ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഒഴിവുകള്‍ | ശമ്പളം 55,200-1,15,300 രൂപ


Guruvayur Devaswom

ഗുരുവായൂര്‍ ദേവസ്വത്തില്‍ വിവിധ തസ്തികകളിലെ നിയമനത്തിന് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 09/2022 മുതല്‍ 13/2022 വരെയുള്ള അഞ്ച് കാറ്റഗറി നമ്പറുകളിലായാണ് വിജ്ഞാപനം.

വിജ്ഞാപനത്തീയതി 29.06.2022.

അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) (കാറ്റഗറി നമ്പര്‍ 09/2022)

  • ശമ്പളം : 55,200-1,15,300 രൂപ
  • യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ലഭിച്ച ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങിലുള്ള ബി.ടെക്. അല്ലെങ്കില്‍ തത്തുല്യ യോഗ്യത
  • ഒഴിവ് 3
  • പ്രായം 25-36
  • ഉദ്യോഗാര്‍ഥികള്‍ 1.01.1997-നും 2.01.1986-നും (രണ്ട് തീയതികളും ഉള്‍പ്പെടെ) ഇടയില്‍ ജനിച്ചവരാകണം
  • പട്ടികജാതി/വര്‍ഗക്കാര്‍ക്കും മറ്റ് പിന്നാക്കവിഭാഗക്കാര്‍ക്കും നിയമാനുസൃതമുള്ള വയസ്സിളവ്
  • പരീക്ഷാഫീസ് 750 രൂപ. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് 500 രൂപ.
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ വെബ്‌പോര്‍ട്ടലിലെ പേമെന്റ് ഗേറ്റ് വേ വഴി ഓണ്‍ലൈനായാണ് ഫീസ് അടയ്ക്കേണ്ടത്. ഒരിക്കല്‍ അടച്ച ഫീസ് മടക്കിനല്‍കില്ല.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്‌സൈറ്റ്: www.kdrb.kerala.gov.in. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് 30.

Content Highlights: guruvayur devaswom recruitment 2022

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented