നഴ്‌സ്, ഡോക്ടര്‍, സോഷ്യല്‍ വര്‍ക്കര്‍...;ആരോഗ്യമേഖലയിലുള്ളവര്‍ക്കായി നോര്‍ക്ക യുകെ കരിയര്‍ ഫെയര്‍


നഴ്സുമാർക്ക് ബ്രിട്ടനിൽ അവസരമൊരുക്കാൻ കൊച്ചിയിൽ മേള നടത്തും-മന്ത്രി

Photo: https://knowledgemission.kerala.gov.in/

കൊച്ചി: മൂവായിരത്തോളം നഴ്സുമാർക്ക് ബ്രിട്ടനിൽ ജോലിസാധ്യത ഒരുക്കുന്ന തൊഴിൽ മേള ഈ മാസം 21 മുതൽ 25 വരെ കൊച്ചിയിൽ നടക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കേരള ഗവ. നഴ്സസ് അസോസിയേഷൻ 65-ാമത് സംസ്ഥാന സമ്മേളനം എറണാകുളം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിലെ ചർച്ചയിലുണ്ടായ ധാരണയുടെ തുടർച്ചയാണിത്. വിദേശ സംഘം ഇവിടെയെത്തി ധാരണാപത്രം ഒപ്പുവെക്കും. മുഖ്യമന്ത്രിയുടെ സന്ദർശനം കൊണ്ട് എന്തു ഗുണമുണ്ടായെന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരം കൂടിയാണിതെന്ന് മന്ത്രി പറഞ്ഞു.ഗുണനിലവാരം നിലനിർത്തി മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും വീണ ജോർജ് പറഞ്ഞു.നഴ്‌സുമാര്‍ക്ക് പുറമേ ഡോക്ടര്‍മാര്‍, ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, റേഡിയോഗ്രാഫര്‍, ഒക്ക്യുപേഷണല്‍ തെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍ എന്നീ മേഖലയിലുള്ളവര്‍ക്കും അവസരങ്ങളുണ്ട്.

രജിസ്‌ട്രേഷന്‍
താത്പര്യമുള്ളവര്‍ നവംബര്‍ 15 ന് മുന്‍പ് അപേക്ഷിക്കണം. ഇതിനായി ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന DWMS CONNECT എന്ന ആപ്പ് വഴിയോ knowledgemission.kerala.gov.in വഴിയോ രജിസ്റ്റര്‍ ചെയ്യാം. തെരഞ്ഞെടുക്കപ്പെടുന്ന സീനിയര്‍ കെയറര്‍ ഒഴികെയുള്ളവര്‍ക്ക് IELTS/OET യോഗ്യതകള്‍ നേടുന്നതിനായി നാല്മാസത്തെ സാവകാശം ലഭിക്കും. യുകെയില്‍ നിന്നെത്തുന്ന പ്രതിനിധികളുടെ നേതൃത്വത്തിലാണ് നിയമന നടപടി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org, ഫോണ്‍: 1800 425 3939

Content Highlights: Job offers for healthcare professionals through NORKA Roots


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented