സാമ്പത്തിക സംവരണം- EWS; ആര്‍ക്കൊക്കെ അപേക്ഷിക്കാം, നടപടിക്രമങ്ങള്‍ എന്തെല്ലാം 


23.10.2020 മുതല്‍ നിലവിലുള്ളതും അതിനുശേഷം PSC പുറപ്പെടുവിക്കുന്നതുമായ വിവിധ തസ്തികകളിലേക്കുള്ള വിജ്ഞാപനങ്ങള്‍ക്ക് ഈ സംവരണം ബാധകമാക്കിയിട്ടുണ്ട്. 

പ്രതീകാത്മക ചിത്രം

മുന്നാക്ക ജാതികളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയിട്ട് അധികകാലമായിട്ടില്ല. ഇതേകുറിച്ച് നിരവധി സംശയങ്ങളാണ് ഉദ്യോഗാര്‍ഥികള്‍ക്കുള്ളത്.

സംസ്ഥാന സര്‍വീസില്‍ സാമ്പത്തികസംവരണം ഏര്‍പ്പെടുത്തുന്ന വിജ്ഞാപനം കഴിഞ്ഞ ഒക്ടോബര്‍ 23നാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. അതിനുശേഷമുള്ള തൊഴില്‍ വിജ്ഞാപനങ്ങള്‍ക്കാണ് പി.എസ്.സി. സാമ്പത്തിക സംവരണം അനുവദിക്കുന്നത്. അതനുസരിച്ചുള്ള ചുരുക്കപ്പട്ടികകളും റാങ്ക്പട്ടികകളും പി.എസ്.സി.യില്‍ തയ്യാറാകുന്നതേയുള്ളൂ. സാമ്പത്തിക സംവരണം ഉള്‍പ്പെടുത്തിയ ആദ്യ പട്ടിക ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. അതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. ജൂലായിലോ ഓഗസ്റ്റിലോ ആദ്യത്തേത് പ്രസിദ്ധീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

സംവരണം എന്നുമുതല്‍?

23.10.2020 മുതല്‍ നിലവിലുള്ളതും അതിനുശേഷം PSC പുറപ്പെടുവിക്കുന്നതുമായ വിവിധ തസ്തികകളിലേക്കുള്ള വിജ്ഞാപനങ്ങള്‍ക്ക് ഈ സംവരണം ബാധകമാക്കിയിട്ടുണ്ട്.

ആര്‍ക്കൊക്കെ അപേക്ഷിക്കാം

പൊതുവിഭാഗത്തിന് നീക്കിവെച്ചിട്ടുള്ള 50 ശതമാനത്തില്‍നിന്നാണ് സാമ്പത്തിക സംവരണത്തിനുള്ള പത്ത് ശതമാനം ഒഴിവുകള്‍ മാറ്റുന്നത്. നാല് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള മുന്നാക്ക വിഭാഗക്കാര്‍ക്കാണ് സാമ്പത്തികസംവരണത്തിന് അര്‍ഹത. സംവരണേതര വിഭാഗക്കാരായ സാമ്പത്തികമായി പിന്നാക്കമായ ഹിന്ദു, ക്രിസ്ത്യന്‍, ഇതര മുന്നാക്ക വിഭാഗക്കാര്‍ക്ക് ഈ ഉത്തരവിന്റെ ഗുണം ലഭിക്കും. ഏതെങ്കിലും ഒരു തസ്തികയിലേക്ക് പി.എസ്.സി. വഴി അപേക്ഷിക്കുമ്പോള്‍ മറ്റ് - സംവരണങ്ങള്‍ ലഭിക്കാത്ത, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഉദ്യോഗാര്‍ഥികള്‍ പി.എസ്.സിയുടെ ഒറ്റത്തവണ പ്രൊഫൈലില്‍ ഉദ്യോഗാര്‍ഥി സാമ്പത്തിക സംവരണത്തിനുള്ള അര്‍ഹത അവകാശപ്പെടണം. അങ്ങനെയുള്ളവരുടെ അപേക്ഷ മാത്രമേ സംവരണത്തിന് പരിഗണിക്കുകയുള്ളൂ.

ഇങ്ങനെ ക്ലെയിം ചെയ്യാത്ത ആര്‍ക്കും സെലക്ഷന്റെ ഏതൊരവസരത്തിലും ഇത്തരം പരിഗണന ലഭിക്കില്ല. സംവരണേതര വിഭാഗത്തിന്റെ (OC Turn) 9, 19, 29, 39, 49, 59, 69, 79, 89, 99 എന്നീ ഉഴക്കാര്‍ക്ക് (Turn) ഈ ആനുകൂല്യം (ക്ലെയിം ചെയ്തവര്‍ക്ക് മാത്രം) ലഭിക്കും. സാധ്യതാ ചുരുക്കപ്പെട്ടികയില്‍ ഉള്‍പ്പെട്ട ഇത്തരക്കാരായ ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി. പ്രമാണപരിശോധനയ്ക്ക് വിളിക്കുമ്പോള്‍ റവന്യൂ അധികാരികള്‍ (വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍) നല്‍കിയ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സംവരണേതര വിഭാഗത്തില്‍ പെടുന്നയാളാണ് (Economically weaker section) എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.

EWS എന്ന് ക്ലെയിം ചെയ്ത്, റവന്യൂ അധികാരിയില്‍നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ, അവര്‍ മറ്റു വിധത്തില്‍ മുഖ്യ റാങ്ക് പട്ടികയില്‍ (Main List of the R/L) ഉള്‍പ്പെടാന്‍ അര്‍ഹരാണെങ്കില്‍ EWS ആനുകൂല്യമില്ലാതെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതുമാണ്. EWS വിഭാഗക്കാര്‍ റാങ്ക് ലിസ്റ്റില്‍ ലഭ്യമല്ലാതെയാവുകയോ നിയമനശുപാര്‍ശ ചെയ്ത് ഈ വിഭാഗം ഉദ്യോഗാര്‍ഥികള്‍ ലിസ്റ്റില്‍ അവശേഷിക്കാ തിരിക്കുകയോ ചെയ്താല്‍ ഈ ടേണില്‍ അടുത്ത OCയെ (ഉയര്‍ന്ന റാങ്കുള്ളയാളെ) പരിഗണിക്കുന്നതാണ്. ചുരുക്കത്തില്‍ EWS എന്നാല്‍ Open Competition വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗമാണെന്ന് സാരം. റവന്യൂ അധികാരിയില്‍നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെയും അവകാശവാദത്തിന്റെയും (Claim) അടിസ്ഥാനത്തിലാണ് പരിഗണന.

വ്യവസ്ഥകള്‍

  • അപേക്ഷകര്‍ പട്ടികജാതി, പട്ടികവര്‍ഗം, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നീ സംവരണ വിഭാഗത്തില്‍പ്പെട്ടവരായിരിക്കരുത്.
  • കുടുംബ വാര്‍ഷികവരുമാനം നാല് ലക്ഷം രൂപയോ അതില്‍ താഴെയോ ആയിരിക്കണം. വരുമാനം കണക്കാക്കുമ്പോള്‍ മുനിസിപ്പാലിറ്റി/മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധി നിര്‍ണയിക്കപ്പെട്ടിട്ടുള്ള ഹൗസ് പ്ലോട്ടുകളില്‍നിന്നുള്ള കാര്‍ഷിക വരുമാനം, സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍, കുടുംബ പെന്‍ഷന്‍, തൊഴിലില്ലായ്മ വേതനം, ഉത്സവബത്ത, വിരമിക്കല്‍ ആനുകൂല്യങ്ങള്‍, യാത്രാബത്ത ഒഴികെയുള്ള മറ്റെല്ലാ വരുമാനവും പരിഗണിക്കും.
  • കുടുംബ ഭൂസ്വത്ത് ഗ്രാമപ്പഞ്ചായത്ത് പ്രദേശത്ത് രണ്ടര ഏക്കറിലും നഗരസഭാ മേഖലയില്‍ 75 സെന്റിലും കോര്‍പ്പറേഷനില്‍ 50 സെന്റിലും കൂടരുത്. ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ പരിധിയില്‍ അപേക്ഷകന്റെ കുടുംബത്തിന് ഭൂസ്വത്ത് ഉണ്ടെങ്കില്‍ അതിന്റെ ആകെ ഭൂവിസ്തൃതി രണ്ടര ഏക്കറില്‍ കൂടരുത്. മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പരിധിയില്‍ അപേക്ഷകന്റെ കുടുംബത്തിന് ഭൂസ്വത്തിന്റെ ആകെ ഭൂവിസ്തൃതി 75 സെന്റില്‍ കവിയരുത്. അപേക്ഷകന് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഭൂമി കണക്കിലെടുക്കും.
  • കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആകെ ഹൗസ് പ്ലോട്ടിന്റെ വിസ്തൃതി മുനിസിപ്പല്‍ പരിധിയില്‍ 20 സെന്റിലും കോര്‍പ്പറേഷന്‍ പരിധിയില്‍ 15 സെന്റിലും കൂടരുത്. നഗരസഭ, കോര്‍പ്പറേഷന്‍ പരിധികളില്‍ ഹൗസ് പ്ലോട്ട് ഉണ്ടെങ്കില്‍ രണ്ടുംകൂടി 20 സെന്റില്‍ കൂടരുത്.
  • അന്ത്യോദയ അന്നയോജന (എ.എ.വൈ.), മുന്‍ഗണന വിഭാഗത്തില്‍പ്പെടുന്ന റേഷന്‍ കാര്‍ഡില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ളവര്‍ സംവരണത്തിന് അര്‍ഹരാണ്.
  • മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള നികത്തപ്പെടാത്ത ഒഴിവുകളുടെ ആനുകാലിക റിപ്പോര്‍ട്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ പൊതു ഭരണ (ഏകോപന) വകുപ്പിന് നല്‍കണം. ആറുമാസത്തെ പ്രതീക്ഷിത ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യണം.
  • സംവരണം നടപ്പാക്കാന്‍ മേല്‍നോട്ടത്തിന് നിരീക്ഷണ സെല്‍ പൊതുഭരണവകുപ്പില്‍ രൂപവത്കരിക്കും.

Content Highlights: how to get economically weaker section (EWS) Certificate

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented