സബ് ഇൻസ്പെക്ടർ മെയിന്‍പരീക്ഷയ്ക്ക് സ്റ്റേ: അപ്പീലുമായി പി.എസ്.സി ഹൈക്കോടതിയിൽ


ഉത്തരവിനെതിരേ പി.എസ്.സി. നല്‍കിയ അപ്പീല്‍ വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിച്ചേക്കും

പ്രതീകാത്മകചിത്രം

കൊച്ചി: പോലീസ് ഡിപ്പാർട്ടുമെന്റിൽ സബ് ഇൻസ്പെക്ടർ (സിവിൽ പോലീസ്, ആംഡ് പോലീസ്) നിയമനത്തിനായി നവംബർ 22-ന് നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദതല മുഖ്യപരീക്ഷ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ എറണാകുളം ബെഞ്ച് സ്റ്റേ ചെയ്തു. പ്രധാനപരീക്ഷയ്ക്കായുള്ള ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടാനാകാത്ത ഏതാനും ഉദ്യോഗാർഥികൾ നൽകിയ ഹർജിയിലാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഇടക്കാല ഉത്തരവ്. ട്രിബ്യൂണലിന്റെ ഉത്തരവിനെതിരേ പി.എസ്.സി. ഹൈക്കോടതിയിൽ അപ്പീൽ ഫയൽചെയ്യും. അപ്പീൽ വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിച്ചേക്കും.

ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്താതിരുന്നത് തെറ്റാണെന്നും അതിനാൽ തങ്ങളെയും പരീക്ഷയെഴുതിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. പരീക്ഷ നടത്തുന്നത് തടയണമെന്ന് ഹർജിക്കാർപോലും ആവശ്യപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി.എസ്.സി. ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.



Content Highlights: Kerala PSC Sub Inspector Recruitment 2022, Kerala Civil Police/ Armed police Sub inspector exam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented