പത്താം ക്ലാസുകാര്‍ക്ക് ഇന്റലിജന്‍സ് ബ്യൂറോയില്‍ അവസരം; 1675 ഒഴിവുകള്‍ 


രണ്ടുഘട്ട പരീക്ഷയും തുടര്‍ന്ന് അഭിമുഖവും നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്.

.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജന്‍സ് ബ്യൂറോയില്‍ (ഐ.ബി.) സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യുട്ടീവ്, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (ജനറല്‍) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1675 ഒഴിവുണ്ട്. സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ്-1525 (ജനറല്‍ 739, ഒ.ബി.സി.-എന്‍.സി.എല്‍.-276, എസ്.സി.-242, എസ്.ടി.-117, ഇ.ഡബ്ല്യു.എസ്.-151), മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്-150 (ജനറല്‍ 68, ഒ.ബി.സി.-എന്‍.സി.എല്‍.-35, എസ്.സി.-16, എസ്.ടി.-16, ഇ.ഡബ്ല്യു.എസ്.-15) എന്നിങ്ങനെയാണ് ഒഴിവുകള്‍.

തിരുവനന്തപുരം ഉള്‍പ്പെടെ 37 സബ്‌സിഡിയറി ബ്യൂറോകളിലായാണ് ഒഴിവുകള്‍. തിരുവനന്തപുരത്ത് സെക്യൂരിറ്റി അസിസ്റ്റന്റിന്റെ 126 ഒഴിവും (ജനറല്‍ 81, ഒ.ബി.സി.-എന്‍.സി.എല്‍.-9, എസ്.സി.-20, എസ്.ടി.-3, ഇ.ഡബ്ല്യു.എസ്.-13) മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫിന്റെ 6 (ജനറല്‍ 3, ഒ.ബി.സി.-എന്‍.സി.എല്‍.-2, ഇ.ഡബ്ല്യു.എസ്.-1) ഒഴിവുമാണുള്ളത്.

ഇതേ തസ്തികകളിലേക്ക് 2022 നവംബറില്‍ പുറത്തിറക്കിയ വിജ്ഞാപനം സാങ്കേതിക കാരണങ്ങളാല്‍ പിന്‍വലിച്ചിരുന്നു. ഇപ്പോള്‍ ഏതാനും മാറ്റങ്ങളോടെ വീണ്ടും പ്രസിദ്ധീകരിച്ചിരിക്കുകയാണ്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം.

സബ്‌സിഡിയറി ബ്യൂറോകള്‍: അഗര്‍ത്തല, അഹമ്മദാബാദ്, എയ്‌സ്വാള്‍, അമൃത്സര്‍, ബെംഗളൂരു, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡീഗഢ്, ചെന്നൈ, ദെഹ്‌റാദൂണ്‍, ഡല്‍ഹി/ ഐ.ബി. ഹെഡ് ക്വാര്‍ട്ടേഴ്‌സ്, ദിബ്രൂഗഢ്. ഗാങ്‌ടോക്, ഗുവാഹാട്ടി, ഹൈദരാബാദ്, ഇംഫാല്‍, ഇറ്റാനഗര്‍, ജയ്പുര്‍, ജമ്മു, കൊഹിമ, കാലിംപോങ്, കൊല്‍ക്കത്ത, ലേ, ലഖ്‌നൗ, മീററ്റ്, മുംബൈ, നാഗ്പുര്‍, പട്‌ന, റായ്പുര്‍, റാഞ്ചി, ഷില്ലോങ്, ഷിംല, സിലിഗുരി, ശ്രീനഗര്‍, തിരുവനന്തപുരം, വാരാണസി, വിജയവാഡ.
ശമ്പളം: സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യുട്ടീവ് തസ്തികയില്‍ 21,700-69,100 രൂപയും എം.ടി.എസ്. (ജനറല്‍) തസ്തികയില്‍ 18,000-56,900 രൂപയുമാണ് ശമ്പളം. കേന്ദ്രഗവണ്‍മെന്റിന്റെ മറ്റ് അലവന്‍സുകളും 20 ശതമാനം സ്‌പെഷ്യല്‍ സെക്യൂരിറ്റി അലവന്‍സും ലഭിക്കും.

യോഗ്യത: പത്താംക്ലാസ് വിജയം/ തത്തുല്യമാണ് വിദ്യാഭ്യാസയോഗ്യത. ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ താമസക്കാരനായിരിക്കണം. ആ സംസ്ഥാനത്തെ പ്രാദേശികഭാഷ അറിയുകയുംവേണം.

പ്രായം: സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യുട്ടീവ് തസ്തികയിലേക്ക് 27 വയസ്സും എം.ടി.എസ്. (ജനറല്‍) തസ്തികയിലേക്ക് 18-25 വയസ്സുമാണ് ഉയര്‍ന്ന പ്രായം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. എസ്.സി., എസ്.ടി., വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവുണ്ട്. വിധവകള്‍ക്കും പുനര്‍വിവാഹിതരാവാത്ത വിവാഹമോചിതകള്‍ക്കും വയസ്സിളവിന് (ജനറല്‍-35 വയസ്സുവരെ, എസ്.സി., എസ്.ടി.-40 വയസ്സുവരെ) അര്‍ഹതയുണ്ട്.

പരീക്ഷ: രണ്ടുഘട്ട പരീക്ഷയും തുടര്‍ന്ന് അഭിമുഖവും നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. രണ്ട് തസ്തികകളിലേക്കും പൊതുവായി നടത്തുന്ന ഒന്നാംഘട്ട പരീക്ഷ ഒബ്ജെക്ടീവ് മാതൃകയിലായിരിക്കും. ഒരുമണിക്കൂറാണ് സമയം. 100 മാര്‍ക്കിനുള്ള പരീക്ഷയില്‍ അഞ്ച് ചോദ്യമേഖലകളാണ് (ഓരോന്നിനും 20 മാര്‍ക്ക് വീതം). ജനറല്‍ അവേര്‍നെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ന്യൂമറിക്കല്‍/ അനലിറ്റിക്കല്‍/ ലോജിക്കല്‍ എബിലിറ്റി ആന്‍ഡ് റീസണിങ്, ഇംഗ്ലീഷ് ലാംഗ്വേജ്, ജനറല്‍ സ്റ്റഡീസ് എന്നിവയാണ് ചോദ്യമേഖലകള്‍. ഓരോ ശരിയുത്തരത്തിനും ഓരോ മാര്‍ക്ക്. തെറ്റുത്തരത്തിന് നാലിലൊന്ന് മാര്‍ക്ക് നഷ്ടമാവും. രണ്ടാംഘട്ടപരീക്ഷയുടെ 40 മാര്‍ക്കിനുള്ള ആദ്യഭാഗം രണ്ട് തസ്തികകളിലേക്കും ബാധകമാണ്. വിവരണാത്മകരീതിയിലുള്ള ഓഫ്ലൈന്‍ പരീക്ഷയായിരിക്കും ഇത്. ഒരുമണിക്കൂറായിരിക്കും സമയം. പ്രാദേശികഭാഷയില്‍നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചുമുള്ള തര്‍ജമയാണിത്.

സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യുട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഇതിനുപുറമേ 10 മാര്‍ക്കിാേന് ഭാഷാപരിജ്ഞാനം പരിശോധിക്കാനുള്ള പരീക്ഷകൂടിയുണ്ടാവും. പരീക്ഷകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

ഫീസ്: എല്ലാ അപേക്ഷകരും പ്രോസസിങ് ചാര്‍ജായ 450 രൂപ നല്‍കണം. ഇത് കൂടാതെ ജനറല്‍, ഇ.ഡബ്ല്യു.എസ്., ഒ.ബി.സി. വിഭാഗങ്ങളില്‍ പെടുന്ന പുരുഷ ഉദ്യോഗാര്‍ഥികള്‍ പരീക്ഷാഫീസായ 50 രൂപകൂടി അടയ്ക്കണം). ഫീസ് ഓണ്‍ലൈനായും എസ്.ബി.ഐ. ചലാന്‍ മുഖേനയും അടയ്ക്കാം. വിശദവിവരങ്ങള്‍ www.mha.gov.in, www.ncs.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 10.

Content Highlights: Intelligence Bureau Recruitment 2023

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented