ഡിഗ്രിക്കാര്‍ക്ക് പോസ്റ്റ് പേമെന്റ് ബാങ്കിൽ എക്‌സിക്യുട്ടീവ്; 650 ഒഴിവുകള്‍ | ശമ്പളം: 30,000


ഓൺലൈൻ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ആവശ്യമെങ്കിൽ ഭാഷാപ്രാവീണ്യപരീക്ഷയും ഉണ്ടാകും

India Post Payment Bank

ന്യൂഡൽഹി ആസ്ഥാനമായുള്ള ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കിൽ ഗ്രാമീൺ ഡാക് സേവക് (എക്സിക്യുട്ടീവ്) തസ്തികയിൽ 650 ഒഴിവ്. രണ്ടുവർഷത്തേക്കുള്ള നിയമനമാണ്. പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ നീട്ടിക്കിട്ടാൻ സാധ്യതയുണ്ട്.

യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം. ജി.ഡി.എസായി രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായം: 20-35 വയസ്സ്. 2022 ഏപ്രിൽ 30 വെച്ചാണ് പ്രായം കണക്കാക്കുന്നത്. 30.04.1987-നും 30.04.2002-നും ഇടയിൽ ജനിച്ചവർക്കാണ് അവസരം.

ശമ്പളം: 30,000 രൂപ.

തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ആവശ്യമെങ്കിൽ ഭാഷാപ്രാവീണ്യപരീക്ഷയും ഉണ്ടാകും. പരീക്ഷയിൽ ഐ.പി.പി.ബി. ഉത്പന്നങ്ങളെക്കുറിച്ചുള്ള അറിവ്, ബേസിക് ബാങ്കിങ്/പേമെന്റ് ബാങ്ക് അറിവ്, കംപ്യൂട്ടർ അവേർനസ്, ഡിജിറ്റൽ പേമെന്റ്/ബാങ്കിങ് ആൻഡ് ടെലികോം അവേർനസ്, ന്യൂമറിക്കൽ എബിലിറ്റി എന്നിവയിൽനിന്ന് 20 വീതം ചോദ്യങ്ങളും ജനറൽ അവേർനസ്, റീസണിങ് എബിലിറ്റി എന്നിവയിൽനിന്ന് 15 വീതം ചോദ്യങ്ങളും ഇംഗ്ലീഷ് ലാംഗ്വേജിൽനിന്ന് 10 ചോദ്യങ്ങളുമുണ്ടാകും. 90 മിനിറ്റായിരിക്കും പരീക്ഷ. ഇംഗ്ലീഷ്/ഹിന്ദി ഭാഷയിൽ ചോദ്യങ്ങളുണ്ടാകും.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.ippbonline.com കാണുക. അവസാനതീയതി: മേയ് 20

Content Highlights: India Post Payments Bank Recruitment 2022

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


kevin ford

2 min

ഒരു ലീവ് പോലും എടുക്കാതെ 27 വര്‍ഷം ജോലി;അച്ഛന്റെ ജീവിതം പങ്കുവെച്ച് മകള്‍ നേടിയത് രണ്ടു കോടി രൂപ

Jul 5, 2022

Most Commented