39 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് നീതി ആയോഗ്. സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍, റിസര്‍ച്ച് ഓഫീസര്‍, എക്കണോമിക് ഓഫീസര്‍, ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്‍ക്കാലിക നിയമനമാണ്. താല്‍ക്കാലിക നിയമനമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ -സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് അപേക്ഷിക്കാനാകുക
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, ശമ്പളം എന്നീ വിവരങ്ങള്‍ താഴെ;
സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍/ റിസര്‍ച്ച് ഓഫീസര്‍ (13 ഒഴിവുകള്‍)
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ മാസ്റ്റര്‍ ബിരുദമോ എന്‍ജിനീയറിങ്ങോ എം.ബി.ബി.എസ്സോ ആണ് യോഗ്യത.
ശമ്പളം; 1,05,000- 1,25,000 രൂപ
എക്കണോമിക് ഓഫീസര്‍ (12 ഒഴിവുകള്‍)
എക്കണോമിക്സ്, ബിസിനസ് എക്കണോമിക്സ്, അപ്ലൈഡ് എക്കണോമിക്സ് അല്ലെങ്കില്‍ എക്കണോമെട്രിക്സില്‍ ബിരുദാനന്തര ബിരുദം.
ശമ്പളം: 85,000 രൂപ
ഡയറക്ടര്‍ (11 ഒഴിവുകള്‍)
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ മാസ്റ്റര്‍ ബിരുദമോ എന്‍ജിനീയറിങ്, എം.ബി.ബി.എസ് ബിരുദമോ മാനേജ്മെന്റില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദമോ ആണ് യോഗ്യത.
ശമ്പളം: 2,15,900 രൂപ
ഡെപ്യൂട്ടി ഡയറക്ടര്‍ (3 ഒഴിവ്)
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ മാസ്റ്റര്‍ ബിരുദമോ എന്‍ജിനീയറിങ്ങോ എം.ബി.ബി.എസ്സോ ആണ് യോഗ്യത.
ശമ്പളം: 2,65,000 രൂപ
അപേക്ഷകര്‍ക്ക് മേല്‍പ്പറഞ്ഞ യോഗ്യതയ്ക്കു പുറമേ നിശ്ചിത വര്‍ഷത്തെ മുന്‍പരിചയവുമുണ്ടായിരിക്കണം. crbs.nitiaayog.nic.in എന്ന ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. എല്ലാം നിര്‍ദേശങ്ങളും വായിച്ച് മനസ്സിലാക്കി വേണം അപേക്ഷിക്കാന്‍. ഡിസംബര്‍ 24 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനം വായിച്ച് മനസ്സിലാക്കാം.
Content Highlights: NITI Aayog Recruitment 2020 apply till december 24
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..