കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് പി.എസ്.സി പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 22 ശനിയാഴ്ചയാണ് പരീക്ഷ. ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.
രണ്ടു പേപ്പറുകളാണ് പരീക്ഷയ്ക്കുള്ളത്. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 12 വരെ ഒന്നാമത്തെ സെഷനും 01.30 മുതല്‍ 03.30 വരെ രണ്ടാം സെഷനും നടത്തും. പരീക്ഷയ്ക്ക് 15 മിനിറ്റ് മുമ്പ് ഉദ്യോഗാര്‍ഥികള്‍ ഹാളില്‍ എത്തണം.
ഫെബ്രുവരി ഏഴിന് അഡ്മിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കുമെന്ന് അറിയിച്ച പി.എസ്.സി. ഒരുദിവസം മുമ്പുതന്നെ ഇത് പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, ഐ.ഡി കാര്‍ഡ്, ബോള്‍പോയിന്റ് പേന എന്നിവ മാത്രമേ പരീക്ഷാ ഹാളിലേക്ക് കൊണ്ടുപോകാന്‍ പാടുള്ളൂ. നിരോധിച്ച വസ്തുക്കളുടെ വിവരങ്ങള്‍ അഡ്മിഷന്‍ ടിക്കറ്റില്‍ നല്‍കിയിട്ടുണ്ട്.
പ്രാഥമിക പരീക്ഷ എഴുതുമെന്ന് 4,01,379 പേര്‍ പി.എസ്.സി.ക്ക് ഉറപ്പ് നല്‍കി. നേരിട്ട് നിയമനമുള്ള ഒന്നാം ധാരയില്‍ 3,75,993 പേരും സര്‍ക്കാരിലെ ഗസറ്റഡ് ഇതര ജീവനക്കാര്‍ക്കുള്ള രണ്ടാം ധാരയില്‍ 23,804 പേരും ഒന്നാം ഗസറ്റഡ് ജീവനക്കാര്‍ക്കുള്ള മൂന്നാം ധാരയില്‍ 1582 പേരും പരീക്ഷയെഴുതും. ആകെയുള്ള അപേക്ഷകരില്‍ 1,74,864 പേര്‍ പരീക്ഷയെഴുതുമെന്ന് അറിയിച്ചില്ല. ഇവരുടെ അപേക്ഷകള്‍ പി.എസ്.സി. അസാധുവാക്കി. ഒന്നാം ധാരയില്‍ 1,71,550 അപേക്ഷകളും രണ്ടാം ധാരയില്‍ 3,146 അപേക്ഷകളും മൂന്നാം ധാരയില്‍ 168 അപേക്ഷകളുമാണ് അസാധുവായത്.
Content Highlights: KAS Admission Tickets has been Published by Kerala PSC
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..