പ്രതീകാത്മക ചിത്രം | Photo: gettyimages.in
നിതി ആയോഗ് നടപ്പാക്കുന്ന ഇന്റേണ്‍ഷിപ്പ് പദ്ധതിയിലേക്ക് അംഗീകൃത സ്ഥാപനങ്ങളിലെയും സര്‍വകലാശാലകളിലെയും വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നിതി ആയോഗിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയാനും അതില്‍ പങ്കെടുക്കാനും അവസരം ലഭിക്കും.
യോഗ്യത
പന്ത്രണ്ടാംക്ലാസില്‍ കുറഞ്ഞത് 85 ശതമാനം മാര്‍ക്കു വാങ്ങി ബാച്ചിലര്‍ പ്രോഗ്രാം രണ്ടാംവര്‍ഷം/നാലാംസെമസ്റ്റര്‍ പൂര്‍ത്തിയാക്കിയവര്‍/പരീക്ഷ കഴിഞ്ഞവര്‍ ബിരുദ പ്രോഗ്രാമില്‍ കുറഞ്ഞത് 70 ശതമാനം മാര്‍ക്ക് വാങ്ങി, പി.ജി. പ്രോഗ്രാമിന്റെ ഒന്നാംവര്‍ഷം/രണ്ടാം സെമസ്റ്റര്‍ പൂര്‍ത്തിയാക്കിയവര്‍/പരീക്ഷ കഴിഞ്ഞവര്‍; ഗവേഷണം നടത്തുന്നവര്‍ ബിരുദം/പി.ജി. ഇവയുടെ അന്തിമപരീക്ഷ കഴിഞ്ഞവര്‍. അപേക്ഷിക്കുമ്പോള്‍ ലഭ്യമായ ഫലപ്രകാരം കുറഞ്ഞത് 70 ശതമാനം മാര്‍ക്കുവേണം.
മേഖലകള്‍
ഇന്റേണ്‍ഷിപ്പ് കാലയളവ് ആറാഴ്ചമുതല്‍ ആറ് മാസം വരെയാകാം. അഗ്രിക്കള്‍ച്ചര്‍, ഡേറ്റ മാനേജ്മന്റ് ആന്‍ഡ് അനാലിസിസ്, ഇക്കണോമിക്സ്, എജ്യുക്കേഷന്‍/ഹ്യൂമണ്‍ റിസോഴ്സ് ഡെവലപ്മെന്റ്, എനര്‍ജി സെക്ടര്‍, ഫോറിന് ട്രേഡ്/കൊമേഴ്സ്, ഗവര്ണന്സ്, ഹെല്‍ത്ത് ന്യൂട്രീഷന്‍ വിമണ്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്മെന്റ്, ഇന്‍ഡസ്ട്രി, ഇന്‍ഫ്രാസ്ട്രക്ചര്‍ കണക്ടിവിറ്റി, മാസ് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് സോഷ്യല്‍ മീഡിയ, മൈനിങ് സെക്ടര്‍, നാച്വറല്‍ റിസോഴ്സസ് എന്‍വയോണ്‍മെന്റ് ആന്‍ഡ് ഫോറസ്റ്റ്സ്, പ്രോഗ്രാം മോണിറ്ററിങ് ആന്‍ഡ് ഇവാല്യുവേഷന്, വാട്ടര്‍ റിസോഴ്സസ്, ടൂറിസം ആന്‍ഡ് കള്‍ച്ചര്‍, അര്‍ബനൈസേഷന്‍ ആന്‍ഡ് സ്മാര്‍ട്ട് സിറ്റി, സ്പോര്‍ട്സ് ആന്‍ഡ് യൂത്ത് ഡെവലപ്മെന്റ്, സയന്‍സ് ആന്‍ഡ് ടെക്നോളജി, സ്കില്‍ ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ്, സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് എംപവര്‍മെന്റ്, പബ്ലിക് ഫിനാന്‍സസ്/ബഡ്ജറ്റ്, റൂറല്‍ ഡെവലപ്മെന്റ്/എസ്.സി.ജി. തുടങ്ങിയവ ഉള്‍പ്പെടുന്നു.
അപേക്ഷ
താത്പര്യമുള്ള മാസത്തില്‍ ഇന്റേണ്‍ഷിപ്പ് തുടങ്ങാം. തുടങ്ങാനുദ്ദേശിക്കുന്ന മാസത്തിന് ആറ് മാസംമുമ്പ് അപേക്ഷിക്കാം. കുറഞ്ഞത് രണ്ടുമാസം മുമ്പെങ്കിലും അപേക്ഷിക്കണം. എല്ലാമാസവും ഒന്നുമുതല്‍ 10 വരെ അപേക്ഷാലിങ്ക് സജീവമാകും. www.niti.gov.in/internship
ആനുകൂല്യങ്ങള്‍
- പ്രതിവര്‍ഷ ബുക്ക് ആന്‍ഡ് എക്വുപ്പ്മെന്റ് അലവന്‍സ്: 4000 രൂപ
- സ്റ്റേഷനറി അലവന്‍സ് മാസം: 140 രൂപ. വര്‍ഷത്തില്‍ പരമാവധി: 1120 രൂപ
- ആദ്യവര്‍ഷ യൂണിഫോം അലവന്‍സ്: 6000 രൂപ. തുടര്‍ന്നുള്ളവര്‍ഷങ്ങളില്‍ മെയിന്റനന്‍സ് അലവന്‍സ്: 1250 രൂപ
- ഹെയര്‍കട്ടിങ് അലവന്‍സ് മാസം: 140 രൂപ
- വാഷിങ് അലവന്‍സ് മാസം: 560 രൂപ
- വെക്കേഷന്‍കാലത്ത് വീട്ടിലേക്കുപോകാന്‍ 3 എ.സി. വാറന്റ്
- കമ്മിഷനിങ് കഴിഞ്ഞാല്‍ യാത്രയ്ക്ക് 2 എ.സി. വാറന്റ്
- ഹോസ്റ്റല്‍ അക്കമഡേഷന്‍, റേഷന്‍, സബ്സിഡൈസ്ഡ് മെസ്സിങ്
- ഇന്‍ഷുറന്‍സ്/വൈകല്യ ആനുകൂല്യം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..