Representational Image: Photo: Freepik
സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് സംസ്ഥാന സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 122 ഒഴിവിലേക്കാണ് വിജ്ഞാപനം. ഇതില്‍ 106 ഒഴിവ് ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയിലാണ്. മറ്റ് ഒഴിവുകള്‍: അസിസ്റ്റന്റ് സെക്രട്ടറി-2, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍-4, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-10. അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം.
നിയമന രീതി: നേരിട്ടുള്ള നിയമനം. പരീക്ഷാ ബോര്‍ഡ് നടത്തുന്ന OMR പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പരീക്ഷാ ബോര്‍ഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം.
നിയമന അധികാരി: ബന്ധപ്പെട്ട സഹകരണ സംഘം/ബാങ്കുകള്‍.
പ്രായം: 1.1.2022 ല്‍ 18 വയസ്സ് തികഞ്ഞിരിക്കേണ്ടതും 40 വയസ്സ് കഴിയാന്‍ പാടില്ലാത്തതുമാണ്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവ്. കൂടാതെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട മുതിര്‍ന്ന വ്യക്തിക്കോ അവരുടെ അപ്രകാരമുള്ള മുതിര്‍ന്ന അംഗം മറ്റു മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരുടെ കുട്ടികള്‍ക്കോ ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവും മറ്റു പിന്നാക്കവിഭാഗത്തിനും വിമുക്തഭടന്മാര്ക്കും പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്കും (EWS) മൂന്നുവര്‍ഷത്തെ ഇളവും വികലാംഗര്‍ക്ക് പത്ത് വര്‍ഷത്തെ ഇളവും വിധവകള്‍ക്ക് അഞ്ചുവര്‍ഷത്തെ ഇളവും ലഭിക്കും.
ഫീസ്: ഉദ്യോഗാര്‍ഥികള്‍ക്ക് ഒന്നില്‍ കൂടുതല്‍ സംഘം/ബാങ്കുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. പൊതുവിഭാഗക്കാര്‍ക്കും വയസ്സ് ഇളവ് ലഭിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഒരു സംഘം/ബാങ്കിന് 150 രൂപയും തുടര്‍ന്നുള്ള ഓരോ സംഘം/ബാങ്കിന് 50 രൂപ വീതവും അധികമായി പരീക്ഷാ ഫീസായി അടയ്ക്കണം.
അപേക്ഷ: വിശദമായ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയുംസഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡിന്റെ www.keralacseb.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭ്യമാണ്. അപേക്ഷയും അനുബന്ധങ്ങളും ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ള മാതൃകയില്‍ തന്നെ 28.01.2023 ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്കു മുന്‍പായി സെക്രട്ടറി, സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബില്‍ഡിങ്, ഓവര്‍ബ്രിഡ്ജ്, ജനറല്‍ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം-695001 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്. യോഗ്യത, അയക്കേണ്ട രേഖകള്‍ എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്സൈറ്റ് കാണുക.
Content Highlights: Kerala Cooperative Bank Recruitment 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..