ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റർ വിജയകരമായി ഒന്നാം വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി മെഗാ തൊഴിൽമേള നടത്തും. മുപ്പതിൽപ്പരം കമ്പനികൾ പങ്കെടുക്കും. മാർച്ച് 11ന് രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ പുന്നപ്ര കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്‌മെന്റിലാണ് തൊഴിൽമേള.
നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഐ.ടി., ഹോസ്പിറ്റൽ, വിപണനമേഖല, ബി.പി.ഒ., ഓട്ടോ മൊബൈൽസ്, ടെലികോം, ഇലക്‌ട്രോണിക്സ് മേഖലകളിലടക്കം പ്രമുഖരായ മുപ്പതിലധികം സ്വകാര്യ കമ്പനികളാണ് മേളയിൽ എത്തുന്നത്.
ബി.ടെക്., ബി.ഇ., സോഫ്റ്റ്‌വേർ ട്രെയിനീസ്, ബിസിനസ് ഡെവലപ്‌മെന്റ്, ഐ.ഒ.എസ്. ഡെവലപ്പർ, പി.എച്ച്.പി. ഡെവലപ്പർ, ജാവാ ഡെവലപ്പർ, ആൻഡ്രോയിഡ് ഡെവലപ്പർ, ബി.ഫാം., മാനേജ്‌മെന്റ് പ്രൊഫഷനലുകൾ, ഓഫീസ് അഡ്മിനിസ്‌ട്രേഷൻ, വീഡിയോഗ്രാഫർ, ആൽബം ഡിസൈനർ, പാരാമെഡിക്കൽ, ഡ്രൈവർ തുടങ്ങി വിവിധ ഒഴിവുകളിലേക്കും ഐ.ടി.ഐ., ഐ.ടി.സി., പ്ലസ് ടു, ബിരുദ യോഗ്യതകളുള്ളവർക്കും അവസരങ്ങൾ ഏറെയുണ്ട്.
മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ കുറഞ്ഞത് നാലു സെറ്റ് ബയോഡേറ്റയും സർട്ടിഫിക്കറ്റിന്റെ പകർപ്പും കൈയിൽ കരുതണം. പ്ലസ് ടു പാസായ 35 വയസ്സിൽ താഴെയുള്ള ഉദ്യോഗാർഥിക്ക്, തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും കൊടുത്ത് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാം. ആലപ്പുഴ മിനി സിവിൽ സ്റ്റേഷനിലാണ് എംപ്ലോയബിലിറ്റി സെന്റർ.
രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് തുടർന്നുള്ള തൊഴിൽവിവരങ്ങളും അഭിമുഖത്തെ സംബന്ധിച്ച വിവരങ്ങളും എസ്.എം.എസ്. ആയി ലഭിക്കും. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് മെഗാ തൊഴിൽമേള നടക്കുന്ന ദിവസം സ്പോട്ട് രജിസ്‌ട്രേഷന് അവസരം ഒരുക്കും. ഫോൺ: 0477 2230624, 9656581883.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..