Representational image | photo: gettyimages.in
ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിലെ വിവിധ ഓഫീസുകളില്‍ ഗ്രാജുവേറ്റ് ഇന്റണിനെ (സിവില്‍ & ഇലക്ട്രിക്കല്‍) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സിവില്‍ (ഡിസൈന്‍), (വര്‍ക്സ്) ഇലക്ട്രിക്കല്‍ ഇന്റണുകളെയാണ് നിയമിക്കുന്നത്.
യോഗ്യത: സിവില്‍ ഡിസൈന്‍ ഇന്റണുകള്ക്ക് സ്ട്രക്ചറല്‍ എന്‍ജിനീയറിങ് എം.ടെക്കും സിവില്‍ വര്‍ക്സില്‍ സിവില്‍ ഏന്‍ജിനീയറിങ് ബി.ടെക്കും ഇലക്ട്രിക്കല്‍ ബ്രാഞ്ചില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബി.ടെക്കും വേണം. പ്രതിമാസം 12,500 രൂപ സ്റ്റൈപെന്‍ഡ് ലഭിക്കും.
ബയോഡേറ്റ വെള്ളക്കടലാസില്‍ തയ്യാറാക്കി പാസ്പോര്‍ട്ട് സെസ് ഫോട്ടോയോടൊപ്പം, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്റ്റര്‍ നമ്പര്‍, മേല്‍വിലാസം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം ചീഫ് എന്‍ജിനീയര്‍,ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ്, കമലേശ്വരം, മണക്കാട് പി.ഒ., തിരുവനന്തപുരം695009 എന്ന വിലാസത്തില്‍ അയക്കണം.
അവസാന തീയതി: നവംബര്‍ 12.
Content Highlights: Graduate Intern in the Ports Department
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..