പൊതുമേഖലാ ബാങ്കുകളില്‍ ക്ലാര്‍ക്ക്; 6035 ഒഴിവുകള്‍ | IBPS വിജ്ഞാപനം 


രണ്ട് ഘട്ടങ്ങളിലായി എഴുത്തുപരീക്ഷയില്‍ നേടുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന സ്‌കോര്‍ അനുസരിച്ചായിരിക്കും 2024 മാര്‍ച്ച് 31 വരെ ബാങ്കുകളിലേക്ക് നിയമനം നടക്കുക.

പ്രതീകാത്മകചിത്രം | ഫോട്ടോ എൻ.എം പ്രദീപ്

രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളിലെ ക്ലാര്‍ക്ക് തസ്തികകളിലേക്കുള്ള 12-ാമത് പൊതുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്) ആണ് പരീക്ഷ നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ബാങ്കുകളിലായി ആകെ 6,035 ഒഴിവുകളുണ്ട്. കേരളത്തില്‍ 70 ഒഴിവുകളാണുള്ളത്. ലക്ഷദ്വീപില്‍ അഞ്ച് ഒഴിവുണ്ട്.

രണ്ട് ഘട്ടങ്ങളിലായി എഴുത്തുപരീക്ഷയില്‍ നേടുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന സ്‌കോര്‍ അനുസരിച്ചായിരിക്കും 2024 മാര്‍ച്ച് 31 വരെ ബാങ്കുകളിലേക്ക് നിയമനം നടക്കുക. സെപ്റ്റംബറിലായിരിക്കും പ്രിലിമിനറി ഓണ്‍ലൈന്‍ പരീക്ഷ. ഇതിന് ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍. മെയിന്‍ പരീക്ഷയ്ക്ക് തിരുവനന്തപുരവും കൊച്ചിയുമായിരിക്കും കേരളത്തിലെ പരീക്ഷാകേന്ദ്രം. അപേക്ഷ www.ibps.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം.

യോഗ്യത

അംഗീകൃത ബിരുദം. കംപ്യൂട്ടര്‍ ഓപ്പറേഷന്‍സ്/ ലാംഗ്വേജില്‍ സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ/ ബിരുദം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ സ്‌കൂള്‍/ കോളേജ് തലത്തില്‍ കംപ്യൂട്ടര്‍/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗികഭാഷ സംസാരിക്കാനും എഴുതാനും വായിക്കാനും കഴിയണം. 21.07.2022 എന്ന തീയതി അടിസ്ഥാനമാക്കിയാണ് യോഗ്യത കണക്കാക്കുന്നത്.

പ്രായം

01.07.2022-ന് 20-28 വയസ്സ്. 02.07.1994-നും 01.07.2002-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും ഭിന്നശേഷിക്കാര്‍ക്ക് പത്തും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവനുവദിക്കും. വിമുക്തഭടന്മാരും വിധവകളും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തി പുനര്‍വിവാഹം ചെയ്തിട്ടില്ലാത്തവരും ചട്ടപ്രകാരമുള്ള വയസ്സിളവിന് അര്‍ഹരാണ്.

അപേക്ഷാഫീസ്: 850 രൂപ. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും 175 രൂപ. 01.07.2022 മുതല്‍ 21.07.2022 വരെ ഓണ്‍ലൈനായി ഫീസ് അടയ്ക്കാം.

അപേക്ഷിക്കേണ്ട വിധം

www.ibps.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായിവേണം അപേക്ഷിക്കാന്‍. 01.07.2022 മുതല്‍ 21.07.2022 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകര്‍ ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിക്കുന്നതിനുമുന്‍പ് ഒപ്പും ഫോട്ടോയും ഇടത് തള്ളവിരലടയാളവും നിര്‍ദിഷ്ട മാതൃകയില്‍ എഴുതിത്തയ്യാറാക്കിയ ഡിക്ലറേഷനും സ്‌കാന്‍ചെയ്ത് സേവ്ചെയ്തുവയ്ക്കണം. ഇവ അപേക്ഷയില്‍ അപ്ലോഡ്‌ചെയ്യേണ്ടതുണ്ട്.

ഫോട്ടോ അടുത്തിടെ എടുത്ത വെള്ള ബാക്ഗ്രൗണ്ടിലെ കളര്‍ പാസ്പോര്‍ട്ട് സൈസ് ആയിരിക്കണം. ക്യാമറയിലേക്ക് നോക്കിയിരിക്കുന്നതായിരിക്കണം ഫോട്ടോ. തൊപ്പി, കറുത്ത കണ്ണട എന്നിവ അനുവദനീയമല്ല. മതപരമായ അടയാളങ്ങള്‍ ഉപയോഗിക്കാം. എന്നാല്‍ മുഖം മറയ്ക്കാന്‍പാടില്ല. അപ്ലോഡ്‌ചെയ്യാനായി 200×230 പിക്സല്‍സില്‍ 20-50 കെ.ബി. ഫയല്‍ സൈസില്‍ സെറ്റ്‌ചെയ്തെടുക്കണം.

ഒപ്പ്, ഇടത് തള്ളവിരലടയാളം, ഹാന്‍ഡ് റിട്ടണ്‍ ഡിക്ലറേഷന്‍ എന്നിവയും അപ്ലോഡ്‌ചെയ്യേണ്ടതുണ്ട്. ഇതില്‍ ഒപ്പ് വെള്ളപേപ്പറില്‍ കറുപ്പ്/നീല മഷിയില്‍ രേഖപ്പെടുത്തി 140ണ്മ160 പിക്സല്‍സില്‍ 10-20 കെ.ബി. സൈസിലും ഇടത് തള്ളവിരലടയാളം വെള്ളപേപ്പറില്‍ കറുപ്പ്/നീല മഷിയില്‍ രേഖപ്പെടുത്തി 240ണ്മ240 പിക്സല്‍സില്‍ (200 ഉീെേ ജലൃ കിരവ) 2050 കെ.ബി. സൈസിലും ഹാന്‍ഡ് റിട്ടണ്‍ ഡിക്ലറേഷന്‍ വെള്ളപേപ്പറില്‍ കറുപ്പുമഷിയില്‍ ഇംഗ്ലീഷില്‍ എഴുതി 800ണ്മ400 പിക്സല്‍സില്‍ (200 ഉജക) 50100 കെ.ബി. സൈസില്‍ അപ്ലോഡ്‌ചെയ്യണം. ഒപ്പും ഹാന്‍ഡ് റിട്ടണ്‍ ഡിക്ലറേഷനും കാപ്പിറ്റല്‍ ലെറ്ററില്‍ രേഖപ്പെടുത്തിയാല്‍ സ്വീകരിക്കില്ല.

കോള്‍ലെറ്റര്‍

അപേക്ഷകര്‍ക്ക് പ്രിലിമിനറി പരീക്ഷയ്ക്കുള്ള കോള്‍ലെറ്ററും ഇന്‍ഫര്‍മേഷന്‍ ഹാന്‍ഡൗട്ടും ഓഗസ്റ്റ് മുതല്‍ www.ibps.in എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ്‌ചെയ്തെടുക്കാം. എഴുത്തുപരീക്ഷയ്ക്ക് വരുമ്പോള്‍ കോള്‍ലെറ്ററിനൊപ്പം ഐഡന്റിറ്റി കാര്‍ഡിന്റെ ഒറിജിനലും ഫോട്ടോകോപ്പിയും കൊണ്ടുവരണം. പാന്‍കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസെന്‍സ്, വോട്ടേഴ്സ് ഐഡന്റിറ്റി കാര്‍ഡ്, ഫോട്ടോ സഹിതമുള്ള ബാങ്ക് പാസ്ബുക്ക്, ഗസറ്റഡ് ഓഫീസറില്‍നിന്നുള്ള ഫോട്ടോ ഐഡന്റിറ്റി പ്രൂഫ്, ഫോട്ടോ സഹിതമുള്ള ആധാര്‍ കാര്‍ഡ് എന്നിവ ഐഡന്റിറ്റി കാര്‍ഡായി പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

പരീക്ഷ

2022 സെപ്റ്റംബറിലായിരിക്കും ഓണ്‍ലൈന്‍ പ്രിലിമിനറി പരീക്ഷ. പ്രിലിമിനറി പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കായി 2022 ഒക്ടോബറില്‍ ഓണ്‍ലൈന്‍ മെയിന്‍ പരീക്ഷ നടക്കും. 2023 ഏപ്രിലില്‍ അലോട്ട്മെന്റ് നടക്കും.

സിലബസ്

പ്രിലിമിനറി ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് ആകെ നൂറ് മാര്‍ക്കാണ്. ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമറിക്കല്‍ എബിലിറ്റി, റീസണിങ് എബിലിറ്റി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് പരീക്ഷ.

ഓരോ വിഭാഗത്തിനും 20 മിനിറ്റ് വീതമാണുള്ളത്. ഓരോ വിഭാഗത്തിലും ഐ.ബി.പി.എസ്. നിശ്ചയിക്കുന്ന മാര്‍ക്ക് ലഭിക്കണം. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാര്‍ക്കുണ്ടാകും.

മെയിന്‍ പരീക്ഷയ്ക്ക് ജനറല്‍/ഫിനാന്‍ഷ്യല്‍ അവെയര്‍നെസ്, ജനറല്‍ ഇംഗ്ലീഷ്, റീസണിങ് എബിലിറ്റി & കംപ്യൂട്ടര്‍ ആപ്റ്റിറ്റിയൂഡ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് എന്നിങ്ങനെ നാല് വിഭാഗങ്ങളുണ്ടാകും. ആകെ 200 മാര്‍ക്ക്. സമയം. 160 മിനിറ്റ്.


Content Highlights: IBPS is Hiring for 6035 Clerk Posts Across Public Sector Banks

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022

Most Commented