ഐ.ബി.പി.എസ് ക്ലാര്‍ക്ക് പരീക്ഷ: നവംബര്‍ 3 വരെ അപേക്ഷിക്കാന്‍ അവസരം


ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം

പ്രതീകാത്മക ചിത്രം: മാതൃഭൂമി ആർക്കൈവ്സ്| വിജേഷ് വിശ്വം

ന്യൂഡൽഹി: രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളിലെ ക്ലാർക്ക് തസ്തികകളിലേക്കുള്ള പൊതുപരീക്ഷയ്ക്ക് നവംബർ 6 വരെ അപേക്ഷിക്കാൻ ഉദ്യോഗാർഥികൾക്ക അവസരം. നേരത്തെ സെപ്റ്റംബർ 23-ന് അവസാനിപ്പിച്ച ഓൺലൈൻ അപേക്ഷാ വിൻഡോ ഐ.ബി.പി.എസ് വെള്ളിയാഴ്ച വീണ്ടും ആരംഭിച്ചു.

വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ബാങ്കുകളിലായി ആകെ 2557 ഒഴിവുണ്ട്. കേരളത്തിൽ 120 ഒഴിവാണുള്ളത്. ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. ഡിസംബർ 5, 12, 13 തീയതികളിൽ ഏതെങ്കിലുമൊരു ദിവസമായിരിക്കും പ്രിലിമിനറി പരീക്ഷ. സാമൂഹിക അകലം പാലിച്ചായിരിക്കും പരീക്ഷ നടത്തുന്നത്.

പ്രിലിമിനറി പരീക്ഷയിൽ വിജയിക്കുന്നവർക്കായി 2021 ജനുവരി 24-ന് മെയിൻ പരീക്ഷ നടക്കും. 2021 ഏപ്രിലിൽ അലോട്ട്മെന്റ് നടക്കും. www.ibps.in വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫീസ് 850 രൂപ. എസ്.സി., എസ്.ടി. വിഭാഗക്കാർക്കും അംഗപരിമിതർക്കും വിമുക്തഭടർക്കും 175 രൂപ.

Content Highlights: IBPS Clerk Recruitment 2020: Application window reopens


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented