ഇന്ത്യൻ ഓയിലിൽ 465 അപ്രന്റിസ്; ഇപ്പോള്‍ അപേക്ഷിക്കാം


പ്രതീകാത്മക ചിത്രം | Photo:gettyimages.in

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വിവിധ റീജനുകളിലേക്ക് അപ്രന്റിസുമാരുടെ 465 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.ടെക്നീഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ടെലികമ്യൂണിക്കേഷൻ ആൻഡ് ഇൻസ്ട്രുമെന്റേഷൻ), ട്രേഡ് അപ്രന്റിസ് (അസിസ്റ്റന്റ്-ഹ്യൂമൻ റിസോഴ്സ്/അക്കൗണ്ടന്റ്), ഡേറ്റാ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ/ഡൊമസ്റ്റിക്-സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ) എന്നീ തസ്തികകളിലേക്കാണ് അവസരം.

ഒഴിവുകൾ
വെസ്റ്റേൺ റീജൻ-130 (ഗുജറാത്ത്-87, രാജസ്ഥാൻ-43), നോർത്തേൺ റീജൻ-110 (ഹരിയാണ-40, പഞ്ചാബ്-12, ഡൽഹി-22, യു.പി.-24, ഉത്തരാഖണ്ഡ്-6, രാജസ്ഥാൻ-3, ഹിമാചൽപ്രദേശ്-3), ഈസ്റ്റേൺ റീജൻ-127 (പശ്ചിമബംഗാൾ-45, ബിഹാർ-36, അസം-28, യു.പി.-18), സതേൺ റീജൻ-41 (തമിഴ്നാട്-34, കർണാടക-7), സൗത്ത് ഈസ്റ്റേൺ റീജൻ-57 (ഒഡിഷ-48, ഛത്തീസ്ഗഢ്-6, ഝാർഖണ്ഡ്-3)



യോഗ്യത

  • ടെക്നീഷ്യൻ അപ്രന്റിസ്: ബന്ധപ്പെട്ട ബ്രാഞ്ചിൽ മൂന്നുവർഷം/ലാറ്ററൽ എൻട്രിയിൽ രണ്ടുവർഷം ദൈർഘ്യമുള്ള ഫുൾടൈം എൻജിനിയറിങ് ഡിപ്ലോമ.
  • ട്രേഡ് അപ്രന്റിസ്: അസിസ്റ്റന്റ്-ഹ്യൂമൻ റിസോഴ്സ് തസ്തികയിലേക്ക് ഏതെങ്കിലുംവിഷയത്തിലുള്ള ഫുൾടൈം ബാച്ച്‌ലർ ബിരുദവും അക്കൗണ്ടന്റ് തസ്തികയിലേക്ക് ഫുൾടൈം കൊമേഴ്സ് ബിരുദവുമാണ് യോഗ്യത.
  • ഡേറ്റാ എൻട്രി ഓപ്പറേറ്റർ: പന്ത്രണ്ടാംക്ലാസ് വിജയം. അപേക്ഷകർ ബിരുദധാരികളാവരുത്. ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാൻ അംഗീകൃത സ്കിൽ സർട്ടിഫിക്കറ്റ് വേണം.
പ്രായം: 2022 നവംബർ 10-ന് 18-നും 24-നും മധ്യേ. സംവരണവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്
100 മാർക്കിനുള്ള മൾട്ടിപ്പിൾ ചോയ്‌സ് എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഡിസംബർ 18-ന് നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഡിസംബർ എട്ടുമുതൽ ലഭ്യമാകും. ടെക്നീഷ്യൻ, ട്രേഡ് അപ്രന്റിസുമാർക്ക് ഒരുവർഷത്തേക്കും ഡേറ്റ എൻട്രി ഓപ്പറേറ്റർമാർക്ക് പതിനഞ്ചുമാസത്തേക്കുമായിരിക്കും നിയമനം. നിയമനകാലയളവിൽ സ്റ്റൈപ്പൻഡ് ലഭിക്കും.

അപേക്ഷ
plapps.indianoil.in വഴി അപേക്ഷിക്കണം. അപേക്ഷ നൽകുന്നതിനുമുൻപ് ടെക്നീഷ്യൻ അപ്രന്റിസുമാർ നാഷണൽ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് സ്‌കീം പോർട്ടലിലും (portal.mhrdnsta.gov.in) ട്രേഡ് അപ്രന്റിസുമാർ നാഷണൽ സ്‌കിൽ ഡെവലപ്മെന്റ് കൗൺസിലിന്റെ പോർട്ടലിലും (www.apprenticeshipindia.gov.in) രജിസ്റ്റർചെയ്തിരിക്കണം. വിവരങ്ങൾക്ക്: iocl.com/apprenticeships. അവസാനതീയതി: നവംബർ 30

Content Highlights: IOCL Apprentice Recruitment 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented