ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ വെട്ടിച്ചുരുക്കി മുഖ്യപട്ടിക വരുന്നു; സ്വപ്നം തകര്‍ന്ന് ഉദ്യോഗാര്‍ഥികള്‍


1 min read
Read later
Print
Share

സഹകരണവകുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട തസ്തികകളിലൊന്നാണിത്. കഴിഞ്ഞ തവണ 992 പേരുടെ മുഖ്യപട്ടികയാണ് തയ്യാറാക്കിയത്

പ്രതീകാത്മക ചിത്രം | Mathrubhumi Archives

കോഴിക്കോട്: ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്തികയിലേക്കുളള പി.എസ്.സി. ചുരുക്കപ്പട്ടിക ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രസിദ്ധീകരിക്കാനിരിക്കെ ഉദ്യോഗാർഥികളുടെ ആശങ്ക പരിഹരിക്കാൻ നടപടിയായില്ല. പ്രധാനപട്ടികയിൽ 400 പേരെvമാത്രം ഉൾപ്പെടുത്താനാണ് പി.എസ്.സി. തീരുമാനം.

ഇതിലേറെ ഒഴിവുകൾ അടുത്ത രണ്ടുവർഷത്തിനുള്ളിൽ ഉണ്ടാകുമെന്നിരിക്കെയാണ് പട്ടിക വെട്ടിച്ചുരുക്കിയത്. ഇതോടെ ഒട്ടേറെപ്പേരുടെ അവസരം നഷ്ടമാകും. പലരുടെയും അവസാന അവസരമാണിത്.

സഹകരണവകുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട തസ്തികകളിലൊന്നാണിത്. കഴിഞ്ഞ തവണ 992 പേരുടെ മുഖ്യപട്ടികയാണ് തയ്യാറാക്കിയത്. ഉപപട്ടികയിൽ രണ്ടായിരത്തോളംപേരെയും ഉൾപ്പെടുത്തി. ഇതിന്റെ പകുതിപോലും ഇത്തവണ ഉൾപ്പെടുത്തിയില്ല. കഴിഞ്ഞ തവണ 935 പേർക്ക് നിയമനം കിട്ടിയിരുന്നു. ഈ പട്ടിക റദ്ദായിട്ടു രണ്ടരവർഷമായി.

ഉദ്യോഗാർഥികൾക്ക് വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയിൽ 2023-നുള്ളിൽ അറുനൂറോളം ഒഴിവുകളുണ്ടാകുമെന്നാണ്. ഇപ്പോൾത്തന്നെ 232 ഒഴിവുകളുണ്ട്. കൂടാതെ എൻ.ജെ.ഡി. ഒഴിവുകളുമുണ്ടാകും. ഇത് കണക്കിലെടുക്കുമ്പോൾ പട്ടികവന്ന് ഒരുവർഷത്തിനുള്ളിൽ മുഴുവൻപേരെയും നിയമിച്ച് പട്ടിക റദ്ദാകുന്ന സാഹചര്യം ഉണ്ടാകും.

കൂടുതൽപേരെ ഉൾപ്പെടുത്തി പട്ടിക വിപുലമാക്കാൻ തടസ്സങ്ങളൊന്നുമില്ലെന്നിരിക്കെ പി.എസ്.സി. ഇതിന് തയ്യാറാകാത്തത് ഒട്ടേറെ ഉദ്യോഗാർഥികളുടെ ഭാവിയെ ബാധിക്കും. ഉദ്യോഗാർഥികൾ മുഖ്യമന്ത്രി, സഹകരണ മന്ത്രി, പി.എസ്.സി. ചെയർമാൻ തുടങ്ങിയവർക്ക് നിവേദനം നൽകിയിട്ടുണ്ട്.

Content Highlights: Junior Cooperative Inspector Ranklist cancelled by Kerala PSC

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Agniveer

2 min

നാവികസേനയില്‍ അഗ്‌നിവീര്‍; അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 15 | Indian Navy

May 31, 2023


jobs

2 min

റിസർവ് ബാങ്കിൽ 291 ഓഫീസർ : അടിസ്ഥാനശമ്പളം: 55,200 രൂപ.  

May 30, 2023


indian army

1 min

പ്ലസ്ടു കഴിഞ്ഞവര്‍ക്ക് എന്‍.ഡി.എ.& നേവല്‍ അക്കാദമി പ്രവേശനം: വനിതകള്‍ക്കും അവസരം 

May 27, 2023

Most Commented