പ്രതീകാത്മകചിത്രം | ഫോട്ടോ: ജെ.ഫിലിപ്പ് /മാതൃഭൂമി
കേരള സിവില്‍ പോലീസില്‍ എസ്.ഐ. ട്രെയിനിക്ക് ഇത്തവണ 1,96,669 അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞ തവണ 2.70 ലക്ഷം അപേക്ഷകരുണ്ടായിരുന്നതാണ്. അപേക്ഷകര്‍ ബിരുദതല പ്രാഥമിക പരീക്ഷയെഴുതണം. അതിന് മുന്‍കൂര്‍ ഉറപ്പ് നല്‍കേണ്ടതുണ്ട്. ഫെബ്രുവരി 21 ആണ് ഉറപ്പ് നല്‍കാനുള്ള അവസാന തീയതി.
ഫെബ്രുവരി ഒന്നായിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷിച്ചവര്‍ക്ക് പിറ്റേന്നുതന്നെ പരീക്ഷയെഴുതാനുള്ള ഉറപ്പ് നല്‍കാന്‍ സന്ദേശമെത്തി. പ്രാഥമിക പരീക്ഷ രണ്ടോ മൂന്നോ ഘട്ടമായി നടത്താനാണ് തീരുമാനം. ഏപ്രില്‍, മേയ് മാസങ്ങളില്‍ ഇത് നടത്തും. ആദ്യഘട്ടം ഏപ്രില്‍ 29-ന് നിശ്ചയിച്ചു.
സര്‍വകലാശാലകളില്‍ അസിസ്റ്റന്റ്, കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍ ഫീല്‍ഡ് ഓഫീസര്‍ തുടങ്ങി ബിരുദം യോഗ്യതയുള്ള തസ്തികകള്‍ക്ക് പൊതുവായിട്ടാണ് പ്രാഥമിക പരീക്ഷ നടത്തുന്നത്. പോലീസ് എസ്.ഐ.യുടെ മുഖ്യപരീക്ഷ ഓഗസ്റ്റില്‍ നടത്താനാണ് തീരുമാനം. തീയതി പിന്നീട് അറിയിക്കും. പ്രാഥമിക പരീക്ഷയുടെ പാഠ്യപദ്ധതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അഞ്ച് കാറ്റഗറികളില്‍ വിജ്ഞാപനം
പോലീസ് എസ്.ഐ.ക്ക് അഞ്ച് കാറ്റഗറികളായി ഒരുമിച്ചാണ് ഇത്തവണ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. സിവില്‍ പോലീസ് എസ്.ഐ. ട്രെയിനിക്ക് മൂന്ന് കാറ്റഗറികളിലും ആംഡ് പോലീസ് ബറ്റാലിയന്‍ എസ്.ഐ. ട്രെയിനിക്ക് രണ്ട് കാറ്റഗറികളിലുമാണ് വിജ്ഞാപനം. യോഗ്യതയുള്ളവര്‍ക്ക് മുന്‍പ് ഏത് കാറ്റഗറികളിലും അപേക്ഷിക്കാന്‍ സൗകര്യമുണ്ടായിരുന്നു. ഇത്തവണ അത് ഒഴിവാക്കിയതായി ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെട്ടു.
സിവില്‍ പോലീസിന്റെ മൂന്ന് കാറ്റഗറികളില്‍ ഏതെങ്കിലും ഒന്നിലും ആംഡ് ബറ്റാലിയന്റെ രണ്ട് കാറ്റഗറികളില്‍ ഏതെങ്കിലും ഒന്നിലുമേ അപേക്ഷ നല്‍കാനാകൂ. എല്ലാറ്റിലും യോഗ്യതയുള്ളവര്‍ കാറ്റഗറി മാറി അപേക്ഷിച്ചതായി പി.എസ്.സി.ക്ക് പരാതി ലഭിച്ചിട്ടുണ്ട്. കോണ്‍സ്റ്റാബുലറിയില്‍ അപേക്ഷിക്കേണ്ടവര്‍ മിനിസ്റ്റീരിയലിലും തിരിച്ചും അപേക്ഷകള്‍ നല്‍കിയതായാണ് പരാതി. പിശക് പരിഹരിച്ച് അപേക്ഷ ക്രമപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. പി.എസ്.സി. ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.
Content Highlights: Kerala Civil Police SI trainee recruitment 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..