പാവപ്പെട്ടവരെ പഠിപ്പിക്കാന്‍ ജോലി ഉപേക്ഷിച്ച IAS ഓഫീസര്‍; ഗംഗാതീരത്തെ 'ഫ്രീ കോച്ചിങ് ക്ലാസ്'


ഗംഗാതീരത്തെ സിവില്‍ സര്‍വ്വീസ് ക്ലാസില്‍ പഠിക്കുന്നത് 3500 വിദ്യാര്‍ത്ഥികള്‍

അരുൺകുമാർ വിദ്യാർത്ഥികൾക്ക് ഗംഗാതീരത്ത് ക്ലാസെടുക്കുന്നു| Photo: The Better India

പാവപ്പെട്ട വിദ്യാര്‍ഥികളുടെ സിവില്‍ സര്‍വീസ്‌ സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകരാന്‍ ഐ.എ.എസ്. ജോലിയുപേക്ഷിച്ചിറങ്ങിയ ഒരാളുണ്ട് ബീഹാറിലെ പാട്‌നയില്‍. 1994 ബാച്ച് ഐ.എ.എസ്.ഉദ്യോഗസ്ഥനായ അരുണ്‍ കുമാറാണ് പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാനായി തന്റെ ജോലിയുപേക്ഷിച്ചിറങ്ങിയത്. ഗംഗയുടെ തീരത്ത് അദ്ദേഹത്തിന്റെ ക്ലാസിലിരിക്കാനായി 3500 വിദ്യാര്‍ഥികളാണെത്തുന്നത്.

പാവപ്പെട്ടവന്റെ സിവില്‍ സര്‍വീസ്‌ മോഹങ്ങള്‍ പണമില്ലാത്തതിന്റെ പേരില്‍ അവസാനിക്കരുതെന്ന് അരുണ്‍കുമാര്‍ പറയുന്നു. സോഷ്യല്‍ വര്‍ക്കറായ ഭാര്യ റിതു ജയ്‌സ്വാളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് അദ്ദേഹം അധ്യാപനത്തിലേയ്ക്ക് തിരിയുന്നത്. റിതുവാണ് ഗംഗാതീരത്തിരുന്ന പഠിക്കുന്ന വിദ്യാര്‍ഥികളെക്കുറിച്ചുള്ള വീഡിയോ അദ്ദേഹത്തെ കാണിക്കുന്നത്. അങ്ങനെയാണ് അരുണ്‍കുമാര്‍ കുട്ടികളെ പഠിപ്പിക്കാനായി ജോലി ഉപേക്ഷിച്ചത്



ഗംഗാതീരത്ത് എന്നും രാവിലെ അദ്ദേഹം കുട്ടികള്‍ക്ക് ക്ലാസെടുക്കും. 'ഒരുമിച്ചിരിന്നു പഠിക്കുകയും പരസ്പരം വഴികാട്ടികളായിത്തീരുകയും ചെയ്യുന്ന തരത്തില്‍ കുട്ടികള്‍ക്കൊരു പഠനാന്തരീക്ഷം ഒരുക്കിക്കൊടുക്കുകയാണ് ലക്ഷ്യം'-അരുണ്‍കുമാര്‍ പറഞ്ഞു. സ്വന്തമായി പഠിച്ച് 1994-ല്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ പാസായ വ്യക്തിയാണ് അദ്ദേഹം. ഇന്ന് അദ്ദേഹത്തിന്റെ വിദ്യാര്‍ഥികളായ നിരവധി പേരാണ് സിവില്‍ സര്‍വ്വീസ് പരീക്ഷ പാസാകുന്നത്‌. കഠിനമായി പരിശ്രമവും അര്‍പ്പണവും വേണ്ടി വരുന്ന പരീക്ഷയാണ് സിവില്‍ സര്‍വീസ്‌. മത്സരപരീക്ഷകളുടെ പരീശീലനത്തിന് വേണ്ടി വരുന്ന വലിയ ചെലവ് താങ്ങാനാവാത്ത നിരവധി വിദ്യാര്‍ഥികള്‍ക്കാണ് ഇദ്ദേഹത്തിന്റെ ക്ലാസ് വഴിവെളിച്ചമാകുന്നത്.

കടപ്പാട്‌ : The Better India

Content Highlights: ias offcer, civil service exam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented