എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം: മാർഗ നിർദേശങ്ങളുമായി സർക്കാർ


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാർക്കായി ഒഴിവുകൾ മാറ്റിവെക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനത്തിന്റെ മാർഗനിർദേശത്തിലാണ് ഇക്കാര്യം പറയുന്നത്.

2018 നവംബർ 18 മുതൽ ഉണ്ടായ ഒഴിവുകളിൽ നിയമിക്കപ്പെട്ട നിയമനാംഗീകാരമില്ലാതെ തുടരുന്ന അധ്യാപകരെയും അനധ്യാപകരെയും തത്‌സ്ഥാനങ്ങളിൽനിന്ന് മാറ്റി ഭിന്നശേഷിക്കാരെ നിയമിക്കണം.

അവർ ജോലിയിൽ പ്രവേശിക്കുന്നതുവരെ നിലവിലുള്ളവർക്ക് തുടരാം. അവർക്ക് താത്കാലികക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുമെങ്കിലും ഇവരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യാനോ വാർഷിക ഇൻക്രിമെന്റുകൾ അനുവദിക്കാനോ പാടില്ല.

മാനേജർ, സബ്‌ റീജണൽ, സ്പെഷ്യൽ എംപ്ലോയ്‌മെന്റ് ഓഫീസർക്ക് അയച്ച ഭിന്നശേഷി ഉദ്യോഗാർഥിയെ ആവശ്യപ്പെട്ടുള്ള റിക്വസിഷൻ ഫോമിന്റെ പകർപ്പ് ലഭ്യമായാൽ അക്കാര്യം ഉറപ്പുവരുത്തി നിലവിലെ ഉദ്യോഗാർഥിക്ക് താത്കാലിക നിയമനാംഗീകാരം നൽകാം.

2021 നവംബർ ഏഴിനുശേഷം നിയമിക്കപ്പെട്ട ആൾക്കും താത്കാലിക നിയമനാംഗീകാരത്തിന് അർഹതയുണ്ടാകും. ഒഴിവ് റിപ്പോർട്ട് ചെയ്തകാര്യം ഉറപ്പുവരുത്തി മാത്രമേ താത്കാലിക നിയമനാംഗീകാരം നൽകാവൂ.

ഭിന്നശേഷി ഉദ്യോഗാർഥി ജോലിയിൽ പ്രവേശിക്കുമ്പോൾ താത്കാലികക്കാരെ ആ സ്കൂളിലോ മാനേജ്‌മെന്റിനുകീഴിലെ മറ്റ് സ്കൂളുകളിലോ പിന്നീടുണ്ടാകുന്ന ഒഴിവുകളിൽ യോഗ്യതയ്ക്ക് വിധേയമായി പുനർനിയമനം നടത്താം. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി മേഖലകളിൽ മുൻഗണന നൽകാം.

നടപടിക്രമങ്ങളെല്ലാം പാലിച്ച ശേഷവും സംവരണനിയമനത്തിന് ഭിന്നശേഷി ഉദ്യോഗാർഥിയെ ലഭിക്കുന്നില്ലെങ്കിൽ ആ തസ്തികയിലുള്ള താത്കാലികക്കാരെ 2018 നവംബർ 18-ന് ശേഷമുള്ള നിയമനത്തീയതി മുതൽ സ്ഥിരപ്പെടുത്താം.

റോസ്റ്റർ തയ്യാറാക്കി സമർപ്പിക്കാത്ത മാനേജ്‌മെന്റുകൾക്ക് നിയമനാംഗീകാരം ലഭിക്കില്ല. 2018 നവംബർ 18-ന് ശേഷം ഉണ്ടായ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നൽകണം. ഭിന്നശേഷി സംവരണം പാലിക്കപ്പെടുന്ന മുറയ്ക്ക് ദിവസവേതനക്കാരെ നിയമനത്തീയതി മുതൽ റഗുലറായി ക്രമീകരിക്കാം.

മുമ്പ്‌ അംഗീകാരം നിരസിക്കപ്പെട്ട നിയമനങ്ങളിൽ സർക്കാർ പറയുന്ന മാനദണ്ഡങ്ങളെല്ലാം ഉണ്ടെങ്കിൽ അംഗീകാരം നൽകാൻ അപ്പ്‌ലേറ്റ് ഉത്തരവ് ഇല്ലാതെതന്നെ വിദ്യാഭ്യാസ ഓഫീസർമാർക്ക് പുനഃപരിഗണിക്കാമെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

Content Highlights: guidelines issued for appointment of the Physically challenged persons to the Public Services

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Indian Railway

1 min

സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 1033 അപ്രന്റിസ്

Jun 8, 2023


jobs

1 min

DRDO-യില്‍ അപ്രന്റിസ് ട്രെയിനിങ്ങിന് അവസരം

Jun 8, 2023


jobs

3 min

ബിരുദക്കാര്‍ക്ക് ഗ്രാമീണ്‍ ബാങ്കുകളില്‍ ഓഫീസറാകാം: 8612 ഒഴിവുകള്‍

Jun 7, 2023

Most Commented