തെക്കന്‍ ജില്ലാ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിക്ക് തുടക്കം


അളവൊത്താൽ അഗ്നിവീർ... കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ തെക്കൻ ജില്ലകളിലേക്കുള്ള ആദ്യത്തെ അഗ്നിപഥ്‌ ആർമി റിക്രൂട്ട്മെന്റ് റാലിയിൽ ഉദ്യോഗാർഥിയുടെ നെഞ്ചളവ് പരിശോധിക്കുന്നു ഫോട്ടോ| സി.ആർ.ഗിരീഷ് കുമാർ

കൊല്ലം: തെക്കൻ ജില്ലകളിലെ ഉദ്യോഗാർഥികൾക്കായുള്ള കരസേനയുടെ ആദ്യ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിക്ക് കൊല്ലത്ത് തുടക്കമായി. വ്യാഴാഴ്ച രാവിലെ ഏഴിനാണ് കോട്ടയം, എറണാകുളം ജില്ലകളിലെ ഉദ്യോഗാർഥികൾക്കുള്ള റാലി തുടങ്ങിയത്. 1767 പേർക്കാണ് ആദ്യദിന റാലിയിൽ പങ്കെടുക്കാൻ അറിയിപ്പു നൽകിയിരുന്നത്. എന്നാൽ 904 പേർ മാത്രമാണ് എത്തിയത്. ഇതിൽ 151 പേർ ഓട്ടമത്സരത്തിൽ വിജയികളായി.

പ്രവേശന കാർഡ് പ്രകാരമുള്ള ഹാജർനില, സർട്ടിഫിക്കറ്റ് പരിശോധന എന്നിവയാണ് ആദ്യം നടന്നത്. തുടർന്ന് ഉയരപരിശോധനയിൽ യോഗ്യരായവരെ കണ്ടെത്തി. ശാരീരികക്ഷമതാ പരിശോധനകൾക്കായി ഉദ്യോഗാർഥികളെ 200 പേരടങ്ങുന്ന സംഘങ്ങളാക്കി സ്റ്റേഡിയത്തിലെത്തിച്ചു. അഞ്ചുമിനിറ്റ്‌ 45 സെക്കൻഡിനുള്ളിൽ 1.6 കിലോമീറ്ററായിരുന്നു ഓടിയെത്തേണ്ടിയിരുന്നത്. അഞ്ചുമിനിറ്റ്‌ 30 സെക്കൻഡിനുള്ളിൽ ഓട്ടം പൂർത്തിയാക്കുന്നവർക്ക് 60 മാർക്കും അഞ്ചുമിനിറ്റ്‌ 31 സെക്കൻഡ്മുതൽ 45 സെക്കൻഡ് വരെയുള്ള സമയപരിധിയിൽ എത്തുന്നവർക്ക് 48 മാർക്കും ലഭിച്ചു. ഒൻപതടി നീളമുള്ള കുഴി ചാടിക്കടക്കുന്ന ലോങ് ജമ്പ്, സിഗ് സാഗ് ബീമിനുമുകളിലൂടെയുള്ള ബോഡി ബാലൻസിങ് ടെസ്റ്റ് എന്നിവയിലെ വിജയമായിരുന്നു അടുത്ത കടമ്പ. കുറഞ്ഞത് ആറുമുതൽ പരമാവധി 10 വരെ പുൾ അപ്പുകൾ ചെയ്യലായിരുന്നു അടുത്തയിനം.

ശാരീരികക്ഷമതാ പരിശോധനയിൽ വിജയിച്ചവരുടെ ഉയരം, ഭാരം, നെഞ്ചിന്റെ വികാസം എന്നിവയും അളന്നു. ഇവയിൽ വിജയിക്കുന്ന ഉദ്യോഗാർഥികളെ ആർമി മെഡിക്കൽ ഓഫീസർമാരുടെ സംഘം മെഡിക്കൽ ഫിറ്റ്നെസ് ടെസ്റ്റിനു വിധേയരാക്കും. അർഹരായ ഉദ്യോഗാർഥികൾക്കായി ജനുവരി 15-ന് എഴുത്തുപരീക്ഷയുണ്ട്. അതിനായി പുതിയ പ്രവേശന കാർഡുകൾ നൽകും. പരീക്ഷയിൽ വിജയിക്കുകയും മെറിറ്റിൽ യോഗ്യത നേടുകയും ചെയ്യുന്നവരെയാണ് സൈനികപരിശീലനത്തിനായി വിവിധകേന്ദ്രങ്ങളിലേക്ക് അയയ്ക്കുക.

റാലി കൊല്ലം കളക്ടർ അഫ്‌സാന പർവീൺ ഫ്ളാഗ് ഓഫ് ചെയ്തു. ആർമി റിക്രൂട്ട്മെന്റ് ബെംഗളൂരു സോൺ ഡി.ഡി.ജി. ബ്രിഗേഡിയർ എ.എസ്.വലിംബെ, തിരുവനന്തപുരം ആർമി റിക്രൂട്ട്‌മെന്റ് ഓഫീസർ കേണൽ മനീഷ് ഭോല തുടങ്ങിയവർ പങ്കെടുത്തു.

ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലക്കാർക്കുള്ള റാലി

  • വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ 1931 ഉദ്യോഗാർഥികൾക്കായുള്ള റാലി നടക്കും. 19-നും 20-നും കൊല്ലം ജില്ലയിലെ ഉദ്യോഗാർഥികളും 21-നും 22-നും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽനിന്നുള്ളവരും പങ്കെടുക്കും.
  • റാലിയുടെ ഫിസിക്കൽ-മെഡിക്കൽ ടെസ്റ്റുകൾ 24-ന് അവസാനിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്കുമാത്രമേ റാലിയിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ.
  • അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്‌മെൻ പത്താംക്ലാസ്, എട്ടാം ക്ലാസ്, അഗ്നിവീർ ക്ലാർക്ക്/ സ്റ്റോർ കീപ്പർ ടെക്നിക്കൽ എന്നീ വിഭാഗങ്ങളിലേക്കാണ് റാലി നടക്കുന്നത്.
  • അഗ്നിപഥ് റാലി കൂടാതെ, 26 മുതൽ 29 വരെ സോൾജിയർ ടെക്നിക്കൽ നഴ്സിങ് അസിസ്റ്റന്റ് /നഴ്സിങ് അസിസ്റ്റന്റ് വെറ്ററിനറി, ജൂനിയർ കമ്മിഷൻഡ് ഓഫീസർ (മതാധ്യാപകൻ) എന്നീ വിഭാഗങ്ങളിലേക്കുള്ള റാലിയും നടക്കുന്നുണ്ട്. അവസാന ശാരീരികക്ഷമതാ പരിശോധന 28-നും വൈദ്യപരിശോധന 29-നും നടക്കും.

Content Highlights: Indian Army, Agnipath Scheme recruitment, Online Application, Agniveer, latest news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented