പ്രതീകാത്മക ചിത്രം | Mathrubhumi archives
കണ്ണൂരില്‍ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 31 വരെ നടത്തുന്ന ഇന്ത്യന്‍ ആര്‍മി റാലിക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് എന്നീ ജില്ലകളിലുള്ളവര്‍ക്കും മാഹി, ലക്ഷദ്വീപ് എന്നിവടങ്ങളില്‍ നിന്നുള്ളവര്‍ക്കും അപേക്ഷിക്കാം.
സോള്‍ജ്യര്‍ ജനറല്‍ ഡ്യുട്ടി (ആള്‍ ആംസ്), സോള്‍ജ്യര്‍ ടെക്നിക്കല്‍, സോള്‍ജ്യര്‍ ടെക് നഴ്സിങ്ങ് അസിസ്റ്റന്റ് (എ.എം.സി.)/നഴ്സിങ്ങ് അസിസ്റ്റന്റ്സ് വെറ്ററിനറി, സോള്‍ജ്യര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍ ടെക്നിക്കല്‍/ഇന്‍വന്ററി മാനേജ്മെന്റ് (ആള്‍ ആംസ്), സോള്‍ജ്യര്‍ ട്രേഡ്സ്മാന്‍ പത്താം ക്ലാസ് പാസ് (ഡ്രെസ്സര്‍, ഷെഫ്, സ്റ്റുവാര്‍ഡ്, സപ്പോര്‍ട്ട് സ്റ്റാഫ് (ഇ.ആര്‍.), ടെയ്ലര്‍, വാഷര്‍മാന്‍, ആര്‍ട്ടീഷ്യന്‍ വുഡ് വര്‍ക്ക്), സോള്‍ജ്യര്‍ ട്രേഡ്സ്മാന്‍ (ആള്‍ ആംസ്) എട്ടാം ക്ലാസ് പാസ് (മെസ് കീപ്പര്‍ ആന്‍ഡ് ഹൗസ് കീപ്പര്‍) എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. റാലിയുടെ വേദി പിന്നീട് പ്രഖ്യാപിക്കും.
സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി (ഓള്‍ ആംസ്)
യോഗ്യത: 45 ശതമാനം മാര്‍ക്കൊടെ എസ്.എസ്.എല്‍.സി./മെട്രിക്ക്. ഓരോ വിഷയങ്ങള്‍ക്കും 33 ശതമാനം മാര്‍ക്കെങ്കിലും നേടിയിരിക്കണം.
പ്രായം: പതിനേഴര മുതല്‍ 21 വയസ് വരെ. 1999 ഒക്ടോബര്‍ ഒന്നിനും 2003 ഏപ്രില്‍ ഒന്നിനുമിടയില്‍ ജനിച്ചവരായിരിക്കണം(രണ്ട് തീയതികളും ഉള്‍പ്പെടെ). കുറഞ്ഞ ശാരീരിക ക്ഷമത: ഉയരം-166 സെ.മീ., നെഞ്ചളവ്-77 സെ.മീ. (5 സെ.മീ. വികസിപ്പിക്കാന്‍ കഴിയണം).
സോള്‍ജ്യര്‍ ടെക്നിക്കല്‍
യോഗ്യത: സയന്‍സ് വിഷയത്തില്‍ പ്ലസ്ടു/ഇന്റര്‍മീഡിയറ്റ് പാസായിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കും ഓരോ വിഷയത്തിനും 40 ശതമാനം മാര്‍ക്കും ഉണ്ടായിരിക്കണം.
പ്രായം: പതിനെഴര-23 വയസ്. 1997 ഒക്ടോബര്‍ ഒന്നിനും 2003 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം(രണ്ട് തീയതികളും ഉള്‍പ്പെടെ). കുറഞ്ഞ ശാരീരിക ക്ഷമത: ഉയരം-165 സെ.മീ., നെഞ്ചളവ്-77 സെ.മീ. (5 സെ.മീ. വികസിപ്പിക്കാന്‍ കഴിയണം).
സോള്‍ജ്യര്‍ ടെക് നഴ്സിങ്ങ് അസിസ്റ്റന്റ് (എ.എം.സി.)/നഴ്സിങ്ങ് അസിസ്റ്റന്റ്സ് വെറ്ററിനറി
യോഗ്യത:സയന്‍സ് വിഷയത്തില്‍ പ്ലസ് ടു/ഇന്റര്‍മീഡിയറ്റ് പാസായിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കും ഓരോ വിഷയത്തിനും 40 ശതമാനം മാര്‍ക്കും ഉണ്ടായിരിക്കണം. അല്ലെങ്കില്‍ സയന്‍സ് വിഷയത്തില്‍ പ്ലസ് ടു/ഇന്റര്‍മീഡിയറ്റ് പാസായിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കും ഓരോ വിഷയത്തിനും 40 ശതമാനം മാര്‍ക്കും വേണം.
പ്രായം: പതിനെഴര-23 വയസ്. 1997 ഒക്ടോബര്‍ ഒന്നിനും 2003 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം(രണ്ട് തീയതികളും ഉള്‍പ്പെടെ). കുറഞ്ഞ ശാരീരിക ക്ഷമത: ഉയരം-165 സെ.മീ., നെഞ്ചളവ്-77 സെ.മീ.(5 സെ.മീ. വികസിപ്പിക്കാന്‍ കഴിയണം).
സോള്‍ജ്യര്‍ ക്ലര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍ ടെക്നിക്കല്‍/ഇന്‍വന്ററി മാനേജ്മെന്റ് (ഓള്‍ ആംസ്)
യോഗ്യത: 60 ശതമാനം മാര്‍ക്കൊടെ ഏതെങ്കിലും സ്ട്രീമിലെ പ്ലസ്ടു/ഇന്റര്‍മീഡിയറ്റ് പാസായിരിക്കണം (ആര്‍ട്സ്, കൊമേഴ്സ്, സയന്‍സ്). എല്ലാ വിഷയങ്ങളിലും 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. ഇംഗ്ലീഷ്/മാത്സ്/അക്കൗണ്ട്സ്/ബുക്ക്സ് കീപ്പിങ്ങ് എന്നിവയില്‍ 50 ശതമാനം മാര്‍ക്ക് വേണം.
പ്രായം: പതിനെഴര-23 വയസ്. 1997 ഒക്ടോബര്‍ ഒന്നിനും 2003 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം(രണ്ട് തീയതികളും ഉള്‍പ്പെടെ). കുറഞ്ഞ ശാരീരിക ക്ഷമത: ഉയരം-162 സെ.മീ., നെഞ്ചളവ്-77 സെ.മീ.(5 സെ.മീ. വികസിപ്പിക്കാന്‍ കഴിയണം).
സോള്‍ജ്യര്‍ ട്രേഡ്സ്മാന്‍ പത്താം ക്ലാസ് പാസ് (ഡ്രെസര്‍, ഷെഫ്, സ്റ്റുവാര്‍ഡ്, സപ്പോര്‍ട്ട് സ്റ്റാഫ് (ഇ.ആര്‍.), വാഷര്‍മാന്‍, ആര്‍ട്ടീഷ്യന്‍ വുഡ് വര്‍ക്ക്)
യോഗ്യത: പത്താം ക്ലാസ് ജയിച്ചിരിക്കണം. ഓരോ വിഷയത്തിനും 33 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം.
പ്രായം: പതിനെഴര-23 വയസ്. 1997 ഒക്ടോബര്‍ ഒന്നിനും 2003 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം(രണ്ട് തീയതികളും ഉള്‍പ്പെടെ). കുറഞ്ഞ ശാരീരിക ക്ഷമത: ഉയരം-166 സെ.മീ., നെഞ്ചളവ്-76 സെ.മീ.(5 സെ.മീ. വികസിപ്പിക്കാന്‍ കഴിയണം).
സോള്‍ജ്യര്‍ ട്രേഡ്സമാന്‍ (ആള്‍ ആംസ്) എട്ടാം ക്ലാസ് പാസ് (മെസ് കീപ്പര്‍ ആന്‍ഡ് ഹൗസ് കീപ്പര്‍)
യോഗ്യത: എട്ടാം ക്ലാസ് ജയിച്ചിരിക്കണം. എല്ലാ വിഷയത്തിനും 33 ശതമാനം മാര്‍ക്ക് ഉണ്ട ായിരിക്കണം.
പ്രായം: പതിനെഴര-23 വയസ്. 1997 ഒക്ടോബര്‍ ഒന്നിനും 2003 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം(രണ്ട് തീയതികളും ഉള്‍പ്പെടെ). കുറഞ്ഞ ശാരീരിക ക്ഷമത: ഉയരം-166 സെ.മീ., നെഞ്ചളവ്: 76 സെ.മീ. 5 സെ.മീ. വികാസം ഉണ്ടായിരിക്കണം.
ശാരീരിക ക്ഷമതയിലെ ഇളവ്
സര്‍വീസിലിരിക്കുന്നയാളുടെ മകന്‍/വിമുക്തഭടന്റെ മകന്‍/യുദ്ധത്തില്‍ മരണപ്പെട്ട സൈനികന്റെ വിധവയുടെ മകന്‍/വിമുക്തഭടന്റെ വിധവയുടെ മകന്‍ ഇവര്‍ക്ക് ഉയരത്തില്‍ 2 സെ.മീറ്ററും നെഞ്ചളവില്‍ ഒരു സെ.മീറ്ററും ഭാരത്തില്‍ 2 കിലോയും ഇളവ് ലഭിക്കും. കായിക താരങ്ങള്‍ക്കും നിയമാനുസൃത ഇളവുണ്ട്. വിവരങ്ങള്‍ www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.joinindianarmy.nic.in എന്ന വെബ്സൈറ്റ് കാണുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495-2383953. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 2.

Content Highlights: Indian army recruitment rally in kannur apply till february 2, job vacancy
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..