മദ്രാസ് ഐ.ഐ.ടി | ഫോട്ടോ: രമേഷ്.വി| മാതൃഭൂമി
ന്യൂഡൽഹി: പ്ലേസ്മെന്റില്‍ വീണ്ടും ചരിത്രം സൃഷ്ടിച്ച് ഐ.ഐ.ടി മദ്രാസ്. 2021-22 അധ്യയന വര്‍ഷത്തില്‍ 100 ശതമാനം പ്ലേസ്മെന്റാണ് ഐ.ഐ.ടിയിലെ മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാര്‍ട്ട്മെന്റ് നേടിയത്. കാമ്പസ് പ്ലേസ്മെന്റ് വഴി മികച്ച തൊഴിലവസരങ്ങളാണ് എം.ബി.എ ബാച്ചിലെ 61 വിദ്യാര്‍ഥികള്‍ക്കും ലഭിച്ചത്. മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ 2020-21 ലെ റെക്കോര്‍ഡ് ശമ്പളത്തെ മറികടന്നായിരുന്നു ഇത്തവണ നിയമനമെന്നതും ശ്രദ്ദേയമാണ്. വര്‍ഷം 16.66 ലക്ഷം ആണ് ശരാശരി ശമ്പളം. കഴിഞ്ഞവര്‍ഷത്തേതിനേക്കാള്‍ 30.35 ശതമാനമാണ് ശമ്പളവര്‍ധന.
വിദ്യാര്‍ഥികളില്‍ 16 ശതമാനം പേര്‍ക്ക് പ്രീ-പ്ലെയ്സ്മെന്റ് ഓഫറുകളും (പിപിഒ- വിദ്യാര്‍ഥികള്‍ ഇന്റേണ്‍ഷിപ്പ് ചെയ്ത സ്ഥാപനങ്ങള്‍ തന്നെ അവര്‍ക്ക് ജോലി ഓഫര്‍ ചെയ്യുന്ന രീതി) ) ലഭിച്ചിട്ടുണ്ട് . പ്ലേസ്മെന്റുകള്‍ ഓണ്‍ലൈനായിട്ടാണ് നടത്തിയതെങ്കിലും ഈ വര്‍ഷം നിരവധി കമ്പനികള്‍ പങ്കെടുത്തതായും കുറഞ്ഞസമയത്തിനകം തന്നെ പ്ലേസ്മെന്റ് നടന്നതായും ഐഐടി പ്രസ്താവനയില്‍ പറഞ്ഞു. ആമസോണ്‍, CISCO, Deloitte, ICICI, McKinsey തുടങ്ങി 55 കമ്പനികളാണ് ഇത്തവണ പ്ലേസ്മെന്റ് ഡ്രൈവില്‍ പങ്കെടുത്തത്.
"റിക്രൂട്ടര്‍മാര്‍ നല്കിയ വമ്പന്‍ ഓഫറുകള്‍ ഞങ്ങളുടെ വിദ്യാര്‍ഥികളുടെയും ഞങ്ങളുടെ പ്രോഗ്രാമിന്റെയും ഉയര്‍ന്ന നിലവാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഉയര്‍ന്ന പഠനനിലവാരം, മികവുറ്റ അധ്യാപനം എന്നിവ ഐഐടി മദ്രാസിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ പ്രധാനപ്പെട്ട ഗുണമാണ്. ഭാവിയില്‍ വിവിധ ഡൊമെയ്നുകളില്‍ കൂടുതല്‍ പങ്കാളിത്തം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,'' ഐഐടി മദ്രാസ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി പ്രൊഫ.എം. തേന്മൊഴി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..