-
ആരോഗ്യ കേരളത്തില്‍ മാനേജര്‍ (ഹോസ്പിറ്റല്‍ നെറ്റ്വര്‍ക്ക് മാനേജ്മെന്റ് ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ്), മാനേജര്‍ (ഓഡിറ്റ് ആന്‍ഡ് കംപ്ലെയിന്‍സ്),മെഡിക്കല്‍ ഓഡിറ്റര്‍ തുടങ്ങിയ തസ്തികകളില്‍ ഒഴിവുകള്‍. താല്‍ക്കാലികാടിസ്ഥാനത്തിലാണ് നിയമനം.
എല്ലാ തസ്തികളുടെയും യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങള്‍ താഴെ
യോഗ്യത: എം.ബി.ബി.എസ് ബിരുദവും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 70,000 രൂപ
അപേക്ഷാ ഫീസ്: 250 രൂപയാണ് അപേക്ഷാ ഫീസ്. ഈ തുക കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഓപ്പറേഷന്‍സ് എന്ന പേരില്‍ ഐ.സി.ഐ.സി.ഐ ബാങ്ക്, വഴുതക്കാട് ശാഖ (ഐ.എഫ്.എസ്.സി കോഡ്- ICIC0001953) അക്കൗണ്ട് നമ്പര്‍-195305000419 അയയ്ക്കണം. ഓണ്‍ലൈനായും പണമടയ്ക്കാം. പണമടച്ചതിന്റെ വിവരങ്ങള്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ സൂചിപ്പിക്കണം.
അപേക്ഷിക്കേണ്ട വിധം: www.arogyakeralam.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ പൂര്‍ത്തിയാക്കിയ ശേഷം അതിന്റെ പ്രിന്റൗട്ട്, അപേക്ഷാ ഫീസിന്റെ പ്രിന്റൗട്ട്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ statehealthrecruitment@gmail.com ഇ-മെയില്‍ വിലാസത്തിലേക്ക് അയയ്ക്കണം. മേയ് രണ്ടുവരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Content Highlights: Job vacancies in arogya keralam apply till may 2
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..