പ്രതീകാത്മക ചിത്രം | Photo:gettyimages.in
ന്യൂഡല്‍ഹി ആസ്ഥാനമായുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ 400 ജൂനിയര്‍ എക്സിക്യുട്ടീവ് (എയര്‍ ട്രാഫിക്ക് കണ്ട്രോള്) തസ്തികയില്‍ 400 ഒഴിവ്. പരസ്യനമ്പര്‍: 02/2022. ഓണ്‍ലൈനായി ജൂണ്‍ 15 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം.
കാറ്റഗറി: ജനറല്‍-163, ഇ.ഡബ്ല്യു.എസ്.-40, ഒ.ബി.സി.-108, എസ്.സി.-59, എസ്.ടി.-30.
യോഗ്യത: ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളുള്ള ബി.എസ്സി. ബിരുദം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിലെ എന്‍ജിനീയറിങ് ബിരുദം (ഒരു സെമസ്റ്ററിലെങ്കിലും ഫിസിക്സും മാത്തമാറ്റിക്സും വിഷയമായി പഠിച്ചിരിക്കണം). ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പത്താംക്ലാസിലും പന്ത്രണ്ടാംക്ലാസിലും ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം.
പ്രായപരിധി: 27 വയസ്സ്. 14.07.2022 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. ഭിന്നശേഷി വിഭാഗത്തിന് 10 വര്‍ഷവും എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ച് വര്‍ഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്ന് വര്‍ഷവും വയസ്സിളവ് ലഭിക്കും. ശമ്പളം: 40,000-1,40,000 രൂപ. മറ്റ് ആനുകൂല്യങ്ങളും.
തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ പരീക്ഷയിലുടെയാണ് തിരഞ്ഞെടുപ്പ്. പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കില്ല. ഓണ്‍ലൈന്‍ പരീക്ഷയില്‍ തിരഞ്ഞെടുക്കപ്പെടുന്നവരെ രേഖാപരിശോധനയ്ക്കും വോയിസ് ടെസ്റ്റിനും ക്ഷണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ മൂന്ന് വര്‍ഷത്തെ പരിശീലനകാലത്തേക്ക് ബോണ്ടായി ഏഴ് ലക്ഷം രൂപ നല്‍കണം.
അപേക്ഷാഫീസ്: 1000 രൂപ. എസ്.സി./എസ്.ടി./വനിതാ ഉദ്യോഗാര്‍ഥികള്‍ 81 രൂപയാണ് ഫീസായി അടയ്ക്കേണ്ടത്. ഭിന്നശേഷിക്കാരും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍നിന്ന് ഒരു വര്‍ഷത്തെ അപ്രന്റിസ്ഷിപ്പ് കഴിഞ്ഞവരും ഫീസ് അടയ്ക്കേണ്ടതില്ല. ഓണ്‍ലൈനായി ഫീസടയ്ക്കാം.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.aai.aero എന്ന വെബ്സൈറ്റ് കാണുക. അപേക്ഷയോടൊപ്പം നിശ്ചിത സൈസില്‍ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 14.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..