വിദ്യാര്‍ഥികളില്‍ തൊഴില്‍ നൈപുണ്യം വളര്‍ത്താന്‍ ലിങ്ക്ഡ്ഇന്നുമായി കൈകോര്‍ത്ത് സര്‍ക്കാര്‍


കേരളത്തിലെ വിദ്യര്‍ത്ഥികള്‍ക്കിടയില്‍ തൊഴില്‍പരമായ കഴിവുകള്‍ വര്‍ധിപ്പിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്.

K-DISC and ICTAK sign MoU with LinkedIn to boost employment opportunities for the youth of Kerala

തിരുവനന്തപുരം: കേരള നോളജ് ഇക്കണോമി മിഷന്റെ (KKEM) നേതൃത്വത്തില്‍ നടത്തപ്പെടുന്ന 'കണക്ട് കരിയര്‍ ടു ക്യാംപസ്' (CCC) കാമ്പയിന്റെ ഭാഗമായി കേരള ഡെവലപ്മെന്റ ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലും (K-DISC) ഐ.സി.ടി. അക്കാദമി ഓഫ് കേരളയും (ICTAK) ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗ് വെബ്സൈറ്റായ ലിങ്ക്ഡ്ഇന്നുമായി ധാരണാപത്രം ഒപ്പിട്ടു. ഓഗസ്റ്റ് രണ്ടിനാണ് ഒരു വര്‍ഷം കാലാവധിയുള്ള ധാരണാപത്രം ഒപ്പുവെച്ചത്.

കേരളത്തിലെ വിദ്യര്‍ത്ഥികള്‍ക്കിടയില്‍ തൊഴില്‍പരമായ കഴിവുകള്‍ വര്‍ധിപ്പിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം ഉചിതമായ കരിയര്‍ തിരഞ്ഞെടുക്കാന്‍ സഹായകമായ 'കൃത്യസമയത്ത് കൃത്യജോലി' എന്ന ആശയം ഉള്‍ക്കൊള്ളിച്ചാണ് കാമ്പയിന്‍ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ആഗോള തൊഴില്‍ വിപണിയിലെ മാറ്റം, നൈപുണ്യ വികസനത്തിന്റെ ആവശ്യകത, നിലവിലെ തൊഴില്‍ രംഗങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവ കാമ്പയിനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതു കൂടാതെ, ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിലൂടെ (DWMS) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബന്ധപ്പെടുത്തി നൈപുണ്യ വികസനവും, ഉചിതമായ കരിയര്‍ തിരഞ്ഞെടുക്കാന്‍ സഹായകരമായ പ്രവര്‍ത്തനങ്ങളും കാമ്പയിന്റെ ഭാഗമായി നടപ്പിലാക്കും.

കണക്ട് കരിയര്‍ ടു ക്യാമ്പസ് ഉദ്ഘാടനവേദിയില്‍ ഏഴ് തൊഴില്‍ദാതാക്കളുമായി കെ-ഡിസ്‌ക് ധാരണാപത്രം ഒപ്പിട്ടിരുന്നു. മോണ്‍സ്റ്റര്‍ ഡോട് കോം, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രീസ്, ലിങ്ക്ഡ്ഇന്‍, ബ്രിട്ടീഷ് കൗണ്‍സില്‍, റ്റിസീക്, അവൈന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്നിവയുമായാണ് ചടങ്ങില്‍ ധാരണാപത്രം കൈമാറിയത്. knowledgemission.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് തൊഴില്‍ നൈപുണി പരിശീലനത്തിലും തൊഴില്‍ ലഭ്യമാക്കാനും ഇത് സഹായകമാകും.

കേരളത്തെ ഒരു വിജ്ഞാന സമ്പദ്വ്യവസ്ഥയാക്കി മാറ്റുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് കേരള നോളജ് ഇക്കണോമി മിഷന്‍. ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ സഹായത്തോടെ തങ്ങള്‍ക്ക് ആവശ്യമായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ തൊഴില്‍ ദാതാക്കള്‍ക്ക് സാധിക്കും. കേരള നോളജ് ഇക്കണോമി മിഷന്റെ കീഴില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം തൊഴില്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ലിങ്ക്ഡ്ഇന്നിന്റെ വ്യത്യസ്ത ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഈയൊരു പങ്കാളിത്തത്തിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉപയോഗപ്പെടുത്താം. തൊഴില്‍ വിപണിയും നിയമന സാധ്യതകളും മനസിലാക്കാന്‍ ലിങ്ക്ഡ്ഇന്‍ ഇന്‍സൈറ്റ്‌സ്, നൈപുണ്യ വികസനം പിന്തുണയ്ക്കുന്നതിന് ലിങ്ക്ഡ്ഇന്‍ ലേണിംങ് കോഴ്‌സുകള്‍, യോഗ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതിന് ലിങ്ക്ഡ്ഇന്‍ ജോബ്സ് എന്നിങ്ങനെ വിവിധ സേവനങ്ങള്‍ ഇതുവഴി ലഭ്യമാവുന്നു. ഇതിനു പുറമേ, വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഓണ്‍ലൈന്‍ പ്രൊഫഷണല്‍ ബ്രാന്‍ഡ് സൃഷ്ടിക്കുന്നതിനായി ലിങ്ക്ഡ്ഇന്‍ പരിശീലനം നല്‍കുകയും ചെയ്യുന്നു.

'കേരള നോളജ് ഇക്കണോമി മിഷനില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും തൊഴില്‍ മേഖലയ്ക്ക് അനുയോജ്യമായ നൂതന കോഴ്സുകള്‍ നല്‍കാന്‍ ഈ പങ്കാളിത്തം സഹായിക്കും' കെ-ഡിസ്‌ക് എക്സിക്യൂട്ടീവ് വൈസ്-ചെയര്‍പേഴ്സണ്‍ ഡോ. കെ.എം. എബ്രഹാം അഭിപ്രായപ്പെട്ടു.

''ഇന്നത്തെ തൊഴില്‍ വിപണി പുതിയ ഡിജിറ്റല്‍ വൈദഗ്ധ്യങ്ങളും, തൊഴിലുകളും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, പല ഉദ്യോഗാര്‍ത്ഥികള്‍ക്കും ശരിയായ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നതിനുള്ള ആവശ്യമായ മാര്‍ഗങ്ങള്‍ വളരെ വിരളമാണ്. വലിയ മാറ്റങ്ങള്‍ സംഭവിക്കുന്ന ഈ കാലത്ത്, ഈ വിടവ് നികത്തുന്നതിനായി ഈ പങ്കാളിത്തം സഹായകമാകും'- ലിങ്ക്ഡ്ഇന്‍ ടാലന്റ് & ലേണിംഗ് സൊല്യൂഷന്‍സ് സീനിയര്‍ ഡയറക്ടര്‍ രൂച്ചീ ആനന്ദ് അഭിപ്രായപ്പെട്ടു

മുഖ്യമന്ത്രി പിണറായി വിജയന്‍, പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി ശ്രീ. വി. ശിവന്‍കുട്ടി, ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എം.വി. ഗോവിന്ദന്‍, ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം കൈമാറിയത്.


Content Highlights: K-Disc and ICT agreement with LinkedIn to increase employment opportunities

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


SALMAN

1 min

സല്‍മാന്‍ റുഷ്ദിക്ക് നേരേ ന്യൂയോര്‍ക്കില്‍ ആക്രമണം; കുത്തേറ്റു, അക്രമി പിടിയില്‍

Aug 12, 2022

Most Commented