തൊഴിലിടത്തില്‍ തമാശ പറയുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍; വികാരപ്രകടനം 'പ്രൊഫഷണല്‍' എന്ന് സര്‍വേ 


Representative Image | Photo: canva

കോവിഡ് ബ്രേക്കിന് ശേഷം ഓഫീസുകളിലെത്തിയ ജോലിക്കാര്‍ അവരുടെ വികാരവിക്ഷോഭങ്ങള്‍ തുറന്നു പ്രകടിപ്പിക്കാൻ ആരംഭിച്ചുവെന്ന് സര്‍വേ. ഇന്ത്യയിലെ നാലില്‍ മൂന്ന് (76%) പ്രൊഫഷണലുകള്‍ ഓഫിസ് ജോലിക്കിടെ തങ്ങളുടെ വികാരങ്ങൾ മറച്ചുവെക്കാതെ പ്രകടിപ്പിക്കുന്നതായാണ്‌ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. തൊഴിലിടത്തില്‍ അവനവനെ അവതരിപ്പിക്കുന്നതില്‍ വന്ന മാറ്റത്തെക്കുറിച്ച് പ്രഫഷണല്‍ നെറ്റ്‌വര്‍ക്കായ ലിങ്ക്ഡ് ഇന്‍ 2,188 പ്രൊഫഷണലുകളില്‍ നടത്തിയ സര്‍വേയെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്.

ഇന്ത്യയിലെ പ്രൊഫഷണലുകള്‍ തങ്ങളുടെ വികാരങ്ങള്‍ പിടിച്ചു നിര്‍ത്താൻ ആഗ്രഹിക്കാത്തവരാണെന്ന് സര്‍വേ ഫലം സൂചിപ്പിക്കുന്നു. തങ്ങളുടെ ബോസിന്റെ മുന്നില്‍ കരഞ്ഞതായി സര്‍വേയില്‍ പങ്കെടുത്ത ഏകദേശം മൂന്നില്‍ രണ്ട് (63%)പേര്‍ സമ്മതിച്ചു. ഈ പ്രവൃത്തി ഒന്നിലധികം തവണ ചെയ്തത് 32 ശതമാനം പേരാണ്. തൊഴിലിടങ്ങളില്‍ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതും അഭിപ്രായങ്ങള്‍ പറയുന്നതും തങ്ങളെ കൂടുതല്‍ പ്രൊഡക്ടീവ് ആക്കാനും 'നമ്മുടേതെന്ന' തോന്നല്‍ ഉളവാക്കുന്നതിനും സഹായിക്കുമെന്നാണ് 87% പേരും അഭിപ്രായപ്പെട്ടത്.

വികാരപ്രകടനം 'പ്രൊഫഷണല്‍' ആണെന്ന് പറയുമ്പോഴും പത്തില്‍ ഏഴ് പേര്‍ക്ക് ഇപ്പോഴും ഇതുമായി പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ലെന്നും പഠനം പറയുന്നു. മറ്റുള്ളവര്‍ തന്നെ ദുര്‍ബലരായി കണക്കാക്കുമെന്നുള്ള ഭയത്താല്‍ വികാരങ്ങള്‍ പ്രകടിപ്പിക്കാതിരിക്കുന്നവരും കുറവല്ല. തൊഴിലിടത്തിലെ 27 ശതമാനം പേര്‍ ഈ വിധം ജോലി ചെയ്യുന്നവരാണ്. 25 ശതമാനം പേര്‍ ഇത്‌ 'അണ്‍ പ്രഫഷണല്‍' ആയിട്ടാണ് കണക്കാക്കുന്നത്. വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് തന്നെ 'ജഡ്ജ്' ചെയ്യുന്നതിന് കാരണമാകുമെന്ന് വിശ്വസിക്കുന്നത് 25 ശതമാനം പേരാണ്. ജോലിസ്ഥലത്ത് വികാരങ്ങള്‍ പങ്കുവെക്കുമ്പോള്‍ പുരുഷന്മാരേക്കാള്‍ പലപ്പോഴും സ്ത്രീകളാണ് കൂടുതല്‍ വിലയിരുത്തപ്പെടുന്നുവെന്നത് അഞ്ചില്‍ നാല് (79%) ജീവനക്കാരും സമ്മതിക്കുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും, പത്തിൽ ഒമ്പത് പേര്‍ (90%) ജോലിയില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടാത്തതും വിലകുറഞ്ഞതുമായ വികാരം നര്‍മ്മമാണെന്ന് സമ്മതിക്കുന്നു. ഇവരില്‍ 61 ശതമാനം പേര്‍ ഇത് തൊഴിലിടത്തില്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. എന്നാല്‍ 56 ശതമാനം പേരും 'തമാശ പറയല്‍' ഒരു 'അണ്‍പ്രഷണല്‍' പ്രവൃത്തി ആയിട്ടാണ് കാണുന്നത്.

ലോകത്തെ ഏറ്റവും 'തമാശക്കാരായ' ജോലിക്കാര്‍ ഇന്ത്യയിലും ഇറ്റലിയിലുമാണെന്നാണ് സര്‍വേയിലെ മറ്റൊരു കണ്ടെത്തല്‍. 38 ശതമാനം പേര്‍ ദിവസം ഒരു വട്ടമെങ്കിലും തൊഴിലിടത്തില്‍ തമാശ പറയുന്നവരാണ്. എന്നാല്‍ 'തമാശ' പറയാത്തവര്‍ ഏറ്റവും കൂടുതല്‍ ഓസ്‌ട്രേലിയയിലാണ്. ഓസ്‌ട്രേലിയക്കാരില്‍ 29 ശതമാനം പേര്‍ മാത്രമാണ് തമാശ പറയുന്നതത്രേ!. ജര്‍മനി 36%, ബ്രിട്ടന്‍ 34%, ഡച്ച് 33%, ഫ്രാന്‍സ് 32% എന്നിങ്ങനെയാണ് തമാശക്കണക്ക്

ഡിജിറ്റല്‍ യുഗത്തില്‍ ജനിച്ചവര്‍ക്കും അതിന് മുന്നേ ജനിച്ചവര്‍ക്കും തമ്മില്‍ തൊഴിലിടങ്ങളില്‍ 'ഗ്യാപ്പ്' ഇല്ലെന്നും സര്‍വേ പറയുന്നു.

Content Highlights: Indian and Italian workers top as the funniest workers globally, says LinkedIn survey

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented