ആ മുന്നൂറ് പേരുടെ പണി പോയതെങ്ങനെ? എന്താണ് മൂണ്‍ലൈറ്റിങ് ? ഇതാണ് ആ വൈറല്‍ തിയറി


photo: Getty Images

ഒരു സ്ഥാപനത്തില്‍ മുഴുവന്‍ സമയ ജോലിയിലിരിക്കെ മറ്റൊരു കമ്പനിയുടെ ജോലിയേറ്റെടുത്ത് അധിക വരുമാനം ഉണ്ടാക്കുന്നതാണ് 'മൂണ്‍ലൈറ്റിങ്'. മൂണ്‍ലൈറ്റിങ് ശ്രദ്ധയില്‍പെട്ടാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഐടി കമ്പനികള്‍ സൂചിപ്പിച്ചതിന് പിന്നാലെയാണ് വിപ്രോ 300 പേരെ പിരിച്ചുവിട്ടത്. മൂണ്‍ലൈറ്റിങ് ചെയ്യുന്നവര്‍ ചതിയന്മാരാണെന്നതിനപ്പുറം പിരിച്ചുവിടലിനേക്കുറിച്ച് കമ്പനി മറ്റൊന്നും പുറത്തുവിട്ടിരുന്നില്ല. കമ്പനിയില്‍ പോലുമില്ലാതെ വീട്ടിലിരുന്ന് പണിയെടുത്ത ജീവനക്കാര്‍ മറ്റ് കമ്പനികള്‍ക്കായി ജോലി ചെയ്യുന്ന കാര്യം വിപ്രോ എങ്ങനെയാകും കണ്ടുപിടിച്ചത് ? അതിനൊരുത്തരം കണ്ടുപിടിച്ചിരിക്കുകയാണ് സ്‌റ്റോക്ക് മാര്‍ക്കറ്റ് ഇന്‍വെസ്റ്ററായ രാജീവ് മേത്ത എന്ന ട്വിറ്റര്‍ ഉപയോക്താവ്. ഉത്തരം ശരിയാണെങ്കിലും തെറ്റാണെങ്കിലും സംഗതി വൈറലാണ്.

പ്രൊവിഡന്റ് ഫണ്ടാണ് മൂണ്‍ലൈറ്റിങ് ചങ്ങാതിമാരെ കുടുക്കിയതെന്നാണ് രാജീവ് മേത്ത പറയുന്നത്. 'പിഎഫ് വിഹിതം പതിവായി നിക്ഷേപിക്കേണ്ടതും അതിന്റെ ലംഘനം ഗുരുതരമായ കുറ്റവുമാണെന്നുമാണ് സര്‍ക്കാര്‍ ഉത്തരവ്. പിഎഫ് എന്ന സര്‍ക്കാരിന്റെ റിട്ടയര്‍മെന്റ് കോര്‍പ്പസ് സ്‌കീമില്‍ ശമ്പളത്തിന്റെ ഒരു ഭാഗം ജീവനക്കാരനും ഒരുഭാഗം കമ്പനിയും നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. അവിടെയാണ് ഡോക്യുമെന്റുകളുടെ ഡിജിറ്റല്‍ ലിങ്കിംഗ് വരുന്നത്, അദ്ദേഹം പറഞ്ഞു. ശമ്പള അക്കൗണ്ട് തുടങ്ങാന്‍ ബാങ്കുകള്‍ക്ക് നല്‍കിയ ആധാര്‍, പാന്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ തന്നെയാണ് പി.എഫ് നിക്ഷേപത്തിനും ഉപയോഗിക്കുന്നത്. ഡ്യൂപ്ലിക്കേഷന്‍ ഒഴിവാക്കുന്നതിനും അബദ്ധവശാല്‍ ഇരട്ടി അടച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ പി.എഫ് അധികാരികള്‍ പ്രതിദിന ഡീ-ഡ്യൂപ്ലിക്കേഷന്‍ അല്‍ഗോരിതം പ്രവര്‍ത്തിപ്പിച്ചതിനാലാണ് ഇരട്ട തൊഴില്‍ പിടിക്കപ്പെട്ടതെന്നാണ് രാജീവ് മേത്തയുടെ അഭിപ്രായം. ഒരേ വ്യക്തിക്ക് വ്യത്യസ്ത ഇടങ്ങളില്‍നിന്നായി പി.എഫ് വിഹിതം വരുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ പി.എഫ് അധികൃതര്‍ കമ്പനികളെ വിവരമറിയിച്ചിരിക്കാമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ പിഎഫ് അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ എങ്ങനെ ഈ സിദ്ധാന്തത്തിലേക്കെത്തിയതെന്ന് മേത്ത വ്യത്മാക്കിയിട്ടില്ല'അഴിമതി തുടച്ചുനീക്കാന്‍ താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഇന്ത്യയുടെ ശക്തിയാണിത്. ഗവണ്‍മെന്റിന്റെ എല്ലാ ഡാറ്റാ ബേസുകളും വളരെ വേഗത്തില്‍ ഏകീകൃത സംയോജനത്തിലേക്ക് നീങ്ങുകയാണ്. മനുഷ്യന്റെ ഇടപെടലില്ലാതെ എല്ലാ ഡാറ്റാബേസും മറ്റുള്ളവരുമായി തടസ്സങ്ങളില്ലാതെ സംസാരിക്കുന്ന ഒരു തുറന്ന ആര്‍ക്കിടെക്ചര്‍. പൗരകേന്ദ്രീകൃതമായ സേവനങ്ങള്‍ സാങ്കേതികവിദ്യയിലൂടെ വിതരണം ചെയ്യുന്നത് ജീവിതരീതിയായി മാറുന്ന തലത്തിലേക്ക് പക്വത പ്രാപിച്ച ലോകത്തിലെ ഏക രാജ്യമാണ് ഞങ്ങളുടേത്.'- രാജീവ് മേത്ത പറയുന്നു

മൂണ്‍ലൈറ്റിങ്

ഒരേസമയം രണ്ടു കമ്പനികള്‍ക്കായി ജോലിയെടുക്കുന്നുവെന്നര്‍ഥം. അനുവദനീയ ജോലിസമയത്തിനപ്പുറം രാത്രിയോ അവധി ദിവസങ്ങളിലോ ആയിരിക്കും ഇങ്ങനെ ജോലി ചെയ്യുക. ഈ അധികജോലി കൂടുതലും രാത്രിയായിരിക്കുമെന്ന വിവക്ഷയിലാണ് 'നിലാവെളിച്ചത്തിലെ ജോലി' എന്നര്‍ഥമാക്കി 'മൂണ്‍ലൈറ്റിങ്' എന്നു വിളിക്കുന്നത്.

നിയമം

ഇന്ത്യയില്‍ ഫാക്ടറീസ് നിയമം, കേന്ദ്ര വ്യവസായ തൊഴില്‍ ചട്ടങ്ങള്‍, ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ്സ് നിയമം തുടങ്ങിയവ ഒരേസമയം ഒന്നിലേറെ സ്ഥാപനങ്ങളിലെ ജോലി വിലക്കുന്നു. ഐ.ടി. കമ്പനി ജീവനക്കാര്‍ ഫാക്ടറീസ് നിയമത്തിനു കീഴിലല്ല. അതുകൊണ്ടുതന്നെ അതതു കമ്പനികളുടെ നിയമ വ്യവസ്ഥകളാണ് ബാധകം.

Content Highlights: How Did Wipro Catch 300 "Moonlighters"? Stock Market Investor Has A Viral Theory


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022

Most Commented