അഖിലേന്ത്യാ ITI ട്രേഡ് ടെസ്റ്റ്: 54 ട്രേഡിലും കേരളത്തിലെ കുട്ടികൾ ഒന്നാമത്; എം.അനീഷയ്ക്ക് ഫുൾമാർക്ക്


പ്രതീകാത്മക ചിത്രം | ഫോട്ടോ: റിഥിൻ ദാമു

തിരുവനന്തപുരം: അഖിലേന്ത്യാ ഐ.ടി.ഐ. ട്രേഡ് ടെസ്റ്റിന്റെ റിസൽട്ട് പ്രഖ്യാപിച്ചപ്പോൾ കേരളത്തിലെ കുട്ടികൾക്ക് മികച്ച വിജയം. 76 ക്രാഫ്റ്റ്‌സ്‌മാൻ ട്രെയിനിങ് സ്കീം ട്രേഡുകളിൽ 54 ട്രേഡുകളിലും കേരളത്തിൽ നിന്നുള്ളവർ ഒന്നാമതെത്തി. സംസ്ഥാനത്ത് പരീക്ഷ എഴുതിയ 50,000 പേരിൽ 92 ശതമാനം പേരും വിജയിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

അഖിലേന്ത്യാ റാങ്ക് ജേതാക്കളുടെ പട്ടികയിൽ പുരുഷവിഭാഗത്തിൽ 75 ട്രെയിനികളും വനിതാവിഭാഗത്തിൽ 82 ട്രെയിനികളുമുണ്ട്. ഇതിൽ 13 ട്രേഡുകളിൽ പുരുഷവിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും റാങ്കുകളും വനിതാവിഭാഗത്തിൽ 16 ട്രേഡുകളിൽ ഒന്നും രണ്ടും മൂന്നും റാങ്കുകളും കേരളത്തിലെ കുട്ടികളാണ് നേടിയത്. വിജയികളെ മന്ത്രി അഭിനന്ദിച്ചു.

കഴക്കൂട്ടം സർക്കാർ വനിതാ ഐ.ടി.ഐ.കളിൽ സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്) പൂർത്തിയാക്കിയ എം. അനീഷ 600-ൽ 600 മാർക്കും നേടി ‘ടോപ്പർ എമങ് ദി ടോപ്പേഴ്‌സ്’ അംഗീകാരം സ്വന്തമാക്കി. അനീഷയെയും കോഴിക്കോട് സർക്കാർ വനിതാ ഐ.ടി.ഐ.യിലെ കെ.പി. ശിശിരാബാബുവിനെയും മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ദേശീയറാങ്ക് ജേതാവ് അഭിനന്ദാ സത്യനെയും അവരുടെ രക്ഷാകർത്താക്കളെയും ന്യൂഡൽഹിയിലെ എ.ഐ.സി.ടി.ഇ. ഓഡിറ്റോറിയത്തിൽ 17-ന് നടക്കുന്ന പ്രധാനമന്ത്രിയുടെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഈ ചടങ്ങിലാണ് സർട്ടിഫിക്കറ്റ് വിതരണം.

മെക്കാനിക്‌ കൺസ്യൂമർ ഇലക്‌ട്രോണിക്സ് അപ്ലയൻസസ് ട്രേഡിൽ വനിതാവിഭാഗത്തിൽ മൂന്ന് റാങ്കുകളും പുരുഷവിഭാഗത്തിലെ മൂന്ന് റാങ്കുകളും ഗവ. ഐ.ടി.ഐ. ചാക്കയിലെ ട്രെയിനികൾ നേടി. 17-ന് രാവിലെ 10.30-ന് അതത് ഐ.ടി.ഐ.കളിൽ നടക്കുന്ന ചടങ്ങിൽ വിജയികൾക്കെല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും. 28-ന് സർക്കാർതലത്തിൽ ദേശീയറാങ്ക് ജേതാക്കളെയും സംസ്ഥാനറാങ്ക് ജേതാക്കളെയും ആദരിക്കും.

Content Highlights: Industrial Training Institute trade test 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented