ഫാര്‍മസിസ്റ്റുകള്‍ക്ക് സൈന്യത്തില്‍ അവസരം; മാര്‍ച്ച് 13 വരെ അപേക്ഷിക്കാം


കേരളത്തിലെ റിക്രൂട്ട്മെന്റ് റാലി ഉഡുപ്പിയില്‍

പ്രതീകാത്മക ചിത്രം | Photo:gettyimages.in 

രസേനയിലെ ശിപായി ഡി ഫാർമ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ളവർക്കുള്ള റിക്രൂട്ട്മെന്റ് റാലി കർണാടകയിലെ ഉഡുപ്പിയിൽ നടക്കും. ഫാർസിസ്റ്റുകൾക്കാണ് അവസരം. പുരുഷൻമാർക്കുമാത്രമാണ് റാലിയിൽ പങ്കെടുക്കാൻ അർഹത. ഏഴ് തെക്കൻ ജില്ലകളിലെ റാലി തിരുവനന്തപുരം എ.ആർ.ഒ.യും ഏഴ് വടക്കൻ ജില്ലകളിലെയും മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെയും റാലി കോഴിക്കോട് എ.ആർ.ഒ.യുമാണ് കൈകാര്യം ചെയ്യുന്നത്.

യോഗ്യത: പ്ലസ് ടുവും 55 ശതമാനം മാർക്കോടെ ഡി ഫാർമ കോഴ്സുമാണ് യോഗ്യത. 50 ശതമാനം മാർക്കോടെ ബി ഫാർമ കോഴ്സ് കഴിഞ്ഞവർക്കും അപേക്ഷിക്കാം. സംസ്ഥാന ഫാർമസി കൗൺസിലിലോ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയിലോ രജിസ്റ്റർചെയ്തിരിക്കണം.

പ്രായപരിധി: 19 - 25 വയസ്സ്. 1995 ഒക്ടോബർ ഒന്നിനും 2001 സെപ്റ്റംബർ 30-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

നിശ്ചിത ശാരീരികയോഗ്യതകളും ആവശ്യമാണ്. കുറഞ്ഞ ഉയരം: 165 സെന്റിമീറ്റർ. ഉയരത്തിനൊത്ത ഭാരം വേണം. കുറഞ്ഞ നെഞ്ചളവ്: 77 സെന്റിമീറ്റർ. വികസിക്കുമ്പോൾ അഞ്ചു സെന്റിമീറ്ററെങ്കിലും നെഞ്ച് വികസിക്കണം. വിമുക്തഭടൻമാർ, സൈനികരുടെ മക്കൾ, കായികതാരങ്ങൾ തുടങ്ങിയവർക്കെല്ലാം ശാരീരികയോഗ്യതകളിൽ ഇളവുണ്ട്.

തിരഞ്ഞെടുപ്പ്: റാലിയിൽ കായികക്ഷമതാപരിശോനയും ആരോഗ്യപരിശോധനയുമുണ്ടാകും. ഇതിന്റെ വിശദവിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിലുണ്ട്. റാലിക്കെത്തുന്നവർ മാസ്കും ഗ്ലൗസും ധരിച്ചിരിക്കണം. റാലിയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എഴുത്തുപരീക്ഷയുണ്ടാകും. അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അയക്കാം. റാലിയുടെ തീയതി പിന്നീടറിയിക്കും. അഡ്മിറ്റ് കാർഡ് ഇ-മെയിലിലാണ് അയക്കുക. അവസാന തീയതി: മാർച്ച് 13.

Content Highlights: Indian army invite application for pharmacists; apply now

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented