പ്രതീകാത്മക ചിത്രം: മാതൃഭൂമി ആർക്കൈവ്സ്| വിജേഷ് വിശ്വം
രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളിലെ ക്ലാര്‍ക്ക് തസ്തികകളിലേക്കുള്ള പത്താമത് പൊതുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന് (ഐ.ബി.പി.എസ്.) ആണ് പരീക്ഷ നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ബാങ്കുകളിലായി ആകെ 1557 ഒഴിവുണ്ട്. കേരളത്തില്‍ 32 ഒഴിവാണുള്ളത്.
യോഗ്യത
അംഗീകൃത ബിരുദം. കംപ്യൂട്ടര്‍ ഓപ്പറേഷന്‍സ്/ലാംഗ്വേജില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ/ബിരുദം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ സ്കൂള്‍/കോളേജ് തലത്തില്‍ കംപ്യൂട്ടര്‍/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ സംസാരിക്കാനും എഴുതാനും വായിക്കാനും കഴിയണം. 2020 സെപ്റ്റംബര്‍ 23 എന്ന തീയതി അടിസ്ഥാനമാക്കിയാണ് യോഗ്യത കണക്കാക്കുന്നത്.
പ്രായം: 01.09.2020-ന് 20-28 വയസ്സ്. 02.09.1992-നും 01.09.2000-നും ഇടയില്‍ ജനിച്ചവരായിരിക്കണം അപേക്ഷകര്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ). എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും ഭിന്നശേഷിക്കാര്‍ക്ക് പത്തും വിമുക്തഭടര്‍ക്ക് അഞ്ചും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവനുവദിക്കും. വിധവകള്‍ക്കും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തി പുനര്‍വിവാഹം ചെയ്തിട്ടില്ലാത്തവര്ക്കും ഒമ്പത് വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും.
പരീക്ഷ
രണ്ട് ഘട്ടങ്ങളിലായി എഴുത്തുപരീക്ഷയില്‍ നേടുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന സ്കോര്‍ അനുസരിച്ചായിരിക്കും 2022 മാര്‍ച്ച് 31 വരെ ബാങ്കുകളിലേക്ക് നിയമനംനടക്കുക. ഡിസംബര്‍ 5, 12, 13 തീയതികളില്‍ ഏതെങ്കിലുമൊരു ദിവസമായിരിക്കും പ്രിലിമിനറി പരീക്ഷ. സാമൂഹിക അകലം പാലിച്ചായിരിക്കും പരീക്ഷ നടത്തുന്നത്. പ്രിലിമിനറി പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കായി 2021 ജനുവരി 24-ന് മെയിന്‍ പരീക്ഷ നടക്കും. 2021 ഏപ്രിലില്‍ അലോട്ട്മെന്റ് നടക്കും.
സിലബസ്
പ്രിലിമിനറി ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് ആകെ നൂറുമാര്ക്കാണുള്ളത്. ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമറിക്കല്‍ എബിലിറ്റി, റീസണിങ് എബിലിറ്റി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് പരീക്ഷ. ഓരോ വിഭാഗത്തിനും 20 മിനിറ്റ് വീതം
സൗജന്യ പരീക്ഷാപരിശീലനം
എസ്.സി./എസ്.ടി./ന്യൂനപക്ഷ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ പരീക്ഷാപരിശീലനത്തിന് അവസരമുണ്ട്. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാ പരിശീലനകേന്ദ്രങ്ങള്‍. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള എസ്.സി./എസ്.ടി./മൈനോറിറ്റി അപേക്ഷകര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ നിര്‍ദിഷ്ട കോളത്തില്‍ പരിശീലനത്തിന് തിരഞ്ഞെടുക്കുന്ന പ്രീ-എക്സാമിനേഷന് ട്രെയ്നിങ് സെന്റര്‍ രേഖപ്പെടുത്തണം. ട്രെയിനിങ് സെന്ററുകളുടെ പൂര്‍ണ പട്ടിക വെബ്സൈറ്റില്‍ ലഭിക്കും. കോവിഡിന്റെ സാഹചര്യം കണക്കിലെടുത്തായിരിക്കും പരിശീലനം.
അപേക്ഷ
www.ibps.in വഴി അപേക്ഷിക്കാം. അപേക്ഷാ ഫീസ് 850 രൂപ. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും അംഗപരിമിതര്‍ക്കും വിമുക്തഭടര്‍ക്കും 175 രൂപ.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 23
Content Highlights: IBPS Clerk Recruitment 2020; apply now for 1557 vacancies
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..