22-ാം വയസില്‍ ജീവിതം വീല്‍ചെയറില്‍; മനസ് തളരാതെ അജിത് നേടിയത് സര്‍ക്കാര്‍ ജോലി


കെ. ഷാജി

അജിത്കുമാർ കുമാരപുരം ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽക്ലാർക്കായി ചുമതലയേറ്റപ്പോൾ | ഫോട്ടോ: മാതൃഭൂമി

ഹരിപ്പാട്: ‘‘ഇരുപത്തിരണ്ടാംവയസ്സിൽ പെട്ടെന്നൊരുദിവസം ജീവിതം ചക്രക്കസേരയിലേക്കു ചുരുങ്ങി. വീടിന്റെ ഉത്തരവാദിത്വമെല്ലാം എന്റെ ചുമലിലാണ്. ഏതുജോലിചെയ്യാനും മനസ്സുണ്ടായിരുന്നെങ്കിലും ഏറെനേരം ഇരിക്കാനും മറ്റും കഴിയില്ലായിരുന്നു. അതോടെ, എങ്ങനെയും സർക്കാർജോലി നേടണമെന്നു തീരുമാനിച്ചു. വർഷങ്ങൾക്കിപ്പുറം ആ ലക്ഷ്യത്തിലെത്തി’’ -കുമാരപുരം ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ ക്ലാർക്കായി ചുമതലയേറ്റ പള്ളിപ്പാട് കോട്ടയ്ക്കകം കുളത്തിന്റെ പടീറ്റതിൽ അജിത് കുമാർ (ചന്തു-30) പറഞ്ഞു.

പ്ലസ്ടു കഴിഞ്ഞ് ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുമ്പോൾ 2014-ലാണ് അജിത്തിന്റെ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടത്. ഒരുദിവസം ഉറങ്ങിയെണീറ്റപ്പോഴായിരുന്നുവത്. മാസങ്ങൾനീണ്ട ചികിത്സയ്ക്ക് ആറുലക്ഷം രൂപയിലധികം ചെലവായി. എന്നിട്ടും, ചലനശേഷി തിരികെ കിട്ടിയില്ല. സുഷുമ്‌നാനാഡി വീങ്ങി രക്തം പുറത്തേക്കൊഴുകിയിറങ്ങിയതാണ് ഇരുകാലുകളും തളരാൻ കാരണമെന്നും ജനിതകമായ തകരാറായിരിക്കാമെന്നും ഡോക്ടർമാർ വിലയിരുത്തി.2018 ആയപ്പോഴേക്കും ഇനിയുള്ള ജീവിതം ചക്രക്കസേരയിലാകുമെന്ന് അജിത് വേദനയോടെ തിരിച്ചറിഞ്ഞു. അവിടെനിന്നാണ് പൊരുതിക്കയറാൻ തീരുമാനിച്ചത്. പി.എസ്.സി. റാങ്ക്‌ ഫയലുകളും തൊഴിൽപ്രസിദ്ധീകരണങ്ങളും പത്രങ്ങളുമെല്ലാം വായിച്ചുകൊണ്ടേയിരുന്നു. 14 മണിക്കൂർവരെ പഠിച്ച ദിവസങ്ങളുണ്ട്.

പത്തനംതിട്ട ജില്ലയിലെ എൽ.ജി.എസ്. പട്ടികയിലാണ് ആദ്യം ഇടംനേടിയത്. 395-ാം റാങ്കായിരുന്നെങ്കിലും ജോലി കിട്ടിയില്ല. ഇപ്പോൾ, ആലപ്പുഴ ജില്ലയിലെ ക്ലാർക്ക് പൊതുപ്പട്ടികയിൽ 364-ാം റാങ്കും ഭിന്നശേഷിക്കാരിൽ ഒന്നാംറാങ്കും ലഭിച്ചു. എൽ.ജി.എസിൽ 58-ാം റാങ്കുമുണ്ട്. 80 ശതമാനം അംഗവൈകല്യമുള്ള അജിത് കുമാറിന് ഇപ്പോൾ ഭിന്നശേഷിസംവരണത്തിലാണ് ജോലികിട്ടിയത്. പൊതുവിഭാഗത്തിലും നിയമനം ഉറപ്പായിരുന്നു.

ചക്രക്കസേരയിലായതോടെ പുറത്തേക്കുള്ള യാത്ര വലിയ വെല്ലുവിളിയായിരുന്നു. ഒരു പഴയ കാർ വാങ്ങി ബ്രേക്കും മറ്റും കൈകൊണ്ടു പ്രവർത്തിപ്പിക്കാവുന്ന തരത്തിലാക്കി. അതനുസരിച്ചുള്ള ഡ്രൈവിങ് ലൈസൻസും നേടി. ഇപ്പോൾ ആ കാറിലാണു യാത്ര.

വീട്ടിൽനിന്നിറങ്ങുമ്പോൾ ആരെങ്കിലും ചക്രക്കസേര ഡിക്കിയിൽ വെച്ചുകൊടുക്കും. കൈകുത്തി കാറിൽക്കയറിയശേഷമാണ് ഓടിച്ചുപോകുക. ഇറങ്ങുമ്പോഴും ചക്രക്കസേരയിറക്കാൻ സഹായംവേണം. എന്താവശ്യത്തിനും ഒപ്പംനിൽക്കുന്ന വീട്ടുകാരും സുഹൃത്തുക്കളുമാണ് അജിത്തിന്റെ ശക്തി.

Content Highlights: ajith kumar, success story,mathrubhumi, psc, kerala psc, LDC, jobs, latest news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented