ഫയൽ ചിത്രം: മാതൃഭൂമി ആർക്കൈവ്സ്| എസ്. ശ്രീകേഷ്
കേന്ദ്രീയ വിദ്യാലയങ്ങളില്‍ അധ്യാപക, അനധ്യാപക തസ്തികകളിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 13,404 ഒഴിവാണുള്ളത്. രണ്ട് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 15/2022 എന്ന വിജ്ഞാപനത്തില്‍ പ്രൈമറി അധ്യാപകരുടെ ഒഴിവിലേക്കും 16/2022 എന്ന വിജ്ഞാപനത്തില്‍ മറ്റ് അധ്യാപക, അനധ്യാപക തസ്തികകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
രാജ്യത്താകെ 25 മേഖലകളിലായി 1252 കേന്ദ്രീയ വിദ്യാലയങ്ങളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തുടക്കത്തില്‍ ഇതില്‍ എവിടെയുമാവാം നിയമനം. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (സി.ബി.ടി.) വഴിയാവും തിരഞ്ഞെടുപ്പ്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
- അധ്യാപകര്‍: പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍-1409 (ഹിന്ദി-172, ഇംഗ്ലീഷ്-158, ഫിസിക്സ്-135, കെമിസ്ട്രി-167, മാത്സ്-184, ബയോളജി-151, ഹിസ്റ്ററി-63, ജിയോഗ്രഫി-70, ഇക്കണോമിക്സ്-97, കൊമേഴ്സ്-66, കംപ്യൂട്ടര്‍ സയന്‍സ്-142, ബയോ-ടെക്നോളജി-4),
- ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍-3176 (ഹിന്ദി-377, ഇംഗ്ലീഷ്-401, സംസ്കൃതം-245, സോഷ്യല്‍ സ്റ്റഡീസ്-398, മാത്തമാറ്റിക്സ്-426, സയന്‍സ്-304, ഫിസിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് എജുക്കേഷന്‍-435, ആര്‍ട്ട് എജുക്കേഷന്‍-251, വര്‍ക്ക് എക്സ്പീരിയന്‍സ്-339).
- പ്രൈമറി ടീച്ചര്‍-6414, പ്രൈമറി ടീച്ചര്‍ (മ്യൂസിക്)-303, പ്രിന്‍സിപ്പല്‍-239, വൈസ് പ്രിന്‍സിപ്പല്‍-203
- മറ്റ് ഒഴിവുകള്‍- അസിസ്റ്റന്റ് കമ്മിഷണര്‍-52
- ലൈബ്രേറിയന്‍-355
- ഫിനാന്‍സ് ഓഫീസര്‍-6
- അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍)-2
- അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍-155
- ഹിന്ദി ട്രാന്സ്ലേറ്റര്-11
- സീനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്-322
- ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്-702
- സ്റ്റെനോഗ്രാഫര്‍ ഗ്രേഡ്-II 54.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനത്തിനും അപേക്ഷിക്കുന്നതിനും www.kvsangathan.nic.in എന്ന വെബ്സൈറ്റ് കാണുക. ഡിസംബര്‍ അഞ്ച് മുതല്‍ അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 26.
(മത്സരപരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കാനും തൊഴില്വാര്ത്തകളറിയുന്നതിനും മാതൃഭൂമി തൊഴില്‍വാര്‍ത്ത വാങ്ങാം)

Content Highlights: Kendriya Vidyalaya Recruitment 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..