ഡയറ്റ് ലക്ചറർ: അപേക്ഷിക്കാനാകാതെ ഹയർസെക്കൻഡറി ജൂനിയർ അധ്യാപകർ


സന്തോഷ് വാസുദേവ്

Representational Image

പാലക്കാട്: ജില്ലാ വിദ്യാഭ്യാസപരിശീലന ഇൻസ്റ്റിറ്റ്യൂട്ടുകളിലെ (ഡയറ്റ്) ലക്ചറർ നിയമനത്തിൽ (തസ്തികമാറ്റം) വിഷയേതരതസ്തികകളിൽ അപേക്ഷിക്കാനാകാതെ ഹയർസെക്കൻഡറി ജൂനിയർ അധ്യാപകർ. പ്രൈമറിതലംമുതൽ വി.എച്ച്.എസ്.ഇ., ഹയർസെക്കൻഡറി അധ്യാപകർ വരെയുള്ളവർക്ക് അപേക്ഷിക്കാവുന്ന തസ്തികയിലേക്ക് ജൂനിയർ അധ്യാപകർക്ക് അപേക്ഷിക്കാനാകുന്നില്ലെന്നാണ്‌ പരാതി.

സെപ്റ്റംബർ 15-നു പുറത്തിറക്കിയ വിജ്ഞാപനപ്രകാരം 48 വിഷയങ്ങളിലായി 153 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. തുടക്കത്തിൽ സ്വന്തം വിഷയത്തിലെ തസ്തികയിലേക്കുപോലും ജൂനിയർ അധ്യാപകർക്ക് അപേക്ഷിക്കാൻ കഴിയുമായിരുന്നില്ലെന്ന് പറയുന്നു. പിന്നീട് ഈ വിഷയം പി.എസ്.സി.യുടെ ശ്രദ്ധയിൽപ്പെടുത്തുകയും വിഷയാധിഷ്ഠിത തസ്തികയിൽ അപേക്ഷിക്കാവുന്ന നിലയിലേക്ക് മാറ്റംവരുത്തുകയും ചെയ്തു. എന്നാൽ, ഇപ്പോഴും പൊതുതസ്തികകളിലേക്ക് അപേക്ഷിക്കാൻ ശ്രമിക്കുമ്പോൾ ‘യോഗ്യരല്ല’ എന്ന ഓപ്ഷനാണ്‌ വരുന്നത്. ഇത്തരത്തിൽ അപേക്ഷിക്കാനാവാത്തവർ പ്രശ്നം ചൂണ്ടിക്കാട്ടി പ്രൊഫൈൽ യൂസർ ഐ.ഡി., മൊബൈൽ നന്പർ എന്നിവ ചേർത്ത് മെയിൽ അയക്കണമെന്ന്, അപേക്ഷ ക്ഷണിച്ച് ദിവസങ്ങൾക്കുശേഷം പി.എസ്.സി. വിശദീകരണക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. എന്നാൽ, മെയിൽ അയച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും അപേക്ഷിക്കാനാകുന്നില്ലെന്നാണ് ജൂനിയർ അധ്യാപകർ പറയുന്നത്.

സോഫ്റ്റ്‌വേറിലുള്ള ചില പ്രശ്നങ്ങളാണ് കാരണമെന്നും ദിവസങ്ങൾക്കുള്ളിൽ ഇത്‌ പരിഹരിക്കപ്പെടുമെന്നുമാണ് ബന്ധപ്പെട്ടവർ പറയുന്നത്. യോഗ്യതയുണ്ടായിട്ടും അപേക്ഷിക്കാനാകാത്തവർ യൂസർ ഐ.ഡി., മൊബൈൽ നന്പർ എന്നിവ സഹിതം അപേക്ഷിക്കേണ്ട മെയിൽ: jsrna.psc@kerala.gov.in

Content Highlights: higher secondary junior teachers cannot apply for the post of diet lecturer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented