ജിപ്മറിൽ 139 നഴ്സ്/പാരാമെഡിക്കൽ സ്റ്റാഫ് : ശമ്പളം 35,400 - 44,900


അവസാനതീയതി ഓഗസ്റ്റ്11

Reperesentational Image

പുതുച്ചേരിയിലെ ജവാഹർലാൽ നെഹ്രു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (ജിപ്മർ) നഴ്സിങ് ഓഫീസറുടെയും പാരാമെഡിക്കൽ സ്റ്റാഫിന്റെയും ഒഴിവുകളിലേക്ക് അപേക്ഷിക്കാം. നഴ്സിങ് ഓഫീസറുടെ ഒഴിവുകളിൽ 80 ശതമാനം വനിതകൾക്ക് നീക്കിവെച്ചതാണ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് നടത്തും.

നഴ്സിങ് ഓഫീസർ

ഒഴിവ്-128. യോഗ്യത-ബി.എസ്‌സി. (ഓണേഴ്സ്) നഴ്സിങ്/ ബി.എസ്‌സി. നഴ്സിങ്/ബി.എസ്‌സി. (പോസ്റ്റ് സർട്ടിഫിക്കറ്റ്)/ പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴിസിങ്ങും സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സ് ആൻഡ് മിഡ് വൈഫ് രജിട്രേഷനും. അല്ലെങ്കിൽ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറിയിൽ ഡിപ്ലോമയും സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സ് ആൻഡ് മിഡ് വൈഫ് രജിട്രേഷനും കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ രണ്ടുവർഷത്തെ പ്രവർത്തനപരിചയവും.

ബി.എസ്‌സി. യോഗ്യതകൾ ഇന്ത്യൻ നഴ്സിങ് കൗൺസിൽ/ സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ അംഗീകൃത സ്ഥാപനത്തിൽനിന്നോ സർവകലാശാലയിൽനിന്നോ നേടിയതാവണം. ഡിപ്ലോമ യോഗ്യത ഇന്ത്യൻ നഴ്സിങ് കൗൺസിൽ/സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ അംഗീകൃതസ്ഥാപനം/ബോർഡ്/കൗൺസിലിൽ നിന്നോ നേടിയതാവണം. ശമ്പളം 44,900 രൂപ.

എക്സ്റേ ടെക്നീഷ്യൻ (റേഡിയോ ഡയഗ്‌നോസിസ്)

ഒഴിവ്-6. യോഗ്യത-ബി.എസ്‌സി. റേഡിയോഗ്രാഫി/മെഡിക്കൽ ഇമേജിങ് ടെക്നോളജി/തത്തുല്യം (ത്രിവത്സര കോഴ്സ്), റേഡിയോ ഡയഗ്‌നോസിസ് ഉപകരണങ്ങളുടെ പ്രവർത്തനത്തിൽ രണ്ടുവർഷത്തെ പരിചയം. ശമ്പളം 35,400 രൂപ.

എക്സ്റേ ടെക്നീഷ്യൻ (റേഡിയോതെറാപ്പി)

ഒഴിവ്-3. യോഗ്യത-ബി.എസ്‌സി. (റേഡിയേഷൻ തെറാപ്പി/ ബി.എസ്‌സി. (റേഡിയോതെറാപ്പി)., AERB e-LORA രജിസ്ട്രേഷനും രണ്ടുവർഷത്തെ പ്രവർത്തനപരിചയവും. ശമ്പളം 35,400 രൂപ.

റെസ്‌പറേറ്ററി ലബോറട്ടറി ടെക്നീഷ്യൻ

ഒഴിവ്-2. യോഗ്യത-ബി.എസ്‌സി. (എം.എൽ.ടി.). പൾമനറി ഫങ്ഷൻ ടെസ്റ്റ് ലബോറട്ടറി/അലർജി ലബോറട്ടറി/റെസ്‌പറേറ്ററി അലർജി ആൻഡ് ഇമ്യൂണോതെറാപ്പി ലബോറട്ടറിയിലും കംപ്യൂട്ടർ സോഫ്റ്റ് വേറിൽ ഓരോവർഷത്തെയും പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണനയുണ്ടാവും. ശമ്പളം 29,200 രൂപ.

വിവരങ്ങൾക്ക്: www.jipmer.edu.in

Content Highlights: JIPMER Recruitment - Staff Nurse/ paramedical staff

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented