FRESH TO HOME
കേരളത്തില്‍ ഐടി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന ഉദ്യോഗാര്‍ഥികള്‍ക്കെല്ലാം മുന്‍നിര ഐടി കമ്പനികളില്‍ അവസരങ്ങള്‍ കിട്ടുന്നില്ല എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് ഫ്രെഷ് ടു ഹോം, റീബൂട്ട് 2022 എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു.
മാര്‍ച്ച് 26, 27 തീയതികളില്‍ കാലിക്കറ്റ് ഫോറം ഫോര്‍ ഐടിയും കാലിക്കറ്റ് സൈബര്‍ പാര്‍ക്കും ചേര്‍ന്ന് നടത്തിയ റീബൂട്ട് 2022 ല്‍ വെച്ചാണ് ഫ്രെഷ് ടു ഹോം പങ്കെടുക്കുകയും ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുത്ത്.
ഫ്രെഷ് ടു ഹോമിന്റെ സിടിഒയും കോ ഫാണ്ടറുമായ ജയേഷ് ജോസിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഈ പരിശീലന സംരംഭം, ഇന്ത്യന്‍ ഐടി മേഖലയിലെ മലയാളി സാന്നിധ്യം വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2015ല്‍ മാത്യു ജോസഫ്, ഷാന്‍ കടവില്‍ എന്നിവര്‍ ചേര്‍ന്നാരംഭിച്ച ഫ്രെഷ് ടു ഹോം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫിഷ് ആന്‍ഡ് മീറ്റ് കമ്പനിയാണ്.
Content Highlights: Fresh to Home with attractive job opportunities for IT students
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..