബിവറേജസ് കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് മുഖ്യപരീക്ഷയെഴുതാന്‍ 25,114 പേര്‍ അര്‍ഹത നേടി. ഇവരുടെ പട്ടിക പി.എസ്.സി. പ്രസിദ്ധീകരിച്ചു. പ്രാഥമികപരീക്ഷയ്ക്ക് 44.4479 മാര്‍ക്കാണ് കട്ട്-ഓഫ്. മുഖ്യപരീക്ഷ ജൂണ്‍ 17-ന് നടത്തും.
എംപ്ലോയ്മെന്റ് ഓഫീസര്‍: 888 പേര്‍
ജൂനിയര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അര്‍ഹതപ്പട്ടികയില്‍ 888 പേരുണ്ട്. ജൂണ്‍ 17-നാണ് മുഖ്യപരീക്ഷ. രാവിലേ 10.30 മുതല്‍ 12.30 വരെയാണ് പരീക്ഷാസമയം. അഡ്മിഷന്‍ ടിക്കറ്റ് ജൂണ്‍ മൂന്നിന് പ്രൊഫൈലില്‍ ലഭ്യമാക്കും.
Content Highlights: Kerala psc degree level preliminary examination 2023
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..