കേരള മൃഗസംരക്ഷണ വകുപ്പില്‍ വാക്സിനേറ്റർ, സഹായി- താത്കാലിക ഒഴിവുകള്‍


പശുക്കൾക്കും എരുമകൾക്കുമുള്ള കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ് വാക്സിനേറ്റർമാർ, സഹായികൾ

പ്രതീകാത്മക ചിത്രം | Photo: gettyimages.in

കേരള മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനവ്യാപകമായി പശു, എരുമ എന്നിവയ്ക്ക് 2022 നവംബർ 15 മുതൽ 21 പ്രവൃത്തിദിവസങ്ങ ളിലായി മൂന്നാം ഘട്ട നാഷണൽ ആനിമൽ ഡിസീസ് കൺട്രോൾ പ്രൊജക്ടിന്റെ ഭാഗമായി നടത്തുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് യജ്ഞത്തിലേക്ക് വാക്സിനേറ്റർമാർ, സഹായികൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

1. വാക്സിനേറ്റർ : ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ കീഴി ലുള്ള പ്രദേശത്തെ, പരിചയസമ്പന്നരായ സർവ്വീസിൽ നിന്ന് വിരമിച്ച ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ, അസിസ്റ്റന്റ് ഫിൽഡ് ആഫീസർമാർ. ഫീൽഡ് ആഫീസർമാർ, സർക്കാർ സർവ്വീസിൽ ഇല്ലാത്തതും കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉള്ളതുമായ വെറ്ററിനറി ഡോക്ടർമാരുടേയും പക്കൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. 21 ദി വസത്തെ ക്യാമ്പയിനിൽ പങ്കെടുത്ത് ടാർജറ്റ് തികച്ച് വാക്സിനേഷൻ നടത്തുന്നതിന് പരമാവധി 16,000/- രൂപ പതിനയ്യായിരം രൂപ മാത്രം) ഓണറേറിയമായി നൽകുന്നതും അത് കൂടാതെ കേന്ദ്ര സർക്കാർ നിശ്ചയിച്ച നിരക്കിൽ വാക്സിനേഷൻ ചാർജ്ജ് നൽകുന്നതുമാണ്.2. സഹായികൾ : ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ കീഴിലുള്ള പ്രദേശത്തെ പൂർണ്ണ കായിക ആരോഗ്യമുള്ള മൃഗസം രക്ഷണ വകുപ്പിൽ നിന്നും വിരമിച്ച അറ്റൻഡർമാർ / പാർട്ട് ടൈം സ്വീപ്പർമാർ, 18 വയസ്സിന് മുകളിൽ പ്രായമുള്ള വി.എച്ച്.എസ്.സി പാസ്സായവർ. കേരള വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ സർട്ടിഫി ക്കറ്റ് കോഴ്സുകൾ പൂർത്തിയാക്കിയവർ, സാമൂഹിക സന്നദ്ധസേന വോളന്റിയർമാർ, 18 വയസ്സിന് മുകളിൽ പ്രായമുള്ള സ്ഥലപരിചയ മുള്ളതും കായികക്ഷമതയുള്ളതും സത്സ്വഭാവികളുമായ യുവ തീയുവാക്കൾ എന്നിവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പശുക്കളെ കൈകാര്യം ചെയ്ത് മുൻപരിചയമുള്ളവർക്ക് മുൻഗണന നൽകുന്നതായിരിക്കും. 21 ദിവസത്തെ ക്യാമ്പയിൻ കാലയളവിലേക്ക് പരമാവധി 10,000/- രൂപ പ്രതിനായിരം രൂപ മാത്രം) ഓണറേറിയം നൽകുന്നതാണ്.

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ ബയോഡാറ്റ സഹിതം തങ്ങൾ താമസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ കീഴിലുള്ള മൃഗാശുപത്രിയിൽ മാത്രം സ്ഥാപന മേധാവി ചീഫ് വെറ്ററി നറി ഓഫീസർ /സീനിയർ വെറ്ററിനറി സർജൻ, വെറ്ററിനറി സർജൻ മുൻപാകെ ആശുപത്രി പ്രവർത്തന സമയത്ത് 13/11/2022ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി അപേക്ഷ നേരിട്ട് തന്നെ സമർപ്പിക്കേണ്ടതാണ്. അപേക്ഷയിൽ അഡ്രസ്സും മൊബൈൽ നമ്പരും വ്യക്തമായി രേഖ പ്പെടുത്തേണ്ടതും ആധാർ കാർഡിന്റെ കോപ്പി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതുമാണ്. അപേക്ഷകരുടെ നിയമനം ഒഴിവുകളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും.

Content Highlights: kerala animal husbandry department temporary recruitment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented