Representative image/ Getty images
മഹാരത്ന റാങ്കിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യാ ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനിയാവാൻ അവസരം. വിവിധ വിഭാഗങ്ങളിലായി 1050 ഒഴിവുണ്ട്. ഗേറ്റ് 2022 സ്കോർ അടിസ്ഥാനമാക്കിയാവും തിരഞ്ഞെടുപ്പ്. ഭിന്നശേഷിക്കാർക്ക് എല്ലാ വിഭാഗത്തിലും ഒഴിവുകളുണ്ട്.
ഒഴിവുകൾ
മൈനിങ്-699, സിവിൽ-160, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ-124, സിസ്റ്റം ആൻഡ് ഇ.ഡി.പി.-67.
യോഗ്യത
മൈനിങ്, സിവിൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാൻ ബന്ധപ്പെട്ട ബ്രാഞ്ചിൽ നേടിയ ബി.ഇ./ബി.ടെക്./ ബി.എസ്സി. (എൻജിനിയറിങ്) ആണ് യോഗ്യത. സിസ്റ്റം ആൻഡ് ഇ.ഡി.പി.യിലേക്ക് ബി.ഇ./ബി.ടെക്./ബി.എസ്സി. (എൻജിനിയറിങ്) ഇൻ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനിയറിങ്/ഐ.ടി. അല്ലെങ്കിൽ എം.സി.എ.യാണ് യോഗ്യത.
യോഗ്യതകളെല്ലാം 60 ശതമാനം മാർക്കോടെ നേടിയതാകണം. (എസ്.സി., എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 55 ശതമാനം മാർക്ക് മതി). 2021-2022 വർഷത്തിൽ കോഴ്സ് പൂർത്തീകരിച്ചവർക്കാണ് അവസരം. പ്രായപരിധി: 2022 മേയ് 31-ന് 30 വയസ്സാണ് ഉയർന്ന പ്രായപരിധി. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. (എൻ.സി.എൽ.) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടക്കത്തിൽ ലഭിക്കുന്ന അടിസ്ഥാനശമ്പളം 50,000 രൂപയാണ്. ഒരുവർഷത്തെ പരിശീലനം പൂർത്തിയാക്കിയാൽ 60,000-1,80,000 രൂപ സ്കെയിലിൽ നിയമിക്കും. രാജ്യത്ത് എവിടെയും നിയമനം ലഭിക്കാം. മൂന്നുലക്ഷംരൂപ സർവീസ് ബോണ്ട് നൽകണം.
അവസാന തീയതി: ജൂലായ് 22. വിവരങ്ങൾക്ക് www.coalindia.in
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..