പ്രതീകാത്മക ചിത്രം | Photo: Mathrubhumi
മാതൃഭൂമി ജി.കെ ആൻഡ് കറന്റ് അഫയേഴ്സ് മാസികയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സിവിൽ സർവ്വീസ് വെബ്ബിനാർ പരമ്പരയുടെ സീസൺ രണ്ടിലെ രണ്ടാമത്തെ സെഷൻ ജൂലായ് 17ന് രാവിലെ 11-ന് നടക്കും. ഒക്ടോബറിൽ നടക്കുന്ന സിവിൽ സർവീസസ് പ്രിലിംസ് പഠനത്തിനായി ഇനിയുള്ള ദിവസങ്ങൾ എങ്ങനെ ക്രമീകരിക്കണം എന്നതാണ് വിഷയം. തിരുവനന്തപുരത്തെ ഫോര്‍ച്യൂണ്‍ ഐ.എ.എസ് അക്കാദമിയുമായി സഹകരിച്ചാണ് വെബ്ബിനാര്‍ സംഘടിപ്പിക്കുന്നത്.
ഇന്ത്യൻ റെയിൽവേ നാഗ്പുർ ഡിവിഷണൽ ഫിനാൻസ് മാനേജർ ഫെബിൻ ഫിലിപ്പ് IRAS ഈ വിഷയത്തിൽ പഠിതാക്കളുമായി സംവദിക്കും. ഫോർച്യൂൺ IAS അക്കാദമിയിലെ ഫാക്കൽറ്റി അച്യുത് ജിയും വെബ്ബിനാറിൽ പങ്കെടുക്കും.
ഉദ്യോഗാർഥികളുടെ സംശയങ്ങൾക്കും മറുപടി ലഭിക്കും. കോവിഡ് കാരണം മാറ്റിവച്ച പരീക്ഷയാണ് ഒക്ടോബറിൽ നടക്കുന്നത്. അവസാനഘട്ട പഠനം എങ്ങനെ ക്രമീകരിക്കണം, ഏതൊക്കെ വിഷയങ്ങൾക്ക് എത്രത്തോളം സമയം ചെലവഴിക്കണം തുടങ്ങിയ കാര്യങ്ങൾ വെബ്ബിനാറിൽ വിശദീകരിക്കപ്പെടും.
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവരിൽ ജി.കെ.ആൻഡ് കറന്റ് അഫയേഴ്സ് മാസികയുടെ ഒരു വർഷത്തെ തപാൽവരിക്കാരാകുന്നവർക്ക് 2021-ലെ മലയാളം ഇയർബുക്ക്(വില: 150) ഏറെക്കുറെ സൗജന്യ നിരക്കിൽ സ്വന്തമാക്കാം (അതായത്, ജി.കെ. മാസികയുടെ അടുത്ത ഒരു വർഷത്തേക്കുള്ള 12 കോപ്പികളും(360 രൂപ) 150 രൂപ വിലയുള്ള ഇയർബുക്കും ഒരുമിച്ച് കേവലം 375 രൂപയ്ക്ക് ലഭിക്കും). രജിസ്റ്റർ ചെയ്യുന്നവർക്കെല്ലാം 2021 ജനുവരി മുതൽ ജൂൺ വരെയുള്ള ജി.കെ.ആൻഡ് കറന്റ് അഫയേഴ്സ് മാസികയുടെ ഡിജിറ്റൽ കോപ്പികൾ സൗജന്യമായി വായിക്കാനുള്ള അവസരവും ലഭിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും സംശയങ്ങൾ രേഖപ്പെടുത്തുന്നതിനും താഴെയുള്ള ഗൂഗിൾ ഫോം പൂരിപ്പിക്കുക.
തിരുവനന്തപുരത്തെ ഫോർച്യൂൺ ഐ.എ.എസ് അക്കാദമിയുമായി സഹകരിച്ചാണ് വെബിനാർ സംഘടിപ്പിക്കുന്നത്.
Content Highlights: GK & Current affairs Webinar on Civil services Preliminary exam
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..