കരസേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍വഴി 191 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്‍ക്ക് 175-ഉം വനിതകള്‍ക്ക് 14-ഉം ഒഴിവുണ്ട്. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. എന്‍ജിനിയറിങ് ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത. നിര്‍ദിഷ്ട ശാരീരികയോഗ്യതയും വേണം.
സേനാംഗങ്ങളായിരുന്നവരുടെ വിധവകളില്‍നിന്ന് ടെക്‌നിക്കല്‍ (യോഗ്യത എന്‍ജി. ബിരുദം), നോണ്‍ ടെക്‌നിക്കല്‍ (യോഗ്യത: ഏതെങ്കിലും ബിരുദം) വിഭാഗങ്ങളിലെ രണ്ട് ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
പ്രായം: 20നും 27നും മധ്യേ. പ്രതിരോധ സേനാംഗങ്ങളുടെ വിധവകള്‍ക്കുള്ള ഉയര്‍ന്ന പ്രായപരിധി 35 വയസ്സാണ്.
അപേക്ഷ: പ്രതിരോധ സേനാംഗങ്ങളുടെ വിധവകള്‍ക്കുള്ള നോണ്‍ടെക്‌നിക്കല്‍ ഒഴിവുകളിലേക്ക് ഓഫ്‌ലൈനായും മറ്റ് ഒഴിവുകളിലേക്ക് ഓണ്‍ലൈനായും അപേക്ഷിക്കണം. അവസാനതീയതി: ഫെബ്രുവരി 20. വിശദ വിവരങ്ങള്‍ക്ക് www.joinindianarmy.nic.in സന്ദര്‍ശിക്കുക.

Content Highlights: Army SSC Entry for Engineering Graduates; Apply by 20 February
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..