ഐ.ബി.പി.എസ് ക്ലാര്‍ക്ക് റിക്രൂട്ട്‌മെന്റ്: പരീക്ഷാ ഫീസ് വര്‍ധിപ്പിച്ചു, ഒഴിവുകള്‍ കുറഞ്ഞു


2019-ല്‍ 12,000-ത്തിലേറെ ഒഴിവുകളുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 1,557 ഒഴിവുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്

ന്യൂഡല്‍ഹി: രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളിലേക്ക് ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസമാണ് ഐ.ബി.പി.എസ് പ്രസിദ്ധീകരിച്ചത്. എല്ലാ വിഭാഗം ഉദ്യോഗാര്‍ഥികളുടെയും ഫീസ് വര്‍ധിപ്പിച്ചപ്പോഴും ഇത്തവണ ഒഴിവുകളുടെ എണ്ണം വന്‍തോതില്‍ വെട്ടിക്കുറച്ചു.

പൊതുവിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ക്ക് 850 രൂപയാണ് ഇത്തവണ ഫീസ്. 2013 മുതല്‍ ഇത് 600 രൂപയായിരുന്നു. എസ്.സി., എസ്.ടി., ഭിന്നശേഷി, വിമുക്തഭടര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസ് 100 രൂപയില്‍നിന്നും 175 ആയും ഉയര്‍ത്തിയിട്ടുണ്ട്.

2019-ല്‍ 12,000-ത്തിലേറെ ഒഴിവുകളുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 1,557 ഒഴിവുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഡിസംബറിലും ജനുവരിയിലുമായി പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ നടത്തും. സെപ്റ്റംബര്‍ 23 വരെയാണ് അപേക്ഷിക്കാനുള്ള സമയം അനുവദിച്ചിട്ടുള്ളത്.

Content Highlights: IBPS Clerk 2020 Recruitment: Exam Fees Increased, Fewer Vacancies This Year


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented